Rhizoctonia solani
കുമിൾ
2-3 മില്ലിമീറ്റർ ചെറിയ വലിപ്പമുള്ള വെള്ളയോ അല്ലെങ്കിൽ തവിട്ടുനിറമോ ഉള്ള പ്രാഥമിക ക്ഷതങ്ങൾ ചെടികളുടെ ഉപരിതലത്തിൽ, മണ്ണിനോട് ഏറ്റവും അടുത്തുള്ള ഭാഗത്ത് പ്രത്യക്ഷപ്പെടുന്നു. രോഗം പുരോഗമിക്കുമ്പോൾ ഇവ കൂടുതൽ പുറത്തേക്ക് വ്യാപിക്കുന്നു. പ്രാഥമിക ക്ഷതങ്ങൾക്ക് ചുറ്റും നിർജ്ജീവ കോശങ്ങളുടെ വലയങ്ങൾ സൃഷ്ടിക്കപ്പെടുന്നു. കൃഷിയിടത്തിൽ, ടാർഗറ്റ് സ്പോട്ട് ആദ്യം ഏറ്റവും താഴ്ന്നതും പഴയതുമായ ഇലകളിൽ സംഭവിക്കുന്നു, പിന്നീട് കാലക്രമേണ മുകളിലെ ഇലകളിലേക്ക് വ്യാപിക്കുന്നു.
ട്രൈക്കോഡെർമ ഇനങ്ങളും ടി. ഹാർസിയാനത്തിന്റെ ഐസൊലേറ്റുകളും ഉപയോഗിച്ച് ആർ. സോളാനിയിൽ ജൈവ വൈരുദ്ധ്യത്തിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് ആർ. സോളാനിയുടെ വളർച്ച കുറയ്ക്കുകയും പുകയിലച്ചെടികളില്‍ രോഗനിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യും.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. കുമിൾ ഇലപ്പുള്ളികളെ നിയന്ത്രിക്കാൻ മങ്കോസെബ്, അസോക്സിസ്ട്രോബിൻ എന്നിവ ഇലകളിൽ തളിക്കാവുന്നതാണ്.
മണ്ണിലൂടെ വ്യാപിക്കുന്ന രോഗകാരിയായ ആർ. സൊളാനി ആണ് കേടുപാടുകൾക്ക് കാരണം. കുമിൾ പ്രാഥമികമായി മണ്ണിനുള്ളിൽ ഹൈഫേ അല്ലെങ്കിൽ സ്ക്ലിറോഷ്യ എന്ന കുമിൾഘടനകളായി നിലകൊള്ളുന്നു. രോഗലക്ഷണങ്ങളുള്ള ഗ്രീന്‍ ഹൌസ് തൈകള്‍ വഴി ഈ രോഗം പകരാം അല്ലെങ്കിൽ കൃഷിയിടങ്ങളിലും പരിസരങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന ടാർഗെറ്റ് സ്പോട്ട് കുമിൾ വഴിയും ബാധിക്കപ്പെടാം. മിതമായ താപനില, ഉയർന്ന ആർദ്രത, ഇലകളിൽ ദീർഘനേരം നീണ്ടുനിൽക്കുന്ന നനവ് എന്നിവ ഈ രോഗത്തിന് അനുകൂലമാണ്. വേണ്ട രീതിയിൽ കൈകാര്യം ചെയ്യാത്തപ്പോൾ വിളവ് ഗണ്യമായി കുറയ്ക്കാൻ ഈ രോഗത്തിന് കഴിവുണ്ട്.