ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിലെ വൈ വൈറസ്

PVY

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • ഇലകളില്‍ മഞ്ഞ മുതല്‍ ഇരുണ്ട പച്ച വരെ നിറമുള്ള മൊസൈക് മാതൃകകൾ- അഗ്രഭാഗങ്ങളിൽ നിന്നും ആരംഭിക്കുന്നു.
  • ഇലകളിലും തണ്ടുകളിലും കറുത്ത നിർജ്ജീവമായ പുള്ളിക്കുത്തുകളും വരകളും.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
ഉരുളക്കിഴങ്ങ്
പുകയിലച്ചെടി

ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

ഇനങ്ങള്‍, ചെടിയുടെ പ്രായം, പാരിസ്ഥിതിക അവസ്ഥ എന്നിവ അനുസരിച്ച് രോഗബാധയുടെ ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും. മഞ്ഞ മുതല്‍ ഇരുണ്ട പച്ച നിറം വരെയുള്ള മൊസൈക് രൂപങ്ങള്‍, സാധാരണ അഗ്രഭാഗം മുതല്‍ ഇലയുടെ പ്രതലത്തില്‍ അവയ്ക്ക് പുള്ളിക്കുത്തുകളും വികൃത രൂപങ്ങളും നല്‍കി പ്രത്യക്ഷപ്പെടുന്നു. നശിച്ച കോശവസ്തുക്കളുടെ തവിട്ടു മുതല്‍ കറുപ്പ് വരെ നിറമുള്ള വരകളും വൃത്താകൃതിയിലുള്ള പുള്ളികളും ഇലകളുടെ സിരകളിലും ഇലത്തണ്ടിലും പ്രത്യക്ഷപ്പെടുന്നു. പൂമൊട്ടുകളും പൂക്കളും പിന്നീട് വളരില്ല. രോഗം ബാധിച്ച ചെടികളുടെ കിഴങ്ങുകള്‍ ചെറുതായിരിക്കും. തൊലിപ്പുറമേ വടുക്കളോ വളയങ്ങളോ കണ്ടേക്കാം. ചെടിയുടെ മൊത്തം വളര്‍ച്ച മുരടിക്കുകയും വിളവ്‌ കുറയുകയും ചെയ്യും.

Recommendations

ജൈവ നിയന്ത്രണം

ആഴ്ചതോറും ധാതു എണ്ണ പ്രയോഗിക്കുന്നത് വൈറസ് വ്യാപിക്കുന്നത് കുറയ്ക്കും. ഇത് മുഞ്ഞകള്‍ ആഗിരണം ചെയ്യുന്ന വൈറസിന്റെ അളവ് കുറയ്ക്കുകയും അവരുടെ ഭക്ഷണശീലങ്ങള്‍ പരിഷ്ക്കരിക്കുകയും, അങ്ങനെ ചെടികളില്‍ രോഗബാധയുണ്ടാകുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. വൈറല്‍ രോഗബാധയ്ക്ക് രാസ ചികിത്സ സാധ്യമല്ല. എന്തായാലും മുഞ്ഞയുടെ പെരുപ്പം കുറയ്ക്കാന്‍ കീടനാശിനികള്‍ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

ഈ വൈറസ് വളരെ ഉയര്‍ന്ന തോതില്‍ വ്യാപിക്കുന്നതാണ്. തക്കാളി, ഉരുളക്കിഴങ്ങ്, മുളക് എന്നിവ പോലെയുള്ള വഴുതന വര്‍ഗ്ഗത്തില്‍പ്പെട്ട ചെടികളെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. ചിറകുള്ള മുഞ്ഞ ഇനങ്ങള്‍, രോഗം ബാധിച്ച ചെടിയുടെ ഭാഗങ്ങള്‍, അണുബാധയേറ്റ പണിയായുധങ്ങള്‍ എന്നിവയിലൂടെയാണ് ഇത് പകരുന്നത്.


പ്രതിരോധ നടപടികൾ

  • അംഗീകൃത വിത്തുകള്‍ മാത്രം നടുക.
  • അതിജീവന ശേഷിയുള്ളതും പ്രതിരോധശക്തിയുള്ളതുമായ ഇനങ്ങള്‍ തിരഞ്ഞെടുക്കുക.
  • കൃഷി നിരീക്ഷിക്കുകയും രോഗം ബാധിച്ച എല്ലാ ചെടികളും നീക്കംചെയ്യുക/നശിപ്പിക്കുകയും ചെയ്യുക.
  • രോഗത്തിന് വശം വദമാകുന്ന ചെടികളുടെ സമീപത്ത് ഉരുളക്കിഴങ്ങ് നടരുത്.
  • കൃഷിയിടത്തിലേയും സമീപത്തെയും പാഴ്‍ച്ചെടികളും മുന്‍കാല കൃഷിയില്‍ നിന്നുള്ള അനാവശ്യമായ ഉരുളക്കിഴങ്ങ് ചെടികളും നീക്കം ചെയ്യണം.
  • ചെടികള്‍ക്ക് മുറിവേല്‍ക്കുന്നത്‌ ഒഴിവാക്കണം.
  • പണിയായുധങ്ങള്‍ അണുനശീകരണം നടത്തണം.
  • തണുപ്പുകാലം അതിജീവിക്കുന്ന വൈറസിന്‍റെ സ്രോതസ്സു കളെ നശിപ്പിക്കുക.
  • ഉദാഹരണത്തിന് ഉരുളക്കിഴങ്ങിന്റെ അവശിഷ്ടങ്ങള്‍.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക