BCMV
വൈറസ്
ആദ്യം മൂന്ന് ഇതളുകളുള്ള ഇലകളുടെ നിറം ചെറുതായി മങ്ങുന്നു. ക്രമേണ നിറം കുറഞ്ഞതും കൂടിയതുമായ പച്ച മൊസെയ്ക് മാതൃകകൾ ഇല പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു (പച്ചയിൽ-പച്ച-മൊസെയ്ക്). ചില സിരകളോ അല്ലെങ്കിൽ അവയുടെ ഭാഗങ്ങളോ വളർച്ചയുടെ (മഞ്ഞപ്പ്) ലക്ഷണങ്ങൾ കാണിക്കുന്നു. രോഗം മൂർച്ഛിക്കവേ, ഇലകളുടെ ഭാഗങ്ങൾ ചുളിഞ്ഞ്, പൊള്ളുകയോ രൂപവൈകൃതം ഉണ്ടാകുകയോ ചെയ്യും. ഇലകൾ താഴേക്ക് വളഞ്ഞോ അല്ലെങ്കിൽ ചുരുണ്ടോ കാണപ്പെടുന്നത് വൈകിയുണ്ടാകുന്ന ലക്ഷണങ്ങളാണ്. വളർച്ചാ ഘട്ടങ്ങളുടെ തുടക്കത്തിൽ തന്നെ ബാധിക്കപ്പെട്ട ചെടികളിൽ ഗുരുതരമായി വളർച്ച മുരടിക്കുന്നു, മാത്രമല്ല കുറച്ചുമാത്രം വിത്തറകളും അതിൽ വളരെ കുറച്ചുമാത്രം വിത്തുകളോടും കൂടി ചെടിയുടെ ഉത്പാദനക്ഷമത നശിക്കുകയും ചെയ്യും. എളുപ്പത്തിൽ രോഗത്തിന് വിധേയമാകുന്ന ചിലയിനങ്ങളിൽ വൈറസ് വേരുകളിലെ കറുപ്പ് നിറത്തിന് കാരണമാകും, ഈ ലക്ഷണം 30°C മുകളിലുള്ള ചൂടിൽ മാത്രമേ കണ്ടു വരുന്നുള്ളൂ.
വൈറസിന് നേരിട്ടുള്ള പരിചരണം സാധ്യമല്ല. നേര്‍പ്പിച്ച മിനറൽ എണ്ണകൾ ഉപയോഗിക്കുന്നത് മുഞ്ഞകൾ വഴിയുള്ള വൈറസ് വ്യാപനം കുറയ്ക്കും, പക്ഷേ കൂടിയ സാന്ദ്രതയിൽ ഈ ഓയിലുകൾ ചെടിക്ക് വിഷബാധ ഉണ്ടാക്കിയേക്കാം.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വൈറസ് ബാധിപ്പുകൾക്ക് രാസപരിചരണം സാധ്യമല്ല. രോഗാണു വാഹകരായ മുഞ്ഞകളുടെ രാസ നിയന്ത്രണം മിക്കവാറും ഫലപ്രദമല്ല.
രോഗാണുക്കളുടെ പ്രഥമ ഉറവിടം രോഗം ബാധിക്കപ്പെട്ട വിത്തുകളാണ്. ചെടികളിൽ നിന്ന് ചെടികളിലേക്കുള്ള ദ്വിതീയ രോഗബാധ, ബാധിക്കപ്പെട്ട പരാഗരേണുക്കൾ, രോഗാണു വാഹകരായ കീടങ്ങൾ (മിക്കവാറും മുഞ്ഞകൾ) അല്ലെങ്കിൽ കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന പരിക്കുകൾ എന്നിവയിലൂടെ ഉണ്ടാകുന്നു. ലക്ഷണങ്ങളും വിളവിലുണ്ടാകുന്ന സ്വാധീനവും ചെടിയുടെ ഇനം, പരിസ്ഥിതി സാഹചര്യങ്ങൾ (താപനിലയും ആർദ്രതയും), ബാധിപ്പിൻ്റെ സമയം എന്നിവ ആശ്രയിച്ചിരിക്കും. വള്ളി പയറുകൾക്ക് വൈറസിനോട് പ്രതിരോധമുള്ളതായാണ് കാണുന്നത്, എന്നാൽ ബീൻസും, കുറ്റിപ്പയറും പെട്ടെന്ന് വിധേയമാകുന്നു. വൈറസ് വഹിക്കുന്ന (വിത്തിലൂടെ വ്യാപിക്കുന്ന രോഗബാധ) വിത്തുകളിൽ നിന്നും വളർന്ന, രോഗബാധ സംശയിക്കപ്പെടുന്ന ചെടികളിൽ 100% വരെ വിളവ് നഷ്‌ടം കാണുന്നു. പിന്നീട് മുഞ്ഞകളില്‍ നിന്നുള്ള ബാധിപ്പ് സാധാരണയായി തിവ്രത കുറഞ്ഞതായിരിക്കും. 30°C മുകളിലുള്ള ചൂടിൽ ലക്ഷണങ്ങൾ കൂടുതൽ വഷളാകുന്നു.