മാരോച്ചെടി

വെള്ളരിയിലെ പച്ച മോട്ടിൽ വൈറസ്

CGMMV

വൈറസ്

ചുരുക്കത്തിൽ

  • ഇളം ഇലകളിൽ, നേരിയ പച്ച അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള പുള്ളികളും കൂടുതൽ സ്‌പഷ്ടമാകുന്ന സിരകളും.
  • ഇലകളുടെ മഞ്ഞപ്പ്, ചുളുങ്ങൽ, വൈരൂപ്യം.
  • വളർച്ച മുരടിപ്പ്.
  • ഫലങ്ങളിൽ പുള്ളികള്‍, വരകള്‍ അല്ലെങ്കിൽ വികലമായി കാണപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

5 വിളകൾ
പാവയ്ക്ക
വെള്ളരിക്ക
മത്തങ്ങ
മത്തങ്ങ
കൂടുതൽ

മാരോച്ചെടി

ലക്ഷണങ്ങൾ

രോഗത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ, ഇളം മഞ്ഞ-പച്ച നിറത്തിലുള്ള പുള്ളികളും സ്പഷ്ടമായ സിരകളും ഇളം ഇലകളിൽ കാണപ്പെടുന്നു. സാരമായ ബാധിപ്പ് ഹരിതനാശം സംഭവിച്ച ബഹുവർണ്ണ പുള്ളികള്‍, ചുരുളൽ, ഇലകളുടെ വൈരൂപ്യം, ചെടി മുരടിപ്പ്, പിന്നീടുള്ള ഘട്ടങ്ങളിലെ കോശനാശം എന്നിവയ്ക്ക് കാരണമാകുന്നു. മുതിർന്ന ഇലകൾ വിളറി വെളുക്കുകയോ അല്ലെങ്കിൽ മഞ്ഞകലർന്ന വെള്ള നിറമാകുകയോ ചെയ്യുന്നു മാത്രമല്ല പാകമാകുന്നതിനുമുൻപ് പൊഴിയുകയും ചെയ്യുന്നു. ഫലങ്ങളിൽ ലക്ഷണങ്ങൾ പൂർണമായും ഇല്ലാതിരിക്കുന്നത് (കുറഞ്ഞത് ബാഹ്യമായെങ്കിലും) മുതൽ സാരമായ പുള്ളികൾ അല്ലെങ്കിൽ വരകൾ, രൂപ വൈകൃതം, അല്ലെങ്കിൽ പൊഴിയൽ എന്നിങ്ങനെ വരെ രോഗലക്ഷണങ്ങൾ വ്യത്യസ്തപ്പെട്ടിരിക്കുന്നു. പിന്നീടുള്ള ലക്ഷണങ്ങൾ പ്രത്യേകിച്ചും ഉയർന്ന താപനിലയിൽ കാണപ്പെടുന്നു. ചില സാഹചര്യങ്ങളിൽ, ബാഹ്യലക്ഷണങ്ങളൊന്നും ദൃശ്യമാകാത്ത ഫലങ്ങളിൽ ആന്തരികമായ നിറംമാറ്റമോ അല്ലെങ്കിൽ നിർജ്ജീവമായ കലകളോ കണ്ടേക്കാം. അകാലത്തില്‍ കൊഴിയുന്നതും സാധാരണമാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

താങ്കൾ മൂന്നു ദിവസം വരെ 70°C ചൂടിൽ വിത്തുകൾ പരിചരിക്കുകയാണെങ്കിൽ, അവ സജീവമായ വൈറസ് കണങ്ങളില്‍ നിന്ന് മുക്തമാകും, പക്ഷേ അപ്പോഴും ചെടികളുടെ ബീജാങ്കുരണം സാധ്യമാണ്. ലഭ്യമെങ്കിൽ CGMMV പരീക്ഷണ കിറ്റുകൾ പ്രയോഗിക്കുക. ചവയ്ക്കുന്ന പ്രാണികളെ ലക്ഷ്യം വെച്ചുകൊണ്ട് ജൈവ കീടനാശിനികൾ പ്രയോഗിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ചവയ്ക്കുന്ന പ്രാണികളെ ലക്ഷ്യമിടുന്ന രാസ കീടനാശിനി പ്രയോഗങ്ങൾ വൈറസ് വ്യാപിക്കുന്നത് തടയുന്നു. വെള്ളരിയിലെ പച്ച മോട്ടിൽ വൈറസ് പോലുള്ള വൈറൽ രോഗങ്ങളുടെ നേരിട്ടുള്ള പരിചരണം സാധ്യമല്ല.

അതിന് എന്താണ് കാരണം

വെള്ളരി, തണ്ണിമത്തൻ, മധുരമുള്ള മത്തങ്ങ എന്നിവയുൾപ്പെടുന്ന കുക്കുർബിറ്റുകളെ ബാധിക്കുന്ന വെള്ളരിയിലെ ഗ്രീന്‍ മോട്ടിൽ മൊസൈക് വൈറസ് (CGMMV) ആണ് ലക്ഷണങ്ങള്‍ക്ക് കാരണം. മണ്ണിൽ നിര്‍ജ്ജീവ ചെടിയുടെ അവശിഷ്ടങ്ങളിൽ ഇത്തരം വൈറസ് ദീർഘകാലം സജീവമായി നിലനിൽക്കും. രോഗബാധയുള്ള വിത്തുകൾ, മുറിക്കാനുപയോഗിക്കുന്ന ആയുധങ്ങൾ, കൃഷി ഉപകരണങ്ങൾ എന്നിവ മൂലമുള്ള യാന്ത്രികമായ മുറിവുകൾ, വണ്ടുകളെപ്പോലെ ചവയ്ക്കുന്ന പ്രാണികൾ എന്നിവയിലൂടെയാണ് രോഗസംക്രമണം നടക്കുന്നത്. ഗ്രാഫ്റ്റിംഗ് അല്ലെങ്കിൽ ചെടികളിൽ മുറിവുകൾ ഉണ്ടാക്കുന്ന മറ്റു ജോലികളിലൂടെയും ഇത് വ്യാപിച്ചേക്കാം. നീരൂറ്റിക്കുടിക്കുന്ന പ്രാണികൾ (ഉദാ: മുഞ്ഞ, ചാഴി, വെള്ളീച്ച) ഈ വൈറസ് വഹിക്കുന്നില്ല. ഒരിക്കല്‍ ചെടിയില്‍ ഈ രോഗം ബാധിച്ചാല്‍ ഇത്തരം വൈറസിനെ പ്രതിരോധിക്കാന്‍ അറിയപ്പെടുന്ന പരിചരണ രീതികൾ ഇല്ല. പ്രത്യേകിച്ച് ഗ്രീന്‍ ഹൌസുകളില്‍ വൈറസ് മൂലമുണ്ടാകുന്ന രോഗബാധയുടെ എണ്ണം കൂടിവരികയാണ്.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസ്സുകളിൽ നിന്നുള്ള വിത്തുകൾ അല്ലെങ്കിൽ നടീൽ വസ്തുക്കൾ ഉപയോഗിക്കുക.
  • ലഭ്യമെങ്കിൽ, പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • രോഗാണുക്കളുടെ വിവിധ ആതിഥേയവിളകൾ അടുത്തടുത്തായി നടരുത്.
  • ചെടിഭാഗങ്ങളോ വിത്തുകളോ കൈകാര്യം ചെയ്യുമ്പോൾ അണുവിമുക്തമാക്കിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • കൃഷിയിടത്തിൽ പണിയെടുക്കുന്ന സമയത്ത് ചെടികളിൽ മുറിവേൽക്കുന്നത് ഒഴിവാക്കുക.
  • CGMMV -യുടെ ലക്ഷണങ്ങൾക്കായി രോഗബാധ സംശയിക്കുന്ന വിളകൾ പതിവായി നിരീക്ഷിക്കുക മാത്രമല്ല ബാധിക്കപ്പെട്ട ചെടികളും ചെടി അവശിഷ്ടങ്ങളും പെട്ടെന്ന് നീക്കംചെയ്യുകയും ചെയ്യണം.
  • നീക്കം ചെയ്ത ചെടി അവശിഷ്ടങ്ങൾ കത്തിക്കുകയോ അല്ലെങ്കിൽ കുഴിച്ചിടുകയോ ചെയ്യുക.
  • രോഗബാധ സംശയിക്കപ്പെടുന്ന വിളകള്‍, ഒന്നുതീരുന്നതിനുമുൻപ് മറ്റൊന്ന് എന്ന രീതിയിൽ കൃഷിചെയ്യുന്നത് ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക