പപ്പായ

റിംഗ് സ്പോട്ട് വൈറസ്‌

PRSV

വൈറസ്

ചുരുക്കത്തിൽ

  • ഫലങ്ങളിൽ ഇരുണ്ട പച്ച നിറത്തിലുള്ള വളയങ്ങള്‍.
  • ഇലകളില്‍ മഞ്ഞ നിറത്തില്‍ മൊസെയ്ക് രൂപങ്ങള്‍.
  • തടിയിലും തണ്ടിലും വെള്ളത്തിൽ കുതിര്‍ന്ന പുള്ളികളും വരകളും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

6 വിളകൾ

പപ്പായ

ലക്ഷണങ്ങൾ

ബാധിക്കപ്പെട്ട ചെടിയുടെ പ്രായം, ചെടിയുടെ ഓജസ്സ്, വൈറസിന്‍റെ കരുത്ത് എന്നിവയെ ആശ്രയിച്ച് ലക്ഷണങ്ങൾ ചെറിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ആദ്യം ഇലകളില്‍ ഇരുണ്ട പച്ച നിറത്തില്‍ കുമിള പോലെയുള്ള ഘടനകൾ പ്രത്യക്ഷപ്പെടുന്നു. പിന്നീട് ഇവ പച്ചയുടെ പല നിറഭേദങ്ങളില്‍ പുള്ളികളുടെ മാതൃകയായി വികസിക്കുന്നു. രോഗത്തിന്‍റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ഇലകള്‍ക്ക് ഒരു ഷൂസിന്‍റെ വള്ളിയുടെ ആകൃതി കൈവരുകയും, മഞ്ഞയും തവിട്ടും നിറമുള്ള നിർജീവമായ കലകളുടെ പുള്ളികളാൽ മോസെയ്ക് മാതൃക രൂപപ്പെടുകയും ചെയ്യുന്നു. ഇലകളുടെ വലിപ്പം ഗണ്യമായി കുറയുകയും, വളര്‍ച്ച മുരടിച്ച് ചെറിയ ഇലവിതാനത്തിന് കാരണമാകുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ന്ന ഹരിതനാശം സംഭവിച്ച പുള്ളികളും എണ്ണമയമുള്ള വരകളും തണ്ടുകളിലും ഇലഞെട്ടുകളിലും കാണപ്പെടും. ബാധിക്കപ്പെട്ട ഫലങ്ങളിൽ കടും പച്ച നിറത്തിലുള്ള, പലപ്പോഴും കുഴിഞ്ഞ, എണ്ണമയമുള്ള, വലിപ്പം കുറഞ്ഞ വികൃതമായ നിരവധി വളയങ്ങള്‍ കാണപ്പെടും. തുടക്കത്തിൽത്തന്നെ ബാധിക്കപ്പെട്ടാൽ ഫലങ്ങൾ വിപണനയോഗ്യമായിരിക്കില്ല.

ശുപാർശകൾ

ജൈവ നിയന്ത്രണം

മുഞ്ഞകള്‍‌ വൈറസ്‌ സ്വീകരിക്കാനും വ്യാപിപ്പിക്കാനുമുള്ള സാധ്യത തടയാന്‍ 1% സാന്ദ്രതയിലുള്ള വെള്ള എണ്ണയുടെ മിശ്രിതം തളിക്കുക. ഉപകാരികളായ സൂക്ഷ്മജീവികളായ ചില ബാക്ടീരിയകള്‍, യീസ്റ്റ്, ആക്ടിനോമൈസറ്റെസ്, ഫോട്ടോസിന്തെറ്റിക് ബാക്ടീരിയ തുടങ്ങിയവയുടെ മിശ്രിതത്തിന് ബാധിപ്പിൻ്റെ സാധ്യത കുറയ്ക്കാന്‍ സാധിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വൈറസ്‌ ബാധിപ്പിന് നേരിട്ടുള്ള രാസ പരിചരണ രീതികൾ ഇല്ല. എന്നിരുന്നാലും, ഡൈ-മെതോയേറ്റ് അല്ലെങ്കിൽ അസാഡിരാച്ടിന്‍ തുടങ്ങിയവ ഇലകളിൽ തളിക്കുന്നത് മുഞ്ഞകളുടെ പെരുപ്പം കുറയ്ക്കും. ആദ്യത്തെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഓരോ രണ്ടാഴ്ച കൂടുമ്പോഴും തളിപ്രയോഗം ആവർത്തിക്കുക.

അതിന് എന്താണ് കാരണം

നിരവധി ഇനങ്ങളിലുള്ള മുഞ്ഞകൾ സ്ഥിരതയില്ലാത്ത രീതിയില്‍ ഈ വൈറസ്‌ വ്യാപിപ്പിക്കുന്നു. മുഞ്ഞകളില്‍ ഇവ പെരുകാത്തതിനാല്‍ ചെടികളില്‍ നിന്ന് ചെടികളിലേക്കുള്ള വ്യാപനം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നടക്കുന്നതായിരിക്കണം (ഒരു മിനിറ്റില്‍ കൂടുതൽ പാടില്ല). തണ്ണിമത്തൻ, കുക്കുർബിറ്റ് ഇനങ്ങൾ തുടങ്ങിയ വ്യത്യസ്തങ്ങളായ ചെടികൾ വൈറസുകളുടെ ആതിഥേയ വിളകളാണ്, പക്ഷേ ഇവ കൂടുതലായും ഇഷ്ടപ്പെടുന്നത് പപ്പായ ആണ്. ചിറകുകളുള്ള മുഞ്ഞകള്‍ കൂടുതൽ കാണപ്പെടുന്ന കൃഷിയിടങ്ങളില്‍ രോഗബാധ പെട്ടെന്ന് പടര്‍ന്നുപിടിച്ചേക്കാം. തണുപ്പുള്ള കാലാവസ്ഥയില്‍, ഇലകളില്‍ കാണുന്ന ലക്ഷണങ്ങള്‍ കൂടുതൽ വഷളാകാം (മോസെയ്ക് രൂപങ്ങളും വൈകൃതങ്ങളും).


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള ചെടികളില്‍ നിന്നോ അല്ലെങ്കിൽ അംഗീകൃത സ്രോതസ്സുകളിൽ നിന്നോ ഉള്ള വിത്തുകള്‍ ഉപയോഗിക്കുക.
  • ലഭ്യമാണെങ്കിൽ പ്രതിരോധശേഷിയുള്ള ചെടികൾ ഉപയോഗിക്കുക.
  • രോഗബാധയില്ലാത്ത പ്രദേശങ്ങളിൽ കൃഷി ചെയ്യുക.
  • തോട്ടത്തിന് ചുറ്റും രോഗം ബാധിക്കാത്ത ചോളം അല്ലെങ്കിൽ ഹിബിസ്കസ് സബ്‍ദാരിഫ പോലെയുള്ള ചെടികൾ നടുക.
  • കൃഷിയിടത്തിൽനിന്ന് കുക്കുർബിറ്റ് ഇനത്തിൽപ്പെട്ട വിളകൾ ഒഴിവാക്കുക.
  • മുഞ്ഞകൾ പെരുകുന്നത് തടയാന്‍ ചെടികള്‍ നടുന്ന സമയം ക്രമീകരിക്കുക.
  • വൈറസ്‌ ബാധയേറ്റ ചെടി ഭാഗങ്ങൾ നീക്കം ചെയ്യുക.
  • കൃഷിയിടങ്ങളിലും അതിനു ചുറ്റുമുള്ള കളകള്‍ നിയന്ത്രിക്കുക.
  • പ്രാണികള്‍ വൈറസ് വ്യാപിപ്പിക്കുന്നത് തടയാന്‍ വലകള്‍ ഉപയോഗിക്കുക.
  • ലക്ഷണങ്ങള്‍ മോശമാവുന്നത് തടയാന്‍ മികച്ച വളപ്രയോഗം ഉറപ്പുവരുത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക