വാഴ

വാഴയിലെ സഹപത്ര മൊസൈക് വൈറസ്

BBrMV

വൈറസ്

ചുരുക്കത്തിൽ

  • പൂക്കളുടെ നിരകളെ ആവരണം ചെയ്യുന്ന ചെറിയ ഇലകളില്‍ ചുവപ്പ് കലര്‍ന്ന തവിട്ടു നിറമുള്ള മൊസൈക് രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
  • പച്ചയോ ചുവപ്പ് കലര്‍ന്ന തവിട്ടു നിറമോ ഉള്ള അച്ചുതണ്ടിന്റെ രൂപത്തിലുള്ള വടുക്കളും വരകളും ഇലപ്പോളകളിലോ നടുഞരമ്പുകളിലോ പടലയുടെ തണ്ടുകളിലോ കാണാന്‍ കഴിയും.
  • തണ്ടുകളുടെ ആന്തരിക കോശങ്ങളുടെ വിളര്‍ച്ച.
  • പടലകളും കായകളും വികൃതമായേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

പൂങ്കുലകളുടെ സഹപത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചുവപ്പ് കലര്‍ന്ന മൊസൈക് രൂപമാണ് ഏറ്റവും സവിശേഷമായ ലക്ഷണം. പൂത്തണ്ടിലെ പൂക്കളുടെ നിരയെ ആവരണം ചെയ്യുന്ന ചെറിയ ഇലകളുടെ പേരാണ് സഹപത്രങ്ങള്‍. ഇളം ചെടികളില്‍ വിളറിയതോ ചുവപ്പ് കലര്‍ന്ന തവിട്ടു നിറമോ ഉള്ള അച്ചുതണ്ടിന്റെ ആകൃതിയിലുള്ള വടുക്കളും വരകളും ഇലഞെടുപ്പുകളിലോ നടുഞരമ്പിലോ കാണാന്‍ കഴിയും. അപൂര്‍വ്വമായി ഇവ സിരകള്‍ക്കു സമാന്തരമായ പ്രതലത്തിലോ കായകുലയുടെ തണ്ടിലോ പ്രത്യക്ഷപ്പെടും. ഉണങ്ങിയ ഇലകള്‍ പറിച്ചു മാറ്റുമ്പോള്‍ ഇരുണ്ട തവിട്ടു നിറമുള്ള മാലിന്യങ്ങളോ വരകളോ ആന്തരിക കോശങ്ങളില്‍ ദൃശ്യമാകുന്നു. പടലകളില്‍ വളര്‍ച്ചാ ന്യൂനതകളും വികൃതമായ കായകളും ഈ രോഗത്തിന്റെ സവിശേഷതകളാണ്. ഈ വൈറസ് വേഗത്തില്‍ വ്യാപിക്കും, ഗുരുതരമായ രോഗബാധ കായകളുടെ വിളവും ഗുണമേന്മയും നഷ്ടപ്പെടുത്തും.

ശുപാർശകൾ

ജൈവ നിയന്ത്രണം

മുഞ്ഞകളുടെ പെരുപ്പം തടയാന്‍ ജൈവനിയന്ത്രണ ഏജന്റായ വേര്‍ട്ടിസിലിയം ലെക്കനി ഉപയോഗിക്കാം. മുഞ്ഞകളുടെ എണ്ണം അധികമില്ലയെങ്കില്‍ കീടങ്ങളെ നശിപ്പിക്കുന്ന സോപ്പുകളും ഉപയോഗിക്കാം.

രാസ നിയന്ത്രണം

എപ്പോഴും സാധ്യമായ ജീവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. വൈറല്‍ രോഗങ്ങള്‍ക്ക് നേരിട്ടുള്ള രാസചികിത്സകള്‍ ലഭ്യമല്ല. എന്തായാലും കീടനാശിനികളുടെ ഉപയോഗം (ഉദാഹരണത്തിന് സൈപ്പര്‍മെത്രിന്‍, അസറ്റമിഡ് ക്ലോര്‍പിറിഫോസ്) വഴി മുഞ്ഞ പെരുപ്പം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും. രോഗം ബാധിച്ച ചെടികളെയോ ഗുരുതരമായി ബാധിച്ച ചെടികളില്‍ നിന്നും മുളയ്ക്കുന്നവയെയും നശിപ്പിക്കുന്നതിന് കളനാശിനികള്‍ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

വാഴയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ബാധിക്കുന്ന വൈറസാണ് ലക്ഷണങ്ങള്‍ക്ക് കാരണം. വിവിധയിനം മുഞ്ഞകള്‍ വഴി നിരവധി മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇത് സംക്രമിക്കുന്നത്. രോഗം ബാധിച്ച ചെടികള്‍ ഭക്ഷിക്കുന്നതുവഴി പകരുന്ന വൈറസ് രോഗാണുവാഹികളുടെ ശരീരത്തില്‍ കുറച്ചു കാലം മാത്രമേ അതിജീവിക്കൂ. കൃഷിയിടങ്ങള്‍ക്കിടയിലുണ്ടാകുന്ന രോഗം ബാധിച്ച ചെടിയുടെ ഭാഗങ്ങളുടെ കൈമാറ്റവും വിതരണവും രോഗം പകരുന്ന മറ്റൊരു വഴിയാണ്. പൂക്കളുടെ സഹപത്രങ്ങളില്‍ കാണപ്പെടുന്ന മൊസൈക് രൂപ ലക്ഷണങ്ങളില്‍ നിന്നാണ് ഇതിന്റെ പൊതുവായ പേര് ലഭിച്ചത്.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസുകളില്‍ നിന്നുള്ള വിത്തുകളോ തൈകളോ ഉപയോഗിക്കുക.
  • രോഗലക്ഷണങ്ങള്‍ക്കായി വിളകള്‍ പതിവായി നിരീക്ഷിക്കുക.
  • വിവിധ കൃഷിയിടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ പണിയായുധങ്ങളും ഉപകരണങ്ങളും ശുചിയായി സൂക്ഷിക്കുക.
  • ലക്ഷണങ്ങള്‍ സംശയിക്കുന്ന ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക