പയർ

പട്ടാണിപ്പയറിലെ ബ്ലാക് സ്പോട് രോഗം

Mycosphaerella pinodes and Phoma medicaginis var. pinodella

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിലും വിത്തറകളിലും പുള്ളികൾ.
  • രോഗം ബാധിക്കപ്പെട്ട ഇലകളിലും വിത്തറകളിലും ക്രമരഹിതമായ ആകൃതിയിലുള്ള ഇരുണ്ട തവിട്ട് മുതൽ കറുപ്പ് വരെയുള്ള ക്ഷതങ്ങളോ പാടുകളോ ഉണ്ടാകുന്നു.
  • കുഴിഞ്ഞ തവിട്ട് അല്ലെങ്കിൽ പർപ്പിൾ-കറുപ്പ് നിറംമാറ്റം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
പയർ

പയർ

ലക്ഷണങ്ങൾ

തണ്ടുകളിലും ഇലകളിലും വിത്തറകളിലും വിത്തുകളിലും ബ്ലാക്ക്‌സ്‌പോട്ട് രോഗം ക്ഷതങ്ങൾക്ക് കാരണമാകുന്നു. ആർദ്രതയേറിയ സാഹചര്യങ്ങളിൽ, ആദ്യകാല ലക്ഷണങ്ങൾ സാധാരണയായി ചെടിയുടെ ഇലവിതാനത്തിന് താഴെയും, താഴ്ഭാഗത്തെ ഇലകളിലും, തണ്ടുകളിലും കാണപ്പെടുന്നു. ക്രമരഹിതമായ ആകൃതിയിലുള്ള ചെറുതും ഇരുണ്ട തവിട്ടുനിറത്തിലുള്ളതുമായ പാടുകൾ ഇലയുടെ ഉപരിതലത്തിൽ ചിതറിക്കിടക്കുന്നതായി കാണപ്പെടുന്നു. തുടർച്ചയായ ഈർപ്പമുള്ള അവസ്ഥയിൽ, പാടുകൾ വലുതാകുകയും കൂടിച്ചേരുകയും ചെയ്യുന്നു, ഇത് താഴത്തെ ഇലകൾ പൂർണ്ണമായും കരിഞ്ഞുപോകുന്നതിന് കാരണമാകുന്നു. തണ്ടിന്റെ താഴത്തെ ക്ഷതങ്ങൾ പർപ്പിൾ നിറം കലർന്ന കറുത്ത വരകളായി കാണപ്പെടുന്നു, ഇത് ചെടിയുടെ ചുവട്ടില്‍ ചീയൽ ഉണ്ടാക്കുകയും വിള മറിഞ്ഞുവീഴുന്നതിന് കാരണമാകുകയും ചെയ്യും. വിത്തറകളിലെ പാടുകൾ പർപ്പിൾ-കറുപ്പ് നിറമുള്ളതും കൂടാതെ കൂടിച്ചേർന്ന് കുഴിഞ്ഞ ഭാഗങ്ങൾ രൂപപ്പെടുത്താൻ സാധ്യത ഉള്ളവയുമാണ്. രോഗം ബാധിക്കപ്പെട്ട വിത്തുകൾ നിറം മാറുകയും പർപ്പിൾ കലര്‍ന്ന തവിട്ടുനിറത്തില്‍ കാണപ്പെടുകയും ചെയ്യാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

പ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക.

രാസ നിയന്ത്രണം

ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. എല്ലാ പയർ വിത്തും മാങ്കോസെബ് പോലെയുള്ള കുമിൾനാശിനി ഉപയോഗിച്ച് പരിചരിക്കാൻ ശുപാർശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

വിത്തിലൂടെയോ മണ്ണിലൂടെയോ പകരുന്നതോ അല്ലെങ്കിൽ പയറിന്റെ അവശിഷ്ടങ്ങളിൽ അതിജീവിക്കുന്നതോ ആയ മൈകോസ്ഫെറല്ല പിനോഡ്സ്, ഫോമാ മെഡികാജിനിസ്, പിനോഡെല്ല എന്ന കുമിൾ ഇനങ്ങളാണ് കേടുപാടുകൾക്ക് കാരണം. പഴയ പയറിന്റെ കുറ്റിയിൽ ഉൽപ്പാദിപ്പിക്കപ്പെട്ട് സംഭരിച്ചിരിക്കുന്ന കുമിൾ ബീജങ്ങൾ കാറ്റിലൂടെ പുതിയ വിളകളിലേക്ക് കൊണ്ടുപോകുമ്പോഴാണ് സാധാരണയായി രോഗം സ്ഥിരീകരിക്കപ്പെടുന്നത്. ചെടിയുടെ വളർച്ചയുടെ ഏത് ഘട്ടത്തിലും രോഗബാധ ഉണ്ടാകാം. രോഗം ബാധിക്കപ്പെട്ട ചെടികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ബീജകോശങ്ങൾ കാറ്റും മഴയും മൂലം അടുത്തുള്ള ആരോഗ്യമുള്ള ചെടികളിലേക്ക് വ്യാപിക്കുന്നു. രോഗം ബാധിച്ച വിത്ത് വിതയ്ക്കുന്നതിലൂടെയും രോഗം ഉണ്ടാകാം. ഈർപ്പമുള്ള കാലാവസ്ഥയിൽ, രോഗം അതിവേഗം വ്യാപിച്ചേക്കാം. വരൾച്ചയുള്ള വർഷത്തിൽ, ബാധിക്കപ്പെട്ട വിത്തുകൾ നടുന്നത് രോഗബാധിതമായ വിളകൾ ഉണ്ടാക്കില്ല, പക്ഷേ ആർദ്രതയേറിയ സാഹചര്യങ്ങളിൽ ഗുരുതരമായ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. കുമിളുകൾക്ക് വർഷങ്ങളോളം മണ്ണിൽ നിലനിൽക്കാൻ കഴിയും.


പ്രതിരോധ നടപടികൾ

  • വൃത്തിയുള്ള കൃഷി ശീലമാക്കുക.
  • നടുമ്പോൾ, കഴിഞ്ഞ വർഷത്തെ പയർ തടത്തിൽ നിന്ന് കുറഞ്ഞത് 500 മീറ്റർ അകലം പാലിക്കുക.
  • തൈച്ചെടികളുടെ ഓജസ് കുറയ്ക്കുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന പഴകിയതോ കേടായതോ ആയ വിത്തുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • ഉയർന്ന വിത്ത് നിരക്കിൽ കാലേകൂട്ടി വിതയ്ക്കുന്നത് ഒഴിവാക്കുക, കാരണം ഇത് പയർ തൈകളുടെ രോഗാണുക്കളുമായി സമ്പർക്കം വർദ്ധിപ്പിക്കുകയും വലിയ ഇലവിതാനം, ചെടികൾ മറിഞ്ഞുവീഴുന്ന നിരക്കിൽ വർദ്ധനവ്, ഉയർന്ന ആർദ്രത എന്നിവയ്ക്ക് സാധ്യതയുള്ള വിള ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു; ഇവയെല്ലാം രോഗവികസനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
  • സാധ്യമാകുമ്പോഴെല്ലാം വിള പരിക്രമം നടത്തുക.
  • ഒരേ കൃഷിയിടത്തിൽ 3 വർഷത്തില്‍ ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ പട്ടാണിപ്പയർ കൃഷി ചെയ്യാൻ പാടില്ല.
  • രോഗം ഉണ്ടായാൽ, 4 അല്ലെങ്കിൽ 5 വർഷത്തിൽ ഒരിക്കൽ വിളപരിക്രമം നടത്തണം.
  • ബാധിക്കപ്പെട്ട പയർ അവശിഷ്ടങ്ങളും സ്വയം മുളച്ചുവന്ന ചെടികളും കാലികളെ മേയിച്ചോ കത്തിച്ചോ നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക