Neofabraea spp.
കുമിൾ
യന്ത്രസഹായത്തോടെ വിളവെടുത്ത തോട്ടങ്ങളിൽ, വിളവെടുപ്പിനുശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ശൈത്യകാലത്തിന്റെ അവസാനവും വസന്തത്തിന്റെ തുടക്കത്തിലും ഇലകളിൽ ലക്ഷണങ്ങൾ പ്രകടമായിരിക്കും. ഇലകളിലെ ക്ഷതങ്ങൾക്ക് ഏകദേശം 3 മുതൽ 4 മില്ലിമീറ്റർ വരെ വ്യാസവും ചെറുതായി കുഴിവും ഉണ്ടാകും. അവ തുടക്കത്തിൽ ചെറിയ വൃത്താകൃതിയിലുള്ള ക്ലോറോട്ടിക് (മഞ്ഞ) ക്ഷതങ്ങളുടെ രൂപത്തിൽ കാണപ്പെടുന്നു. ഈ ക്ഷതങ്ങൾ വസന്തകാലത്തും വേനൽക്കാലത്തിന്റെ തുടക്കത്തിലും കോശനാശം സംഭവിച്ച് പുരോഗമിക്കുന്നു. 0.5 മുതൽ 3 സെന്റീമീറ്റർ വരെ നീളമുള്ള ജീർണതകൾ മുറിവേറ്റ ശാഖകളിൽ കാണപ്പെടുന്നു, ഇത് ശാഖകളുടെ നാശത്തിന് കാരണമാകുന്നു. കനത്ത ബാധിപ്പ് ഇലപൊഴിയലിന് കാരണമാകുകയും തുടർന്നുള്ള സീസണിലെ ഉൽപാദനത്തെ ബാധിക്കുകയും ചെയ്യും. ക്ലോറോട്ടിക് വലയത്താൽ ചുറ്റപ്പെട്ട ഇരുണ്ടതും ചെറുതായി കുഴിഞ്ഞതുമായ പാടുകളാണ് കായകളിലെ പുള്ളികളുടെ സവിശേഷത.
നാളിതുവരെ, ഫലപ്രദമായ ജൈവ നിയന്ത്രണ രീതികൾ ലഭ്യമല്ല.
ഈ പ്രത്യേക പ്രശ്നം സമീപ വർഷങ്ങളായി കൂടുതൽ നിരീക്ഷിക്കപ്പെടുന്നു. രാസനിയന്ത്രണ പഠനങ്ങൾ നിലവിൽ വികസിച്ചുകൊണ്ടിരിക്കുന്നു. വിളവെടുപ്പിനു ശേഷമുള്ള സംരക്ഷണ തളിപ്രയോഗങ്ങൾ പ്രശ്നത്തിന് പരിഹാരമായേക്കാം. രോഗാണുക്കളുടെ വ്യാപനത്തിൽ പ്രൂണിംഗിനും വിളവെടുപ്പിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും ഉള്ള പങ്ക് പഠിക്കേണ്ടതാണ്. താങ്കളുടെ പ്രാദേശിക കാര്‍ഷിക വിദഗ്ധനില്‍ നിന്ന് താങ്കളുടെ പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുക.
നിയോഫാബ്രേയയും ഫ്ലൈക്‌റ്റേമയും രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒലിവ് വ്യവസായം വിളയുടെ വിപുലീകരണത്തിന്റെയും വിള തീവ്രതയുടെയും കാലഘട്ടത്തിലേക്ക് പ്രവേശിച്ചിടത്തെല്ലാം, സമീപ വർഷങ്ങളിൽ ഒലിവ് തോട്ടങ്ങളിലെ ലക്ഷണങ്ങൾ വളരെയധികം വർദ്ധിച്ചു. പ്രൂണിംഗിനും വിളവെടുപ്പിനുമുള്ള യന്ത്രവൽക്കരണം ഇലകളിലും തളിരുകളിലും ശാഖകളിലും മുറിവുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. രോഗബാധ ഉണ്ടാകാൻ ഒരു മുറിവ് ആവശ്യമാണ്.