വാഴ

വാഴയിലെ സ്ട്രീക്ക് വൈറസ്‌

Banana Streak Virus

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • ഇലയുടെ മധ്യസിരയിൽ നിന്ന് അരികുകളിലേക്ക് കാണപ്പെടുന്ന മഞ്ഞ വരകള്‍.
  • ഈ വരകള്‍ പിന്നീട് മഞ്ഞ നിറത്തിലുള്ള കുരുക്കളോടുകൂടി തവിട്ടോ അല്ലെങ്കിൽ കറുപ്പോ നിറമായി മാറുന്നു.
  • മധ്യസിരയുടെ സമീപത്തെ ഇലകളുടെ അരികുകൾ നശിക്കുന്നു.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


വാഴ

ലക്ഷണങ്ങൾ

രോഗലക്ഷണങ്ങള്‍ വൈറസിന്‍റെ ഇനവും ഉള്‍പ്പെട്ടവയുടെ എണ്ണവും ചെടിയുടെ ഇനവും പാരിസ്ഥിതിക അവസ്ഥയും ആശ്രയിച്ചാണിരിക്കുന്നത്. ഇലയുടെ നടുഞരമ്പില്‍ നിന്ന് അരികിലേക്ക് ഒരുപോലെയോ മുറിഞ്ഞുപോയ പോലെയോ മഞ്ഞ വരകള്‍ കാണുന്നതാണ് ഏറ്റവും അധികം കാണപ്പെടുന്ന ലക്ഷണം. ഈ വരകള്‍ പിന്നീട് തവിട്ടോ കറുപ്പോ ആയി മാറും. ഇടയ്ക്ക് മഞ്ഞ നിറത്തിലുള്ള പുള്ളികളോ കണ്ണിന്‍റെ ആകൃതിയിലുള്ള രൂപങ്ങളോ കാണാം. കോശങ്ങളുടെ മൃതമാകല്‍ ഇലകളുടെ അരികില്‍ നിന്ന് തുടങ്ങി ഇലകളുടെ നടുഭാഗത്തും തണ്ടുകളിലേക്കും നീങ്ങും. ചിലപ്പോഴൊക്കെ തണ്ടിന്‍റെ ആന്തരിക കോശഘടനയെയും ജീര്‍ണ്ണത ബാധിക്കും. അവസാനം പറഞ്ഞ ലക്ഷണം കുറഞ്ഞ താപനിലയിലും പകല്‍ കുറഞ്ഞ അവസരങ്ങളിലുമാണ് കാണുന്നത്. എല്ലാ ഇലകളെയും ബാധിക്കുകയില്ലെങ്കിലും ചെടിയുടെ വളര്‍ച്ച മുരടിക്കുകയും പടലകളുടെയും കായകളുടെയും വലിപ്പം കുറയുകയും ചെയ്യും.

Recommendations

ജൈവ നിയന്ത്രണം

പരഭോജി കടന്നലുകള്‍, റേന്തച്ചിറകന്‍, വട്ടമിട്ടു പറക്കുന്ന ഈച്ചകള്‍, ലേഡി ബേഡ്സ് എന്നിവ മീലിമൂട്ടകളുടെ പെരുപ്പം ജൈവികമായി നിയന്ത്രിക്കുന്ന നിയന്ത്രണ എജന്‍റുകളാണ് . മീലിമൂട്ടകളുടെ എണ്ണം കുറവുള്ളപ്പോള്‍ നേരിയ മിനറല്‍ എണ്ണകളും, വേപ്പിന്‍ സത്തും ഇലകളില്‍ തളിക്കുന്നതും ഫലം ചെയ്യും.

രാസ നിയന്ത്രണം

എപ്പോഴും നിവാരണനടപടികളും ജൈവ ചികിത്സാരീതികളും സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കണം. വൈറല്‍ രോഗങ്ങള്‍ക്ക് രാസചികിത്സ ഇല്ല. മീലിമൂട്ടകളുടെ മെഴുകു നിറഞ്ഞ സംരക്ഷണ ആവരണം മൂലം അവയെ നശിപ്പിക്കാന്‍ എളുപ്പമല്ല. മീലിമൂട്ടയുടെ പെരുപ്പം കുറയ്ക്കാന്‍ ഡെല്‍റ്റമെത്രിന്‍ അടങ്ങിയ കീടനാശിനികള്‍ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

ഈ രോഗം ഒരു കൂട്ടം വൈറസ്‌ ആണ് വരുത്തുന്നത്. ചെടിയിലുള്ള വൈറസിന്‍റെ അളവ് അനുസരിച്ചാണ് ലക്ഷണങ്ങളുടെ സ്വഭാവം മനസിലാക്കുന്നത്. താപനിലയും കാലാവസ്ഥയും പൊതുവേ രോഗബാധയുടെ അനന്തരഫലത്തെ സ്വാധീനിക്കും. വൈറസ്‌ ചെടിയില്‍ നിന്ന് ചെടിയിലേക്കും കൃഷിയിടങ്ങള്‍ തമ്മിലും പകരുന്നത് നിരവധിയിനം മീലിമൂട്ടകള്‍(സ്യൂഡോകോക്കിഡെ) വഴിയാണ്. രോഗബാധിത നടീല്‍ വസ്തുക്കളോ അവയുടെ വിത്തുകളോ ഉപയോഗിക്കുന്നതാണ് പകരുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം. ഇത് മണ്ണിലൂടെ പകരുന്നതല്ല, കൃഷിപ്പണികള്‍ മൂലമുള്ള യാന്ത്രികമായ മുറിവുകള്‍വഴിയും ഇവ പകരില്ല. വാഴയെയും ബന്ധപ്പെട്ട വര്‍ഗ്ഗങ്ങളെയും ബാധിക്കുന്ന ഒരു ലോകവ്യാപകമായ പ്രശ്നമാണിത്. ഇത് ചെടിവളര്‍ച്ച, കായകളുടെ വിളവ്‌, ഗുണനിലവാരം എന്നിവയെ വിപരീതമായി ബാധിക്കാം. മുറിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം വഴിയോ മറ്റു ഉപകരണങ്ങളിലൂടെയോ പകരില്ല.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസുകളില്‍ വൈറസ്‌ വിമുക്തമായ നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കുക.
  • രോഗം ബാധിച്ച ചെടികള്‍ വെട്ടിമാറ്റി നശിപ്പിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക