PLRV
വൈറസ്
ചെടിയുടെ ഇനം, പരിസ്ഥിതി അവസ്ഥകള്‍, രോഗബാധയുടെ ഇനം എന്നിവ അനുസരിച്ച് ദൃശ്യമാകുന്ന ലക്ഷണങ്ങളും വ്യത്യാസപ്പെടും. മുഞ്ഞ മൂലമുണ്ടാകുന്ന പ്രാഥമിക രോഗ ബാധ പ്രധാനമായും ഇളം ഇലകളിലാണ് കാണപ്പെടുന്നത്. അരികുകള്‍ മുകളിലേക്ക് ചുരുളുകയും വരണ്ട് വിളറുകയും സിരകളുടെ ഇടഭാഗം വിളറുകയും ചെയ്യുന്നു. രോഗബാധയുള്ള കിഴങ്ങില്‍ നിന്നും വളര്‍ന്ന ചെടികളില്‍ ( രണ്ടാം ഘട്ട രോഗബാധ) മുതിര്‍ന്ന ഇലകള്‍ മുതിര്‍ന്ന ഇലകള്‍ ഉള്ളിലേക്ക് ചുരുണ്ട് ഊതനിറമുള്ള ഉള്‍ഭാഗത്തോടെ പരുക്കനും പെട്ടന്ന് ഒടിയുന്നതുമായിത്തീരുന്നു, ഇളം ഇലകള്‍ ഉള്ളിലേക്ക് തിരിഞ്ഞ് വിളറിയ പച്ചനിറത്തില്‍ വിളര്‍ച്ചയുണ്ടാകുന്നു. ചെടിയുടെ വളര്‍ച്ച മുരടിക്കുകയും തണ്ടുകള്‍ പരുക്കനായി മുകളിലേക്ക് തിരിയും. ഉയര്‍ന്ന തോതിലുള്ള രോഗബാധ കിഴങ്ങിന്‍റെ വിളവും വിപണന സാധ്യതയും കുറയ്ക്കുന്നു.
വൈറസിനെതിരെ നേരിട്ടുള്ള ചികിത്സ സാധ്യമല്ല, പക്ഷേ ഇരപിടിയന്‍മാരെയും പരാന്നഭോജികളെയും ഉപയോഗിച്ചുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്ക് മുഞ്ഞയുടെ പെരുപ്പം കുറയ്ക്കുന്നതില്‍ സഹായിക്കാന്‍ കഴിയും. വണ്ടുകള്‍, പോരാളി വണ്ടുകള്‍, റേന്തപത്രകീടങ്ങള്‍, ചിലയിനം ഈച്ചകളും പ്രാണികളും മുതിര്‍ന്ന മുഞ്ഞയെയും ലാര്‍വയെയും തിന്നുന്നു. പരാന്നഭോജിയായ ഒരു തരം കടന്നലുകളേയും ഉപയോഗിക്കാന്‍ കഴിയും.
ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. വൈറല്‍ രോഗത്തിന് രാസ ചിക്കിത്സ അസാധ്യമാണ്. എന്തായാലും മുഞ്ഞയുടെ പെരുപ്പം കുറച്ചു നിയന്ത്രിക്കാന്‍ കഴിയും. ഉദാഹരണത്തിന് വിള വളര്‍ച്ചയുടെ പ്രാഥമിക ഘട്ടങ്ങളില്‍ നിയോനിക്കോട്ടിനൈല്‍ കീടനാശിനി പ്രയോഗിക്കുക.
ചെടികള്‍ ആക്രമിക്കപ്പെടുകയും വളര്‍ച്ചാ കാലത്ത് വൈറസ് വഹിക്കുന്ന മുഞ്ഞ നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ് പ്രാഥമികമായി രോഗം പകരുന്നത്. രോഗം ബാധിച്ച കിഴങ്ങുകള്‍ നടുകയും അവയില്‍ നിന്ന് പുതിയ ചെടികള്‍ വളരുകയും ചെയ്യുമ്പോഴാണ് രണ്ടാം ഘട്ട രോഗബാധ ഉണ്ടാകുന്നത്. മറ്റു ആരോഗ്യമുള്ള ചെടികളിലേക്കും മുഞ്ഞ രോഗബാധ പകര്‍ത്തും. മുഞ്ഞയുടെ ജീവിതകാലം മുഴുവന്‍ വൈറസും നിലനില്‍ക്കും, അതിനാല്‍ രോഗബാധ സാധ്യതയും ഉയര്‍ന്നതായിരിക്കും. വൈറസ് പകരുന്നതിനു കീടങ്ങള്‍ ഏറ്റവും കുറഞ്ഞത് 2 മണിക്കൂര്‍ എങ്കിലും ചെടികളില്‍ നിലനില്‍ക്കണം. ഈര്‍പ്പമുള്ള മണ്ണ് രോഗബാധ സാധ്യത കൂട്ടുന്നു.