വാഴ

കുറുനാമ്പ് വൈറസ്‌

Bunchy Top Virus

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ അടിയില്‍ ഇലതണ്ടുകളിലും, മധ്യസിരകളിലും, പാർശ്വ സിരകളിലും കടും പച്ചനിറത്തിലുള്ള വരകള്‍ കാണപ്പെടുന്നു.
  • സിരകള്‍ക്ക് സമാന്തരമായി മോഴ്സ് കോഡ്‌ മാതൃക (ചെറിയ കടുംപച്ച പൊട്ടുകളും വരകളും) പിന്നീട് രൂപപ്പെടുന്നു.
  • രോഗം ബാധിച്ച ഇലകള്‍ മുരടിച്ച്, കനം കുറഞ്ഞ്, നിവർന്ന് മാത്രമല്ല ഇലകളുടെ അരികുകള്‍ ചുരുണ്ട് ഹരിത വർണ്ണനാശം സംഭവിച്ചും കാണപ്പെടുന്നു.
  • വാഴ തലപ്പിൽ ഇളം പച്ച നിറത്തിലുള്ള ചെറിയ വാഴയിലകള്‍ കൂടിച്ചേര്‍ന്നു "കൂമ്പടയുന്നു".

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

ഈ വൈറസ്‌ വാഴയുടെ എല്ലാ ഭാഗത്തെയും എല്ലാ വളര്‍ച്ചാ ഘട്ടങ്ങളിലും ബാധിക്കാം. നാമ്പിലയുടെ അടിഭാഗത്ത് ഇലതണ്ടുകളിലും, മധ്യസിരകളിലും, പാർശ്വ സിരകളിലും കടും പച്ചനിറത്തിലുള്ള വരകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യലക്ഷണം. പിന്നീട് ഇലയുടെ ഉള്‍ഭാത്ത് സിരകള്‍ക്ക് സമാന്തരമായി ചെറിയ കടും പച്ച നിറത്തിലുള്ള വരകളും പൊട്ടുകളും കാണാം (മോഴ്സ് കോഡ് പാറ്റേണ്‍ എന്നറിയപ്പെടുന്നു). രോഗം ബാധിച്ച ഇലകള്‍ മുരടിച്ച്, കനം കുറഞ്ഞ്, നിവർന്നും മാത്രമല്ല ഇലകളുടെ അരികുകള്‍ ചുരുണ്ട് ഹരിത വർണ്ണനാശം സംഭവിച്ചും കാണപ്പെടുന്നു, ഇത് പിന്നീട് മൃത കോശങ്ങളായി മാറിയേക്കാം. രോഗബാധ കൂടുതലാണെങ്കില്‍ പുതിയ ഇലകളില്‍ ഈ ലക്ഷണങ്ങളുടെ ആധിക്യം കാണാം. ഇളം പച്ച അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള ചെറിയ വാഴയിലകള്‍ കൂടിച്ചേര്‍ന്നു "കൂമ്പടയുന്നു". മൊത്തത്തില്‍ വളര്‍ച്ച മുരടിക്കുകയും കുലകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. പഴങ്ങള്‍ ഉണ്ടായാലും അവ വികൃതവും ചെറുതും ആയിരിക്കും.

Recommendations

ജൈവ നിയന്ത്രണം

രോഗം അതിന്‍റെ ആദ്യ ഘട്ടങ്ങളില്‍ കണ്ടെത്തിയാല്‍, ചെടികള്‍ സോപ്പു വെള്ളം ഉപയോഗിച്ചോ കീടനാശിനി സോപ്പ് ഉപയോഗിച്ചോ സ്പ്രേ ചെയ്‌താല്‍ വാഴപ്പേനുകളുടെ എണ്ണം കുറയ്ക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വൈറല്‍ രോഗങ്ങള്‍ക്ക് നേരിട്ടുള്ള രാസപരിചരണ മാർഗ്ഗങ്ങളില്ല. സൈപര്‍മെത്രിന്‍, അസെറ്റാമിഡ്, ക്ലോര്‍പിറിഫോസ് അഥവാ ബന്ധപ്പെട്ട കീടനാശിനികള്‍ വഴി വാഴപ്പേനുകളുടെ എണ്ണം ഒരുവിധം നിയന്ത്രിക്കാം. കൃഷിയിടത്തിൽ നിന്നും ചെടികൾ പറിച്ചുമാറ്റുകയാണെങ്കിൽ, രോഗം ബാധിച്ച ചെടികള്‍ മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കണം. കീടനാശിനി ഉപയോഗിച്ച് വാഴപ്പേനുകളെ നശിപ്പിക്കണം.

അതിന് എന്താണ് കാരണം

ചെടികളില്‍ നിന്ന് ചെടികളിലേക്ക് അല്ലെങ്കില്‍ കൃഷിയിടങ്ങള്‍ക്കിടയില്‍ വാഴപ്പേനുകൾ (പെന്‍റലോണിയ നൈഗ്രോനെര്‍വോസ) വഴിയാണ് ഈ ലക്ഷണങ്ങള്‍ക്ക് കാരണമായ വൈറസ്‌ പടരുന്നത്. രോഗം ബാധിച്ച ചെടികള്‍ ഒരു കൃഷിയിടത്തില്‍ നിന്നും മറ്റൊന്നിലേക്ക് കൊണ്ടുപോകുന്നത് വഴി രോഗബാധ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നു. ഈ വൈറസ്‌ ബാധിക്കുന്ന മറ്റു ചെടികളാണ് ഇഞ്ചി, ഹെലികോണിയ, ചേമ്പ് തുടങ്ങിയവ. രോഗബാധ ഓരോ വാഴയിനങ്ങള്‍ക്കും വ്യത്യസ്തമാണ്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ എടുക്കുന്ന സമയത്തിലാണ് പ്രധാനമായും വ്യത്യാസം കാണപ്പെടുന്നത്. രോഗം ബാധിച്ച ചെടികള്‍ രക്ഷപ്പെടുകയില്ല. രോഗബാധിതമായ കന്നുകളില്‍ നിന്നുള്ള പ്രാഥമിക ബാധയാണ്, വാഴപ്പേന്‍ വഴിയുള്ള ദ്വിതീയ രോഗബാധയേക്കാള്‍ ഗുരുതരം. വസന്തക്കാലത്തും വരണ്ട കാലാവസ്ഥകളിലും രോഗലക്ഷണങ്ങള്‍ വര്‍ദ്ധിക്കും.


പ്രതിരോധ നടപടികൾ

  • അംഗീകൃത ഉറവിടങ്ങളില്‍ നിന്നുള്ള ആരോഗ്യമുള്ള കന്നുകള്‍ മാത്രമേ ഉപയോഗിക്കാവൂ.
  • ലഭ്യമെങ്കിൽ, കൂടുതല്‍ പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ വളര്‍ത്തുക.
  • ചെടികള്‍ പതിവായി നിരീക്ഷിക്കുകയും രോഗം ബാധിച്ച ചെടികളുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക.
  • രോഗബാധിതമായ വാഴകള്‍ നീക്കം ചെയ്യുക, അവ ഉണങ്ങിയ ശേഷം കുഴിച്ചിടുക.
  • ഇഞ്ചി, ഹെലികോണിയ, ചേമ്പ് തുടങ്ങിയ രോഗാണുക്കൾക്ക് ആശ്രയമേകുന്ന ഇതര വിളകളും സ്വയം മുളച്ചുവന്ന വാഴച്ചെടികളും നിയന്ത്രിക്കുക.
  • വാഴ കൃഷിയിടങ്ങൾക്കിടയിൽ വാഴ ഇല്ലാത്ത ബഫര്‍ സോണുകള്‍ നിര്‍മിക്കുക.
  • വ്യത്യസ്ത സ്ഥലങ്ങളിലേക്ക് വാഴ ചെടികള്‍ കൊണ്ടുപോകരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക