PVX
വൈറസ്
ചെടിയുടെ ഇനം, വളര്‍ച്ചാ ഘട്ടം, വൈറസ് വര്‍ഗ്ഗം, പാരിസ്ഥിതിക അവസ്ഥകള്‍ എന്നിവ അനുസരിച്ചാണ് ലക്ഷണങ്ങളുടെ കാഠിന്യം. ഇലകളുടെ സിരകള്‍ക്കിടയിലെ വ്യക്തമല്ലാത്ത വിളര്‍ച്ച മുതല്‍ ഗുരുതരമായ ഇളം പച്ച മൊസെയ്ക് രൂപങ്ങള്‍ എന്നിവക്കൊപ്പം ചുളിവു വീണ ഇലകള്‍, വടുക്കളുള്ള ഇലയുടെ അഗ്രം, ചെടിയുടെ മുരടിപ്പും നാശവും എന്നിവ വരെ ലക്ഷണങ്ങള്‍ വ്യാപിച്ചിരിക്കുന്നു. ചില സാഹചര്യങ്ങളില്‍ പുള്ളിക്കുത്ത് വീണ ഭാഗങ്ങള്‍ക്ക് ചെറിയ തവിട്ടു കുത്തുകളുമുണ്ടാകും. മറ്റു വൈറസുകളുമായി ചേര്‍ന്നുള്ള അണുബാധ ലക്ഷണങ്ങളെ കൂടുതല്‍ ഗുരുതരമാക്കും
ക്ഷമിക്കണം, PVX -നെതിരെ ഞങ്ങള്‍ക്ക് മറ്റ് ചികിത്സകള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ ചെറുക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മാര്‍ഗ്ഗം അറിയുമെങ്കില്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്നു കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.
ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. വൈറല്‍ രോഗബാധയ്ക്ക് രാസ ചികിത്സ അസാധ്യമാണ്.
വഴുതന ഇനത്തില്‍പ്പെട്ട വഴുതന, ഉരുളക്കിഴങ്ങ്, പുകയില, മുളക് എന്നിവയിലും അതേ പോലെ വിവിധയിനം പാഴ്‍ച്ചെടികളിലുമാണ് ഈ വൈറസ് കൂടുതലും കാണപ്പെടുന്നത്. രോഗം ബാധിച്ച ചെടിയുമായി നേരിട്ടുള്ള സമ്പര്‍ക്കം മൂലമോ, പുല്‍ച്ചാടി, അണുബാധയേറ്റ പണിയായുധങ്ങള്‍, തെറ്റായ കൃഷി രീതികള്‍ എന്നിവ മൂലമാണ് രോഗം പകരുന്നത്. 16-22°C -ല്‍ രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ വികസിക്കും. കൂടിയ അന്തരീക്ഷ താപനിലയില്‍ ലക്ഷണങ്ങള്‍ സാധാരണ മറഞ്ഞിരിക്കും.