പപ്പായ

പപ്പായ ഇലചുരുട്ടി വൈറസ്

PaLCV

വൈറസ്

ചുരുക്കത്തിൽ

  • മുകൾഭാഗത്തെ ഇലകൾ അകത്തേക്കും താഴേക്കും ചുരുളുന്നു.
  • സിരകൾ കൂടുതൽ സുതാര്യമാകുകയും കട്ടികൂടുകയും ചെയ്യുന്നു.
  • ഇലകൾ തുകൽപോലെയും പെട്ടെന്ന് ഒടിഞ്ഞുപോകുന്നതും ആയി മാറുന്നു.
  • ഇലപൊഴിയൽ വളർച്ച മുരടിക്കുന്നതിലേക്ക് നയിക്കും.
  • കുറച്ചുമാത്രം ചെറിയ വികൃതമായ ഫലങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പപ്പായ

ലക്ഷണങ്ങൾ

ഇലകൾ മുകളിലേക്കും താഴേക്കും ചുരുളുന്നതാണ് ഈ രോഗത്തിൻ്റെ ഏറ്റവും വ്യക്തമായ ലക്ഷണങ്ങൾ. ചിലപ്പോഴൊക്കെ അധികവളർച്ചകളോടെ, ഇലകളിലെ സിരകൾക്ക് കട്ടി കൂടുന്നതാണ് മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇലകൾ തുകൽപോലെയും പെട്ടെന്ന് ഒടിഞ്ഞുപോകുന്നതും ആയി മാറുന്നു മാത്രമല്ല ഇലഞെട്ടുകൾ പലപ്പോഴും വളഞ്ഞ രീതിയിൽ ദൃശ്യമാകും. മുകൾഭാഗത്തെ ഇലകളാണ് ഏറ്റവുംകൂടുതൽ ബാധിക്കപ്പെടുന്നത്. രോഗത്തിൻ്റെ പിന്നീടുള്ള ഘട്ടങ്ങളിൽ ഇലപൊഴിയൽ ഉണ്ടായേക്കാം. ചെടിവളർച്ച മുരടിക്കുകയും പൂക്കളുടെയും ഫലങ്ങളുടെയും ഉത്പാദനം നിലയ്ക്കുന്നു. ഉണ്ടെങ്കിൽത്തന്നെ, ഫലങ്ങൾ ചെറുതും രൂപ വൈകൃതം സംഭവിച്ചവയും ആയിരിക്കും മാത്രമല്ല അവ പാകമാകുന്നതിനുമുൻപ് പൊഴിഞ്ഞുപോയേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

വെള്ള എണ്ണ മിശ്രിതം (1%) തളിക്കുന്നത് അഫിഡുകൾ മൂലമുള്ള വൈറസ് വ്യാപനവും ആഗിരണവും തടസ്സപ്പെടുത്തും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വൈറസ് അണുബാധയ്ക്ക് രാസപരിചരണ രീതികൾ ലഭ്യമല്ല. എന്തായാലും, വെള്ളീച്ചകളുടെ പെരുപ്പം നിയന്ത്രിച്ചുനിർത്തുന്നത് ബാധിപ്പിൻ്റെ തീവ്രത കുറയ്ക്കും. ഡൈമെത്തോയേറ്റ് അല്ലെങ്കിൽ മെറ്റാസിസ്റ്റോക്സ് എന്നിവ നടീൽ സമയത്ത് മണ്ണിൽ പ്രയോഗിച്ചും, 4-5 പ്രാവശ്യം 10 ദിവസങ്ങളുടെ ഇടവേളകളിൽ ഇലകളിൽ തളിച്ചും കാര്യക്ഷമമായി വെള്ളീച്ചകളുടെ പെരുപ്പം നിയന്ത്രിക്കാം.

അതിന് എന്താണ് കാരണം

ബെമിസിയ ടബാസി എന്ന വെള്ളീച്ചയാണ് വൈറസുകളെ പരത്തുന്ന പ്രധാന രോഗാണുവാഹകർ. ഇവ ചെടികളിൽ നിന്നും ചെടികളിലേക്ക് അസ്ഥിരമായ രീതിയിൽ വൈറസുകൾ വ്യാപിപ്പിക്കുന്നു. അതായത് രോഗാണുവാഹകരിൽ വൈറസുകൾ സജീവമായിരിക്കുന്ന കുറച്ച് നിമിഷങ്ങൾക്കുള്ളിൽ വ്യാപനം നടക്കും. ബാധിക്കപ്പെട്ട തൈച്ചെടികൾ അല്ലെങ്കിൽ വിത്തുകൾ, ഒട്ടിക്കൽ വസ്തുക്കൾ എന്നിവയാണ് രോഗവ്യാപനത്തിനുള്ള മറ്റ് മാർഗ്ഗങ്ങൾ. പപ്പായ ഇലചുരുട്ടി വൈറസ് കൃഷിയിടത്തിലെ യന്ത്രപ്പണി മുഖേന വ്യാപിക്കുന്നില്ല. തക്കാളി, പുകയില ചെടി എന്നിവയാണ് ഇതര ആതിഥേയ വിളകൾ. വൈറസുകൾ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു പക്ഷേ ഇന്നുവരെ ഇത് പരിമിതമായി മാത്രമേ സംഭവിച്ചിട്ടുള്ളൂ. എന്തായാലും ചില പ്രത്യേക സംഭവങ്ങളിൽ, ഇത് സാരമായ സാമ്പത്തിക നഷ്ടത്തിന് കാരണമാകും.


പ്രതിരോധ നടപടികൾ

  • പ്രതിരോധശക്തിയുള്ള ഇനങ്ങൾ ലഭ്യമാണോയെന്ന് പരിശോധിക്കുക.
  • പപ്പായ ചെടിയുടെ പരിസരങ്ങളിൽ ഇതര ആതിഥേയ വിളകൾ കൃഷി ചെയ്യരുത്.
  • മിത്രകീടങ്ങൾക്ക് അനുകൂലമാകുന്നതിന് കീടനാശിനികളുടെ അമിതപ്രയോഗം ഒഴിവാക്കുക.
  • ബാധിക്കപ്പെട്ട ചെടികൾ പിഴുതെടുത്ത് നശിപ്പിക്കുക.
  • വിളവെടുപ്പിനുശേഷം ചെടി അവശിഷ്ടങ്ങൾ അവശേഷിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക