RYMV
വൈറസ്
ഇളം ഇലകളാണ് മഞ്ഞ മുതല്‍ പച്ച വരെയുള്ള പുള്ളികളാല്‍ വര്‍ണ്ണശബളമാകുന്നത്. രോഗം ബാധിച്ചതിനു ശേഷം (രണ്ടാഴ്ച ) ഈ പുള്ളികള്‍ ഇലയുടെ സിരകള്‍ക്ക് സമാന്തരമായി നീളുന്നു. നീണ്ട മഞ്ഞ പുള്ളികള്‍ക്ക് നടുവിലായി ഇരുണ്ട പാടുകള്‍ വളരുന്നു. മുതിര്‍ന്ന ഇലകള്‍ മഞ്ഞ അല്ലെങ്കില്‍ ഓറഞ്ച് നിറം മാറ്റം കാണിക്കുന്നു. ചെടികളുടെ വളര്‍ച്ച മുരടിച്ച് വിളവ് കുറഞ്ഞേക്കാം.
രോഗം ബാധിച്ച ചെടികള്‍ നശിപ്പിക്കുകയും രോഗം ബാധിച്ച ചെടിയുടെ അവശിഷ്ടങ്ങള്‍ ആഴത്തില്‍ ഉഴുതു മറിക്കുകയും ചെയ്യുക, അല്ലെങ്കില്‍ കത്തിച്ചു കളയുന്നതാണ് നല്ലത്.
ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. ഈ വൈറസിനെ നിയന്ത്രിക്കാന്‍ നേരിട്ടൊരു രാസ ചികിത്സയുമില്ല.
പശു, എലി, കഴുത എന്നിവ കൂടാതെ പലയിനം വണ്ടുകളും പുല്‍ച്ചാടികളും വഴിയാണ് ഈ വൈറസ് പകരുന്നത്. തൈകള്‍ ഇടവിളയായി കൃഷി ചെയ്യുന്നതിലൂടെയും പകരും. ഉദാ. ജലസേചന ജലത്തിലൂടെയോ രോഗം ബാധിച്ചതും ആരോഗ്യമുള്ളതുമായ ചെടികളുടെ സമ്പര്‍ക്കത്തിലൂടെയോ നശിക്കാത്ത/ഉഴുതു മറിയ്ക്കാത്ത വിളവു അവശിഷ്ടങ്ങളുടെ സമ്പര്‍ക്കം മൂലമോ പകരാം.