പപ്പായ

പപ്പായയിലെ മൊസൈക് വൈറസ്

PapMV

വൈറസ്

ചുരുക്കത്തിൽ

  • ഇലകളിൽ മൊസൈക് മാതൃകകൾ.
  • ചെറുതായി രൂപമാറ്റം സംഭവിച്ച ഇലകൾ.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പപ്പായ

ലക്ഷണങ്ങൾ

ബാധിപ്പിൻ്റെ ലക്ഷണങ്ങൾ ഇളം ഇലകളിലായി കേന്ദ്രീകരിച്ചിരിക്കുന്നു മാത്രമല്ല ഇടത്തരം മൊസൈക് മാതൃകകളും നേരിയ രൂപ വൈകൃതവും ലക്ഷണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു. ഇരുണ്ട പച്ചനിറത്തിലുള്ള പൊള്ളലുകൾ പോലെയുള്ള ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നു അല്ലെങ്കിൽ മഞ്ഞകലർന്ന-പച്ചനിറത്തിലുള്ള ഇലപത്രങ്ങൾ. രോഗത്തിൻ്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, ഇലകളിലെ സിരകൾ വ്യക്തമാകുന്നതിൻ്റെ ലക്ഷണങ്ങൾ ദൃശ്യമാകുന്നു, നീളം കുറഞ്ഞ ഇലത്തണ്ടുകൾ, ഇലകൾ നിവർന്നു നിൽക്കുന്ന സ്ഥിതി സ്വീകരിക്കുന്നു. മറ്റ് ചെടി ഭാഗങ്ങൾ (തണ്ടുകൾ, പൂക്കൾ) ബാധിക്കപ്പെടുന്നില്ല. ചെടികൾ ഇടത്തരം വളർച്ചാ മുരടിപ്പ് ദൃശ്യമാകുന്നു, ഇത് ആരോഗ്യമുള്ള ചെടികളുമായി നേരിട്ട് താരതമ്യം ചെയ്താൽ മാത്രമേ വ്യക്തമാകുകയുള്ളൂ.

ശുപാർശകൾ

ജൈവ നിയന്ത്രണം

കൃഷിപ്പണികൾക്ക് ഉപയോഗിക്കുന്ന ആയുധങ്ങൾ അണുവിമുക്തമാക്കുക അല്ലെങ്കിൽ വൈറസുകളെ നശിപ്പിക്കാൻ 150°C ചൂടിൽ 1 മണിക്കൂർ നേരത്തേക്ക് ചൂളയിൽ വച്ച് ചൂടാക്കുക. പണിക്കുപയോഗിക്കുന്ന ആയുധങ്ങളോ കൈയുറകളോ 0.525% സോഡിയം ഹൈഡ്രോക്ലോറൈറ്റ് ലായനിയിൽ മുക്കിവച്ച് വെള്ളത്തിൽ കഴുകി എടുക്കാം. വെർട്ടിസിലിയം ലെക്കാണി അടിസ്ഥാനമാക്കിയ ജൈവ കുമിള്നാശിനികളും അഫിഡുകളുടെ പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കും. ബാധിപ്പിൻ്റെ തുടക്കത്തിൽ കീടനാശക സോപ്പ് ഉപയോഗിക്കുന്നതും ഫലപ്രദമായേക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വൈറസ് ബാധിപ്പുകൾക്ക് രാസ പരിചരണ നടപടികൾ ഇല്ല. സൈപെർമെത്രിൻ, ക്ലോർപൈറിഫോസ് അല്ലെങ്കിൽ പിരിമികാർബ്‌ പോലെയുള്ള നിരവധി രാസ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് അഫിഡുകളെ നിയന്ത്രിക്കാൻ കഴിയും.

അതിന് എന്താണ് കാരണം

വൈറസുകൾ പപ്പായകളെയും മറ്റു വിളകളെയും ബാധിക്കും, ഉദാഹരണത്തിന് കുക്കുർബിറ്റ് വർഗ്ഗങ്ങൾ. ഇത് ചെടികളിൽ നിന്നും ചെടികളിലേക്ക് അഫിഡുകൾ മൂലമോ യാന്ത്രികമായ പരിക്കുകൾ മൂലമോ വ്യാപിക്കുന്നു. ബാധിക്കപ്പെട്ട നടീൽ വസ്തുക്കൾ ഒട്ടിച്ചുചേർക്കുന്നതോ അല്ലെങ്കിൽ യാന്ത്രികമായി ചെടികൾക്കുണ്ടാകുന്ന പരിക്കുകളോ ആണ് രോഗവ്യാപനത്തിനുള്ള മറ്റ് വഴികൾ. ഇത് പലപ്പോഴും മറ്റ് വൈറസ് രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു മാത്രമല്ല അത്തരം സംഭവങ്ങളിൽ ലക്ഷണങ്ങൾ ചെറിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കാം. യഥാർത്ഥത്തിൽ ഈ വൈറസ് പപ്പായയിൽ വലിയ പ്രധാന്യമുള്ളതല്ല പക്ഷേ സാഹചര്യങ്ങൾ അനുകൂലമായി വന്നാൽ ഇത് വിളവ് നഷ്ടത്തിലേക്ക് നയിച്ചേക്കും.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നോ ആരോഗ്യമുള്ള ചെടികളിൽ നിന്നോ ഉള്ള വിത്തുകളോ തൈച്ചെടികളോ നടുക.
  • ആതിഥേയ വിളകൾ അല്ലാത്ത വിളകളുമായി വിളപരിക്രമം നടത്തുക.
  • ബാധിക്കപ്പെടാത്ത കൃഷിയിടത്തിലേക്ക് ബാധിക്കപ്പെട്ട മണ്ണോ ചെടി സാധനങ്ങളോ കൊണ്ടുവരുമ്പോൾ സൂക്ഷിക്കുക.
  • ബാധിക്കപ്പെട്ട ചെടികൾ അല്ലെങ്കിൽ ചെടി ഭാഗങ്ങൾ എന്നിവ കണ്ടെത്തി നീക്കം ചെയ്‌ത്‌ നശിപ്പിക്കുക.
  • താങ്കളുടെ ആയുധങ്ങളോ ഉപകരണങ്ങളോ ചൂടോ അല്ലെങ്കിൽ മറ്റു രീതികൾ ഉപയോഗിച്ചോ അണുവിമുക്തമാക്കുക.
  • കൈകളും വസ്ത്രങ്ങളും വൃത്തിയായി സൂക്ഷിക്കുക മാത്രമല്ല കൈയുറകൾ ധരിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക