നിലക്കടല

നിലക്കടലയിലെ ബഡ് നെക്രോസിസ് വൈറസ്

GBNV

വൈറസ്

ചുരുക്കത്തിൽ

  • തളിരിലകളില്‍ പിന്നീട് നിറം മങ്ങി മൃതമായ വൃത്താകൃതിയിലുള്ള പുള്ളികളും, രേഖകളുമായി വ്യാപിക്കുന്ന മങ്ങി വിളറിയ പുള്ളിക്കുത്തുകള്‍.
  • മൃതമാകല്‍ പിന്നീട് ഇല ഞെടുപ്പുകള്‍, തണ്ടുകള്‍, അഗ്ര മുകുളങ്ങള്‍ എന്നിവയിലേക്കും വ്യാപിക്കുന്നു.
  • രോഗം ബാധിച്ച ചെടി വളര്‍ച്ച മുരടിപ്പ്, വികൃതമായ ഇലകള്‍, പൊതുവായ വിളര്‍ച്ച എന്നിവ പ്രകടിപ്പിക്കുന്നു.
  • ചെറുതും ചുക്കിച്ചുളിഞ്ഞതുമായ വിത്തുകള്‍, വിപണിയ്ക്ക് അനുചിതവും വിളവിന്‍റെ മേന്മ കുറയ്ക്കുന്നതുമാണ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നിലക്കടല

ലക്ഷണങ്ങൾ

രോഗത്തിന്‍റെ പ്രാഥമിക ലക്ഷണം തളിരിലകളിലുണ്ടാകുന്ന ഒരു വിളറിയ പുള്ളിക്കുത്താണ്, അവ പിന്നീട് വിളറിയ ക്ഷതങ്ങളോടെ കോശനാശം വരുത്തുന്ന വൃത്താകൃതിയിലുള്ള പുള്ളികളും, രേഖകളുമായി വ്യാപിക്കുന്നു. കോശനാശം പിന്നീട് ഇലഞ്ഞെടുപ്പുകളിലേക്കും തണ്ടുകള്‍ വഴി അഗ്രമുകുളങ്ങളിലേക്കും വ്യാപിച്ച് മുഴുവന്‍ പുഷ്പങ്ങളുടെയും ഘടനയെ ബാധിക്കുകയും അങ്ങനെ ബഡ് നക്രോസിസ് ഡിസീസ് എന്ന പേര് അന്വര്‍ത്ഥമാകുകയും ചെയ്യുന്നു. ഈ കാര്യങ്ങള്‍ക്കെല്ലാം താരതമ്യേന ഉയര്‍ന്ന താപനില അനുകൂലമാണ്. രോഗം ബാധിച്ച ചെടികള്‍ വളര്‍ച്ച മുരടിപ്പും, പൊതുവായ വിളര്‍ച്ചയും, പുതു നാമ്പിന്‍റെ പെട്ടെന്നുള്ള ആധിക്യവും, ഇലകളുടെ രൂപവൈകൃതവും കാണിച്ചു തുടങ്ങുന്നു. വിത്തറയുടെ ചുവടുഭാഗം പുള്ളിക്കുത്ത് വീഴുകയും നിറം മങ്ങുകയും കൂടാതെ ചെറിയ, പുള്ളിയോട് കൂടിയ ചുരുങ്ങിയ വിത്തുകളുണ്ടാകുകയും ചെയ്യുന്നു. വളര്‍ച്ചയുടെ ആരംഭഘട്ടത്തിൽ രോഗബാധയുണ്ടായ ചെടികളില്‍ വിളവ്‌ നഷ്ടവും കണ്ടെത്തിയിട്ടുണ്ട്.

ശുപാർശകൾ

ജൈവ നിയന്ത്രണം

വിത്തു വിതച്ച്, 20 ദിവസങ്ങൾക്കു ശേഷം അരിച്ചോളത്തിന്‍റെയോ തെങ്ങോലയുടെയോ സത്ത് തളിക്കുന്നത് ഇലപ്പേനുകളുടെ പെരുപ്പം നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്.

രാസ നിയന്ത്രണം

ജൈവ പരിചരണത്തോടൊപ്പം, സംയോജിത പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. വൈറല്‍ അണുബാധയ്ക്ക് രാസ ചികിത്സ സാധ്യമല്ല. എന്തായാലും രോഗാണുവാഹികളായ ഇലപ്പേനുകളെ നിയന്ത്രിക്കുന്നതിനായി ചില പരിചരണങ്ങൾ ലഭ്യമാണ്. ഡിമെത്തനെറ്റ് പോലെയുള്ള കീടനാശിനികള്‍ വിളവെടുപ്പിനു 30-35 ദിവസങ്ങള്‍ക്ക് ശേഷം തളിക്കുന്നത് ബഡ് നെക്രോസിസ് സംഭവിക്കുന്നതിനെ പ്രതിരോധിക്കാനുള്ള നല്ല മാര്‍ഗമാണ്.

അതിന് എന്താണ് കാരണം

നിലക്കടലയിലെ ബഡ് നക്രോസിസ് ഡിസീസ്, വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ്. ചെടിയിലെ ആക്രമണം സ്ഥായിയായതും, ചെടിയുടെ കോശങ്ങളെയും സത്തിനെയും ബാധിക്കുന്ന കീടങ്ങളുടെ ഇനത്തെ (ത്രിപ്സ് പാൽമി, ഇലപ്പേൻ) ആശ്രയിച്ചുമാണുള്ളത്. നിലക്കടലച്ചെടികളുടെ അഭാവത്തില്‍, ഇലപ്പേന്‍ കൃഷിയിടത്തിനു സമീപത്തുള്ള ഇതര ചെടികളില്‍ കുടിയേറി അവയെ ആക്രമിക്കും; ഉദാഹരണത്തിന് ജമന്തി ഇനങ്ങൾ (ടാജറ്റീസ് മൈന്യൂട്ട), സബ്റ്ററീനിയന്‍ ക്ലോവര്‍ (ട്രിഫോലിയം സബ്റ്ററീനിയന്‍) എന്നിവ. അതിനാല്‍ കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാന്‍ ഈ ചെടികളുടെ നിര്‍മ്മാര്‍ജ്ജനവും പ്രധാനമാണ്. നിബിഡമായി ചെടികള്‍ നടുന്നതും നിലക്കടല വിളയില്‍ ഇലപ്പേന്‍ ഇറങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തും.


പ്രതിരോധ നടപടികൾ

  • താങ്കളുടെ വിപണിയില്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ ലഭ്യമെങ്കില്‍ അവ വളര്‍ത്തുക.
  • നേരത്തെ വിതയ്ക്കുന്നത്‌ രോഗാണുവാഹികളായ കീടങ്ങളുടെ പെരുപ്പം ഒഴിവാക്കിയേക്കാം.
  • രോഗാണുവാഹികളുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ ചെടികളുടെ നിബിഢത വര്‍ധിപ്പിക്കുക.
  • രോഗാണുവാഹികളുടെ നീക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് ചോളം, ബജ്റ എന്നിവ ഇടവിളയായി നടുക.
  • ബഡ് നക്രോസിസിന് വശം വദമാകുന്ന ചെറുപയര്‍, ഉഴുന്ന് എന്നിവ പോലെയുള്ള വിളകൾക്ക് സമീപത്തായി നിലക്കടല കൃഷി ചെയ്യുന്നത് ഒഴിവാക്കുക.
  • രോഗാണുവാഹികളുടെ വളര്‍ച്ചയെ സഹായിക്കുന്ന കളകളും ആതിഥ്യമേകുന്ന മറ്റും ചെടികളും നീക്കം ചെയ്യുക.
  • ആദ്യ ലക്ഷണം കണ്ടെത്തി 6 ആഴ്ചയ്ക്ക് ശേഷം ചെടിയുടെ എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്യണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക