സോയാബീൻ

സോയബീനിലെ മൊസൈക് വൈറസ്

SMV

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • ഇളം പച്ച മുതല്‍ ഇരുണ്ട പച്ച നിറം വരെയുള്ള മൊസൈക് രൂപങ്ങള്‍ ഇലകളില്‍ വികസിക്കുന്നു.
  • ഇലകള്‍ ചുരുങ്ങി താഴേക്ക് ചുരുളുന്നു.
  • ഇലപൊഴിയല്‍, ചെടിയുടെ വളർച്ച മുരടിപ്പ്, വിത്തറകളുടെ വലിപ്പത്തിലും എണ്ണത്തിലും കുറവ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

സോയാബീൻ

ലക്ഷണങ്ങൾ

ചെടികള്‍ ഏതു സമയത്തും ബാധിക്കപ്പെടാം. പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ സ്പഷ്ടമായ ലക്ഷണങ്ങള്‍ ദൃശ്യമാക്കില്ല. രോഗബാധ സംശയിക്കപ്പെടുന്ന വിളകളിൽ, ദ്രുതഗതിയില്‍ വളരുന്ന തളിരിലകളില്‍ കാണപ്പെടുന്ന ഇളം പച്ച മുതല്‍ ഇരുണ്ട പച്ച നിറം വരെയുള്ള മൊസൈക് രൂപങ്ങളുടെ വളര്‍ച്ചയാണ് രോഗബാധയുടെ സവിശേഷത. പിന്നീട് ഇവ, ഗുരുതരമായ ബഹുവര്‍ണ്ണപുള്ളികളോടെ, സിരകള്‍ക്കു നീളെ ചുരുണ്ട്, താഴേക്ക് ചുരുളുന്നു. ഇലപൊഴിയല്‍, ചെടിയുടെ വളര്‍ച്ചാ മുരടിപ്പ്, വിത്തറകളുടെ വലിപ്പത്തിലും എണ്ണത്തിലുമുണ്ടാകുന്ന കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. തണുത്ത കാലാവസ്ഥയിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നത്, 32°C-ല്‍ കൂടുതല്‍ താപനിലയില്‍ ഇവ ശ്രദ്ധയില്‍പ്പെടില്ല.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കണം, എസ്.എം.വി- യ്ക്കെതിരായി ഞങ്ങള്‍ക്ക് ജൈവിക പരിചരണങ്ങൾ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വൈറല്‍ രോഗങ്ങള്‍ക്ക് രാസ പരിചരണം ലഭ്യമല്ല. മുഞ്ഞകളുടെ പെരുപ്പം നിയന്ത്രിക്കാനുള്ള കീടനാശിനികളുടെ ഉപയോഗവും, അതുമൂലമുള്ള വൈറസ് വ്യാപനം തടയുന്നതും ഫലപ്രദമല്ല.

അതിന് എന്താണ് കാരണം

പട്ടാണി, സ്നീപ് ബീന്‍സ്, മറ്റു നിരവധി കളകള്‍ എന്നിവ ഉള്‍പ്പെടെ ഈ വൈറസിന് ആതിഥ്യമേകുന്ന നിരവധി വിളകളുണ്ട്. മുഞ്ഞകള്‍, ബാധിക്കപ്പെട്ട വിത്തുകള്‍ എന്നിവയിലൂടെയാണ് ഈ രോഗാണു സംക്രമിക്കുന്നത്, ഇവ സമീപമുള്ള ആതിഥ്യമേകുന്ന ചെടികളില്‍ അതിജീവിക്കുന്നു. വളര്‍ച്ചയുടെ ആരംഭ ഘട്ടത്തിലുണ്ടാകുന്ന രോഗബാധ വിളവു നഷ്ടം ഉണ്ടാക്കുകയും വിത്തുകളുടെ ഗുണമേന്മയെ ബാധിക്കുകയും ചെയ്യുന്നു, മാത്രമല്ല വിത്തുകളുടെ ബീജാങ്കുരണവും നോഡുകളുടെ വളര്‍ച്ചയെയും കുറച്ചേക്കാം. സീസണിൻ്റെ അവസാനം ഉണ്ടാകുന്ന രോഗബാധയ്ക്ക് കാഠിന്യം കുറവായിരിക്കും. നന്നായി വളപ്രയോഗം നടത്തിയ ഉയര്‍ന്ന വിളവു സാധ്യതയുള്ളതും മുഞ്ഞകളുടെ പെരുപ്പം കൂടുതലുള്ളതുമായ കൃഷിയിടങ്ങളും വൈറസ് സംക്രമണത്തിനു അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ, വൈറസ്-വിമുക്തമായ വിത്തുകളാണ് ഉപയോഗിക്കുക.
  • പ്രതിരോധശക്തിയോ അല്ലെങ്കിൽ സഹനശക്തിയോ ഉള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • സാധ്യമെങ്കില്‍, നേരത്തെ നടാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുക.
  • ആതിഥ്യമേകുന്ന മറ്റിനങ്ങളുമായി സോയാബീന്‍ വിള പരിക്രമം നടത്തരുത്.
  • കൃഷിയിടത്തിലും സമീപത്തും കളകള്‍ നിയന്ത്രിക്കുക.
  • ചെടി വളര്‍ച്ചയുടെ പ്രാരംഭ ഘട്ടങ്ങളില്‍ കൃഷിയിടങ്ങളില്‍ അമിത വളപ്രയോഗം പാടില്ല.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക