ബീൻ

പയറുകളിലെ കോമൺ മൊസെയ്ക് വൈറസ്

BCMV

വൈറസ്

5 mins to read

ചുരുക്കത്തിൽ

  • നിറം കുറഞ്ഞതും കൂടിയതുമായ പച്ച മൊസെയ്ക് മാതൃകകൾ ഇല പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു (പച്ചയിൽ-പച്ച-മൊസെയ്ക്).
  • ഇലകളുടെ ഭാഗങ്ങൾ ഉയർന്ന് പൊങ്ങി, ചുളിയുകയോ അല്ലെങ്കില്‍ വികൃതമാകുകയോ ചെയ്യുന്നു.
  • പിന്നീടുള്ള ഘട്ടങ്ങളിൽ, ഇലകൾ താഴേക്ക് വളയാനോ അല്ലെങ്കിൽ ചുരുളാനോ ആരംഭിക്കും.
  • വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ ബാധിക്കപ്പെട്ട ചെടികള്‍ ഗുരുതരമായി മുരടിച്ചു പോകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ബീൻ

ലക്ഷണങ്ങൾ

ആദ്യം മൂന്ന് ഇതളുകളുള്ള ഇലകളുടെ നിറം ചെറുതായി മങ്ങുന്നു. ക്രമേണ നിറം കുറഞ്ഞതും കൂടിയതുമായ പച്ച മൊസെയ്ക് മാതൃകകൾ ഇല പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു (പച്ചയിൽ-പച്ച-മൊസെയ്ക്). ചില സിരകളോ അല്ലെങ്കിൽ അവയുടെ ഭാഗങ്ങളോ വളർച്ചയുടെ (മഞ്ഞപ്പ്) ലക്ഷണങ്ങൾ കാണിക്കുന്നു. രോഗം മൂർച്ഛിക്കവേ, ഇലകളുടെ ഭാഗങ്ങൾ ചുളിഞ്ഞ്, പൊള്ളുകയോ രൂപവൈകൃതം ഉണ്ടാകുകയോ ചെയ്യും. ഇലകൾ താഴേക്ക് വളഞ്ഞോ അല്ലെങ്കിൽ ചുരുണ്ടോ കാണപ്പെടുന്നത് വൈകിയുണ്ടാകുന്ന ലക്ഷണങ്ങളാണ്. വളർച്ചാ ഘട്ടങ്ങളുടെ തുടക്കത്തിൽ തന്നെ ബാധിക്കപ്പെട്ട ചെടികളിൽ ഗുരുതരമായി വളർച്ച മുരടിക്കുന്നു, മാത്രമല്ല കുറച്ചുമാത്രം വിത്തറകളും അതിൽ വളരെ കുറച്ചുമാത്രം വിത്തുകളോടും കൂടി ചെടിയുടെ ഉത്പാദനക്ഷമത നശിക്കുകയും ചെയ്യും. എളുപ്പത്തിൽ രോഗത്തിന് വിധേയമാകുന്ന ചിലയിനങ്ങളിൽ വൈറസ് വേരുകളിലെ കറുപ്പ് നിറത്തിന് കാരണമാകും, ഈ ലക്ഷണം 30°C മുകളിലുള്ള ചൂടിൽ മാത്രമേ കണ്ടു വരുന്നുള്ളൂ.

Recommendations

ജൈവ നിയന്ത്രണം

വൈറസിന് നേരിട്ടുള്ള പരിചരണം സാധ്യമല്ല. നേര്‍പ്പിച്ച മിനറൽ എണ്ണകൾ ഉപയോഗിക്കുന്നത് മുഞ്ഞകൾ വഴിയുള്ള വൈറസ് വ്യാപനം കുറയ്ക്കും, പക്ഷേ കൂടിയ സാന്ദ്രതയിൽ ഈ ഓയിലുകൾ ചെടിക്ക് വിഷബാധ ഉണ്ടാക്കിയേക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വൈറസ് ബാധിപ്പുകൾക്ക് രാസപരിചരണം സാധ്യമല്ല. രോഗാണു വാഹകരായ മുഞ്ഞകളുടെ രാസ നിയന്ത്രണം മിക്കവാറും ഫലപ്രദമല്ല.

അതിന് എന്താണ് കാരണം

രോഗാണുക്കളുടെ പ്രഥമ ഉറവിടം രോഗം ബാധിക്കപ്പെട്ട വിത്തുകളാണ്. ചെടികളിൽ നിന്ന് ചെടികളിലേക്കുള്ള ദ്വിതീയ രോഗബാധ, ബാധിക്കപ്പെട്ട പരാഗരേണുക്കൾ, രോഗാണു വാഹകരായ കീടങ്ങൾ (മിക്കവാറും മുഞ്ഞകൾ) അല്ലെങ്കിൽ കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന പരിക്കുകൾ എന്നിവയിലൂടെ ഉണ്ടാകുന്നു. ലക്ഷണങ്ങളും വിളവിലുണ്ടാകുന്ന സ്വാധീനവും ചെടിയുടെ ഇനം, പരിസ്ഥിതി സാഹചര്യങ്ങൾ (താപനിലയും ആർദ്രതയും), ബാധിപ്പിൻ്റെ സമയം എന്നിവ ആശ്രയിച്ചിരിക്കും. വള്ളി പയറുകൾക്ക് വൈറസിനോട് പ്രതിരോധമുള്ളതായാണ് കാണുന്നത്, എന്നാൽ ബീൻസും, കുറ്റിപ്പയറും പെട്ടെന്ന് വിധേയമാകുന്നു. വൈറസ് വഹിക്കുന്ന (വിത്തിലൂടെ വ്യാപിക്കുന്ന രോഗബാധ) വിത്തുകളിൽ നിന്നും വളർന്ന, രോഗബാധ സംശയിക്കപ്പെടുന്ന ചെടികളിൽ 100% വരെ വിളവ് നഷ്‌ടം കാണുന്നു. പിന്നീട് മുഞ്ഞകളില്‍ നിന്നുള്ള ബാധിപ്പ് സാധാരണയായി തിവ്രത കുറഞ്ഞതായിരിക്കും. 30°C മുകളിലുള്ള ചൂടിൽ ലക്ഷണങ്ങൾ കൂടുതൽ വഷളാകുന്നു.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ ഉറവിടങ്ങളിൽ നിന്നുള്ള ആരോഗ്യമുള്ള നടീൽ വസ്തുക്കൾ ഉപയോഗിക്കുക.
  • സാധ്യമാകുന്നിടത്തോളം, മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിവുള്ള ഇനങ്ങൾ നടുക.
  • മുഞ്ഞകൾ ഇലപ്പടർപ്പിൽ പ്രവേശിക്കുന്നത് തടയാൻ നിബിഢമായി നടുക.
  • മുഞ്ഞകളുടെ പെരുപ്പം ഉച്ചസ്ഥായിലെത്തുന്നത് ഒഴിവാക്കാൻ നേരത്തേ നടുക.
  • ആദ്യലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ബാധിക്കപ്പെട്ട ചെടികൾ നീക്കം ചെയ്യുക.
  • പയർ ഉല്പാദിപ്പിക്കുന്ന കൃഷിയിടങ്ങളിൽ നിന്നും ദൂരെ മാറി പയര്‍കൃഷി ചെയ്യുക.
  • രോഗാണുക്കൾക്ക് ആശ്രയമേകാത്ത വിളകൾ ഉപയോഗിച്ച് വിളപരിക്രമം നടത്തുക.
  • മുഞ്ഞകളെ തടയാൻ സൗഹൃദ വിളകൾ നടുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക