ഉള്ളി

ഉള്ളിയിലെ മഞ്ഞ മുരടിപ്പ്

OYDV

വൈറസ്

ചുരുക്കത്തിൽ

  • പാകമായ ഇലകളിലെ മഞ്ഞ വരകൾ- മൊസൈക് മാതൃക.
  • ഇലകൾ ചുളിയുകയും, മൃദുവാകുകയും, ചുരുളുകയും, വാടിപ്പോവുകയും ചെയ്യും.
  • വളർച്ച മുരടിപ്പ്.
  • ചെടിയുടെ പൂർണമായ മഞ്ഞപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
വെളുത്തുള്ളി
ഉള്ളി

ഉള്ളി

ലക്ഷണങ്ങൾ

ഏത് വളർച്ചാഘട്ടത്തിലും രോഗബാധ ഉണ്ടാകാം കൂടാതെ അത് ആദ്യം കാണപ്പെടുന്നത് ആദ്യവർഷ ചെടികളുടെ മുതിർന്ന ഇലകളിലാണ്. ആദ്യകാല ലക്ഷണങ്ങൾ ക്രമരഹിതമായ, മഞ്ഞ വരകളോടെ കാണപ്പെടുന്നു, അത് ക്രമേണ നാനാവർണ്ണമായ മാതൃകയിൽ ദൃശ്യമാകുന്നു. ലക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ ഈ ഇലകൾ ചുളിയുകയും, മൃദുവാവുകയും, താഴേക്ക് ചുരുണ്ട് ഒടുവിൽ വാടിപ്പോവുകയും ചെയ്യുന്നു. അണുബാധ കടുത്തതാകുമ്പോൾ ഇലകൾ പൂർണ്ണമായി മഞ്ഞ നിറത്തിലാകുകയും, ചെടികൾ ഒരു മുരടിച്ച രൂപത്തിൽ ദൃശ്യമാകുകയും ചെയ്യുന്നു. ഉള്ളികൾ വികസിച്ചേക്കില്ല അഥവാ അങ്ങനെ ആയാൽ ഉള്ളികളുടെ വലിപ്പം കുറയുന്നു, മാത്രമല്ല പാകമാകുന്നതിനുമുൻപ് മുളച്ചേക്കാം, ഉദാഹരണത്തിന് സംഭരണ സമയത്ത്. വിത്തുൽപ്പാദനത്തിന് ഉപയോഗിക്കുന്ന ഉള്ളി ചെടികളുടെ പൂക്കളുടെ തണ്ടിൽ രൂപവൈകൃതം കാണപ്പെടുകയും, പൂക്കളും വിത്തുകളും ഉണ്ടാകുന്നത് കുറയുകയും, വിത്തിൻ്റെ ഗുണനിലവാരം നഷ്ടപ്പെടുകയും ചെയ്യുന്നു. മുളയ്ക്കുന്നതിൻ്റെ നിരക്കിനേയും ഗണ്യമായി ബാധിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗം ഭേദമാക്കാൻ ഇപ്പോൾ ജൈവിക പരിചരണ രീതികൾ ലഭ്യമല്ല. 2% വേപ്പെണ്ണ, വേപ്പിൻ്റെ വിത്തിൽ നിന്നെടുക്കുന്ന സത്ത് (NSKE) 5% എന്നീ ലായനികളാണ് മുഞ്ഞകൾക്ക് എതിരെയുള്ള പരിചരണങ്ങളിൽ ഉൾപ്പെടുന്നത്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വൈറസ്ബാധയുടെ കാര്യത്തിൽ രാസപരിചരണ രീതികൾ സാധ്യമല്ല. എമമെക്റ്റിൻ ബെൻസോയേറ്റ്, ഇൻഡോക്സകാർബ്‌, NSKE എന്നിവയാണ് മുഞ്ഞകൾക്ക് എതിരെയുള്ള രാസപരിചരണ രീതികൾ.

അതിന് എന്താണ് കാരണം

ഒണിയൻ യെല്ലോ ഡാർഫ് വൈറസ് (OYDV) ആണ് ലക്ഷണങ്ങൾക്ക് കാരണം. അവയ്ക്ക് ദീർഘകാലം കൃഷിയിടങ്ങളിലെ വിള അവശിഷ്ടങ്ങളിൽ അതിജീവിക്കാൻ കഴിയും. ഉള്ളി, നാമ്പ് എന്നിങ്ങനെയുള്ള ബാധിക്കപെട്ട ചെടി ഭാഗങ്ങളിലൂടെയും, കൃഷിയിടത്തിൽ സ്വയം മുളച്ചു വരുന്ന ചെടികളിലൂടെയുമാണ് വൈറസ് സാധാരണയായി വ്യാപിക്കുന്നത്. അല്ലിയം എന്ന സസ്യകുടുംബത്തിലെ (ഉള്ളി, വെളുത്തുള്ളി, ഉണക്കമുന്തിരി, ചില അലങ്കാര അല്ലിയംസ്) ചെടികളിൽ മാത്രമായി ഈ രോഗാണുക്കളുടെ ആതിഥേയ വ്യാപ്തി പരിമിതപ്പെട്ടിരിക്കുന്നു. സ്ഥിരമല്ലാത്ത അവസ്ഥയിൽ നിരവധി മുഞ്ഞകളിലൂടെ ഈ രോഗത്തിന് പകരാൻ സാധിക്കും (ഉദാഹരണത്തിന് മൈസൂസ് പെർസിസിയെ). മുഞ്ഞകൾ അവയുടെ വായ ഭാഗത്ത് വൈറസുകളെ വഹിക്കുകയും ആരോഗ്യമുള്ള ചെടികളിൽനിന്നും സ്രവങ്ങൾ വലിച്ചെടുക്കുമ്പോൾ, രോഗാണുക്കളെ കുത്തിവെക്കുകയും ചെയ്യുന്നു. പലപ്പോഴും, ഈ വൈറസ് ബാധ ഒരേ ചെടിയിൽ മറ്റ് വൈറസ് ബാധകളോടൊപ്പം യോജിച്ച് കാണപ്പെടുന്നു. ഇതിനെ ആശ്രയിച്ച് വിളവ് നഷ്ടത്തിൻ്റെ തീവ്രത കുറഞ്ഞോ കൂടിയോ ഇരിക്കും. ഉദാഹരണത്തിന്, ചെടികളിൽ ഈ വൈറസിന് പുറമെ വെളുത്തുള്ളിയിലെ മഞ്ഞ വരയുള്ള വൈറസ് കൂടി ബാധിച്ചിട്ടുണ്ടെങ്കിൽ നഷ്ടങ്ങൾ കൂടുതലായിരിക്കും.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസ്സുകളിൽ നിന്നുള്ള ആരോഗ്യമുള്ള നടീൽ വസ്തുക്കളോ വിത്തുകളോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
  • പ്രദേശത്ത് ലഭ്യമായ സഹിഷ്ണുതയുള്ള ഇനങ്ങളോ, പ്രതിരോധശേഷിയുള്ള ഇനങ്ങളോ ഉപയോഗിക്കുക.
  • നടീൽ വസ്തുക്കൾ ആരോഗ്യമുള്ളതാണോ എന്ന് ഉറപ്പില്ലെങ്കിൽ അതിനു പകരം ശരിയായ വിത്തുകൾ ഉപയോഗിക്കുക.
  • രോഗത്തിൻ്റെ ലക്ഷണങ്ങൾക്കായി പതിവായി ചെടികളും കൃഷിയിടവും പരിശോധിക്കുക.
  • രോഗം വ്യാപിക്കുന്നത് ഒഴിവാക്കാൻ വേണ്ടി മുഞ്ഞകളുടെ പെരുപ്പം നിയന്തിക്കുക.
  • രോഗാണുക്കൾക്ക് ആശ്രയമേകിയാക്കാം എന്നുള്ളതുകൊണ്ട് കളകൾ നീക്കം ചെയ്യുക.
  • രോഗബാധിതമായ ചെടികളെയും ചെടികളുടെ ഭാഗങ്ങളും നീക്കം ചെയ്യുക, ഉദാഹരണത്തിന് കത്തിച്ച് നശിപ്പിക്കുക.
  • രോഗാണുക്കൾക്ക് ആശ്രയമേകാത്ത വിളകളുമായി വിളപരിക്രമം ആസൂത്രണം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക