MYMV
വൈറസ്
ഇളം ഇലകൾക്ക് ഹരിതവർണ്ണം നഷ്ടമായേക്കാം (ഹരിതഹീനത), അവ താഴോട്ട് ചുരുണ്ടിരിക്കുകയോ അല്ലെങ്കിൽ വെളുത്ത നിറമായി മാറുകയോ ചെയ്യാം. മുതിർന്ന ഇലകളിൽ പരന്നു കിടക്കുന്ന മഞ്ഞ പുള്ളികൾ കാണാം, അത് പിന്നീട് വളർന്ന് പ്രത്യകിച്ച് ആകൃതിയൊന്നുമില്ലാത്ത പച്ചയും മഞ്ഞയും നിറത്തിലുള്ള ഭാഗങ്ങളായി മാറുന്നു. പച്ച ഭാഗങ്ങൾ കുറച്ച് ഉയർന്ന് ഇലയ്ക്ക് ചുളുങ്ങിയ രൂപം നല്കുന്നു. ക്ഷതങ്ങൾ വലുതാവുകയും ഒന്നുചേർന്ന് ഇരുണ്ട തവിട്ടു നിറത്തിൽ കോശനാശം സംഭവിക്കാൻ തുടങ്ങും (നെക്രോസിസ്). ബാധിക്കപ്പെട്ട ചെടികളുടെ വളർച്ച മുരടിച്ചു പോകുന്നു. അവ വളരെ കുറച്ച് പൂക്കളും കായകളും മാത്രമേ ഉത്പാദിപ്പിക്കുള്ളൂ. അവയുടെ വിത്തറകൾ ചെറുതും മെലിഞ്ഞതും പുള്ളിക്കുത്തുകൾ ഉള്ളതും മുകളിലേക്ക് ചുരുണ്ടതും ആയിരിക്കും. അവയിൽ വളരെ കുറച്ച് ചെറിയ വിത്തുകൾ മാത്രമേ കാണൂ.
വൈറൽ രോഗങ്ങൾ നിയന്ത്രിക്കാൻ ജൈവ മാർഗ്ഗങ്ങൾക്ക് കഴിയില്ല. എന്നിരുന്നാലും വേപ്പെണ്ണ പോലെയുള്ള ചെടി സത്തുകൾ വെള്ളീച്ചകളുടെ എണ്ണം കുറയ്ക്കാനും രോഗബാധയുള്ള വിളകളുടെ വിളവ് മെച്ചപ്പെടുത്താനും ഫലപ്രദമാണ്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. സൈപ്പർമെത്രിൻ, ഡെൽറ്റമെത്രിൻ, അല്ലെങ്കിൽ ഡൈമെത്തോയേറ്റ് അടങ്ങിയ കീടനാശിനികൾ ഇലകളിൽ തളിക്കുന്നത് വെള്ളീച്ചകളുടെ പെരുപ്പം കുറയ്ക്കാൻ സഹായിക്കും. രോഗാണുവാഹികളെ കുറയ്ക്കുന്നതിന് അതിരു വിളകളിൽ (ചോളം, അരിച്ചോളാം, ബജ്‌റ) കീടനാശിനി പ്രയോഗിക്കാം.
ബെമിഷ്യാ ടാബാക്കി എന്ന വെള്ളീച്ചയാണ് ഈ വൈറസിനെ വ്യാപിപ്പിക്കുന്നത്. വിത്തുകളിലൂടെയുള്ള വ്യാപനം സാധ്യമല്ല. ഏഷ്യയിലും ഓസ്ട്രേലിയയിലും ഉള്ള അനേകം രാജ്യങ്ങളിൽ ഈ രോഗം ഉണ്ടാകാറുണ്ട്. ഇലകളിലെ മഞ്ഞ പാടുകൾ ചെടികളുടെ ഉത്പാദനക്ഷമതയെ ഗണ്യമായി കുറയ്ക്കുന്നു. ഇളം ചൂടുള്ള താപനിലയും ഉയർന്ന ആർദ്രതയും രോഗാണുവിൻ്റെ പെരുപ്പത്തെ സഹായിക്കുന്നു. ഈ രോഗാണു മൂലം, വിളവിൽ 100 ശതമാനം വരെ നഷ്ടം സംഭവിക്കാം. പയറിലെ മഞ്ഞ മൊസൈക് വൈറസ് ഉഴുന്നിനെയാണ് ചെറുപയറിനേക്കാൾ കൂടുതൽ ബാധിക്കുന്നത്.