MSV
വൈറസ്
ചെടിയുടെ ഇനവും പാരിസ്ഥിതിക വ്യവസ്ഥകളും ആശ്രയിച്ച് ലക്ഷണങ്ങളിലും നേരിയ വ്യത്യാസം ഉണ്ടാകും. രോഗബാധയുടെ ആരംഭ ഘട്ടങ്ങളില്‍ ഇളം ഇലകളുടെ ചുവട്ടില്‍ ചെറിയ, ഹരിത നാശം സംഭവിച്ച വൃത്താകൃതിയിലുള്ള പുള്ളികള്‍ കാണപ്പെടുന്നു. രോഗം മൂർച്ഛിക്കവേ, പുള്ളികളുടെ എണ്ണം വര്‍ദ്ധിച്ച് അവ ഒരുമിച്ചുകൂടുന്നു. രോഗബാധ സംശയിക്കപ്പെടുന്ന ഇനങ്ങളിൽ, ഈ പുള്ളികള്‍ വെള്ള മുതല്‍ മഞ്ഞ വരെ നിറങ്ങളിലുള്ള കനംകുറഞ്ഞ രേഖകളായി ഇലകളിലെ സിരകള്‍ക്ക് സമാന്തരമായി വളരുന്നു. ചെടി വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ ബാധിപ്പ് ഉണ്ടായാല്‍ ഈ രേഖകള്‍ ഇലയെ പൂര്‍ണ്ണമായും ആവരണം ചെയ്‌ത് ചെടിയുടെ വളര്‍ച്ചാ മുരടിപ്പ്, ചോളക്കതിരിൻ്റെ അപൂര്‍ണ്ണമായ വികസനം, ധാന്യമണികളുടെ നിറയലിന് തടസ്സം എന്നിവയും ഉണ്ടായേക്കാം.
ക്ഷമിക്കണം, എം എസ് വി -യ്ക്ക് എതിരായി ഞങ്ങള്‍ക്ക് ജൈവിക പരിചരണങ്ങൾ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വൈറസ് രോഗങ്ങള്‍ക്ക് രാസ പരിചരണരീതികൾ ലഭ്യമല്ല. രോഗാണുവാഹികളുടെ പെരുപ്പം കുറയ്ക്കുന്നത് സാധാരണ രോഗവ്യാപന നിരക്ക് കുറയുന്നതിലേക്ക് നയിക്കും. ഡൈമെതോയെറ്റ് അല്ലെങ്കില്‍ മലാതിയോന്‍ അടിസ്ഥാനമായ ഉത്പന്നങ്ങള്‍ ഇലപ്പടർപ്പുകളില്‍ പ്രയോഗിക്കാം, പക്ഷേ അവയുടെ അളവ് വിളവിൻ്റെ സാധ്യതാ നഷ്ടം, രോഗം പൊട്ടിപ്പുറപ്പെടുന്നത് സംബന്ധിച്ച അനിശ്ചിതത്വം മുതലായവയുമായി തട്ടിച്ചു നോക്കിയിട്ടായിരിക്കണം.
ചോളം ഇലകളിലെ സ്ട്രീക്ക് വൈറസ് മുഖ്യമായും ഒരു ആഫ്രിക്കന്‍ രോഗമാണ്, പക്ഷേ തെക്ക് കിഴക്കന്‍ ഏഷ്യയിലും കണ്ടെത്തിയിട്ടുണ്ട്. ചിലയിനം സിക്കാഡുലിന ഇലച്ചാടികള്‍ വ്യാപിപ്പിക്കുന്ന വൈറസ് ആണ് ഇതിന് കാരണം. വളരുന്ന ഇളം ഇലകളിൽ ആഹരിക്കുമ്പോഴാണ് ഈ വൈറസ് അവയിലേക്ക് കടക്കുന്നത്. ഈ കീടങ്ങളുടെ ജീവിതചക്രം കാലാവസ്ഥയെ ആശ്രയിച്ച് 22 മുതല്‍ 45 ദിവസം വരെയാണ്. ഏകദേശം 20 - 35°C വരെയുള്ള താപനില ഇവയുടെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്, തത്ഫലമായി വിളകളില്‍ രോഗ സാധ്യത വര്‍ദ്ധിക്കും. നിരവധി ധാന്യവർഗ്ഗങ്ങൾ ഈ വൈറസിന് ആതിഥ്യമേകുന്നവയാണ് (ഗോതമ്പ്, ഓട്ട്സ്, വരക്, ബാര്‍ലി, അരിച്ചോളം... മുതലായവ).