Pythium aphanidermatum
കുമിൾ
മണ്ണുമായി നേരിട്ട് സമ്പർക്കം വരുന്ന കായകളിൽ മൃദുവായതും ചീഞ്ഞതുമായ ഭാഗങ്ങളായി വികസിക്കുന്ന തവിട്ടുനിറത്തിലുള്ള ഭാഗങ്ങളിൽ നിന്നാണ് ലക്ഷണങ്ങൾ ആരംഭിക്കുന്നത്. ഈർപ്പമുള്ള സാഹചര്യങ്ങളിൽ, വെളുത്തതും പഞ്ഞിപോലുള്ളതുമായ വളർച്ച പ്രത്യക്ഷപ്പെടുകയും കായയുടെ ഈ അഴുകിയ ഭാഗത്തെ മൂടുകയും ചെയ്യുന്നു. നഴ്സറിയിൽ, ഈ രോഗാണുക്കൾ മൂത്തതും മൂക്കാത്തതുമായ തൈച്ചെടികളെ ബാധിക്കുകയും അവയുടെ നാശത്തിന് കാരണമാവുകയും ചെയ്യും. രോഗാണുക്കൾ ചെടിയുടെ വേരുകളെയും ബാധിച്ചേക്കാം, ഇത് അവ അഴുകാൻ കാരണമാകും: ഇതുമൂലം ചെടിക്ക് പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയാത്തതിനാൽ ഇലകൾ മഞ്ഞനിറമായി മാറുന്നു. പൈത്തിയം മൂലമുണ്ടാകുന്ന കായകളുടെ അഴുകൽ ഫൈറ്റോഫ്തോറ, സ്ക്ലെറോട്ടിനിയ എന്നിവ മൂലമുണ്ടാകുന്ന അഴുകൽ പോലെ കാണപ്പെടും. അവയെ വേർതിരിച്ചറിയാൻ, ഓർക്കുക: പൈത്തിയം പഞ്ഞി അല്ലെങ്കിൽ ഷേവിംഗ് ക്രീം പോലെയാണ്. ഫൈറ്റോഫ്തോറ പൊടി രൂപത്തിൽ കാണപ്പെടുന്നു. തണ്ടിനെ ബാധിക്കുന്ന കറുത്ത, കടുപ്പമുള്ള പാടുകളുള്ള കട്ടിയുള്ള വെളുത്ത പഞ്ഞി വളർച്ചയാണ് സ്ക്ലിറോട്ടിനിയയ്ക്ക് ഉള്ളത്.
അംഗീകൃതവും പ്രയോഗിക്കാന്‍ കഴിയുന്നതുമായ ജൈവ നിയന്ത്രണ രീതികളൊന്നും ലഭ്യമല്ല.
രോഗലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ, ബാധിക്കപ്പെട്ട കായകളോ തൈച്ചെടികളോ സംരക്ഷിക്കാൻ കഴിയില്ല. ബാധിപ്പ് തടയുന്നതിന്, വിത്തുകളിലും തൈകളിലും രാസ പരിചരണ രീതികൾ പ്രയോഗിക്കുക. നടുന്നതിന് മുമ്പ് വിത്ത് പരിചരണം നടത്തുകയും, തൈച്ചെടികൾ ശുപാർശ ചെയ്യുന്ന സാന്ദ്രതയിൽ കുമിൾനാശിനിയിൽ മുക്കുകയും ചെയ്യുക. കൂടാതെ, ഉപരിതല മണ്ണ് പരിചരണരീതികൾ ഉപയോഗിക്കുക. ജലസേചനത്തിലൂടെയോ മഴയിലൂടെയോ മണ്ണിൻ്റെ മുകൾ ഭാഗത്തേക്ക് നീങ്ങുന്ന കുമിൾനാശിനിയെ ആശ്രയിച്ചാണ് ഈ പരിചരണങ്ങളുടെ ഫലപ്രാപ്തി.
കോട്ടണി ലീക്കിന് കാരണമാകുന്ന രോഗകാരി മണ്ണിൽ വസിക്കുന്നു! ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് ഇത് ഇഷ്ടപ്പെടുന്നത്, ഇത് കെട്ടിക്കിടക്കുന്ന വെള്ളം ഇഷ്ടപ്പെടുന്നു. ഇത് ജലസേചന വെള്ളത്തിലൂടെ വ്യാപിക്കുന്നു. ഇത് ചെടിയുടെ കോശങ്ങളിലേക്ക് പ്രവേശിച്ച് ചെടിയെ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിൽ നിന്നും തടയുകയും ബാധിക്കപ്പെട്ട ഭാഗങ്ങൾ അഴുകുന്നതിനും കാരണമാകും. പ്രൂണിങ് മൂലമുള്ള മുറിവുകളോ, ചെടികളുടെ എണ്ണം കുറയ്ക്കുന്നതോ അല്ലെങ്കിൽ ഇലകൾ നീക്കം ചെയ്യുന്നതോ ചെടികളെ രോഗകാരികളാൽ ബാധിക്കപ്പെടുന്നതിനുള്ള സാധ്യത കൂട്ടുകയും, രോഗകാരിയെ എളുപ്പത്തിൽ വ്യാപിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.