MLND
വൈറസ്
ബാധിപ്പിൻ്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇലകളില്‍ മഞ്ഞ-പച്ച നിറമുള്ള പുള്ളികളുള്ള മാതൃക, പലപ്പോഴും ചുവട്ടില്‍ നിന്ന് ആരംഭിച്ച് സിരകള്‍ക്കു സമാന്തരമായി ദൃശ്യമാകുന്നു. രോഗം മൂർച്ഛിക്കവേ, സാധാരണയായി ഇലകള്‍ അരികുകളിൽ നിന്നും ഉണങ്ങിത്തുടങ്ങി മധ്യസിരയിലേക്ക് നീങ്ങുന്നു. ഗുരുതരമായ ബാധിപ്പിൽ, ലക്ഷണങ്ങൾ ക്രമേണ ചെടിയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് തണ്ടുകൾ മുറിച്ച് നോക്കിയാൽ ഡെഡ് ഹാര്‍ട്ട് എന്ന അവസ്ഥ കാണപ്പെടുന്നു. ബാധിക്കപ്പെട്ട ചെടികളുടെ വളര്‍ച്ച മുരടിക്കുന്നു, പൂങ്കുലകള്‍ വന്ധ്യമായിരിക്കും, ചോളക്കതിരുകൾ രൂപവൈകൃതം സംഭവിച്ചവയും ഭാഗികമായി നിറഞ്ഞവയും ആയിരിക്കും. ബാധിക്കപ്പെട്ട ചെടികളിൽ അവസരം കാത്തിരിക്കുന്ന കുമിളുകളും വിരകളും ആക്രമിച്ച് അഴുകുന്നതിന് കാരണമാകുന്നു, മാത്രമല്ല ധാന്യങ്ങളുടെ അളവും ഗുണമേന്മയും കുറയുന്നു.
ക്ഷമിക്കണം, ഈ രോഗത്തിനെതിരായി ഞങ്ങള്‍ക്ക് ജൈവിക പരിചരണങ്ങൾ അറിയില്ല.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വൈറസ് രോഗങ്ങള്‍ക്ക് രാസപരിചരണങ്ങൾ ഇല്ല. വൈറസിനെ വ്യാപിപ്പിക്കുന്ന കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാന്‍ ചില കുമിള്‍നാശിനികള്‍ വിത്തുകളിലും ഇലച്ചാര്‍ത്തുകളിലും പ്രയോഗിക്കാം.
എല്ലാ ചോളച്ചെടികളും രോഗ സാധ്യതയുള്ളവയാണ്. എന്നിരുന്നാലും, നിലവിലുള്ള വൈറസുകളുടെ സങ്കലനം, പാരിസ്ഥിതിക സാഹചര്യങ്ങൾ, ചെടിയുടെ വളര്‍ച്ചാ ഘട്ടം എന്നിവയെ ആശ്രയിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. ഈ രോഗം വാസ്തവത്തില്‍ രണ്ടു വൈറസുകളുടെ സങ്കലനം മൂലമാണ് ഉണ്ടാകുന്നത്, ചോളത്തിലെ ക്ലോറോട്ടിക് മൊട്ടില്‍ വൈറസും മറ്റൊരു വൈറസും, സാധാരണയായി ഇത് കരിമ്പിലെ മൊസൈക് വൈറസ് ആയിരിക്കും. ചോളത്തിലെ ഇലപ്പേനുകൾ, റൂട്ട് വേം, ലീഫ് ബീറ്റില്‍സ്, ഭക്ഷ്യ ധാന്യങ്ങളിലെ ലീഫ് ബീറ്റില്‍സ് എന്നിവ പോലെയുള്ള രോഗാണുവാഹികള്‍ മൂലമാണ് ഈ രോഗാണുക്കള്‍ പ്രധാനമായും ഒരു കൃഷിയിടത്തില്‍ നിന്നും മറ്റൊന്നിലേക്ക് വ്യാപിക്കുന്നത്. വരള്‍ച്ച, മണ്ണിൻ്റെ മോശമായ പോഷകനില, അപര്യാപ്തമായ കൃഷി പരിപാലനം എന്നിങ്ങനെയുള്ള പ്രതികൂല കാലാവസ്ഥകളില്‍ ലക്ഷണങ്ങള്‍ വഷളാകുന്നു.