പുകയിലച്ചെടി

യെല്ലോ സ്റ്റണ്ട് രോഗം

Fusarium/Pythium/Rhizoctonia complex

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ മഞ്ഞപ്പ്.
  • മണ്ണിനു മുകളിലുള്ള ഭാഗങ്ങളുടെ വാട്ടം.
  • ഇരുണ്ട വേരുകൾ.
  • ചെടികളുടെ മണ്ണിന് തൊട്ടുമുകളിലുള്ള തണ്ടിലെ കലകളിലെ കോശനാശം.
  • ചെടിയുടെ നാശം.
  • ഇലകളിൽ കേന്ദ്രീകൃത വലയത്തിന്റെ മാതൃകയിലുള്ള നിർജ്ജീവ ക്ഷതങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
പുകയിലച്ചെടി

പുകയിലച്ചെടി

ലക്ഷണങ്ങൾ

ചെടിയുടെ മണ്ണിനു മുകളിലുള്ള ഭാഗം വാടാന്‍ തുടങ്ങുമ്പോൾ രോഗത്തിന്റെ പ്രാരംഭ ലക്ഷണം പ്രത്യക്ഷപ്പെടുന്നു, തുടർന്ന് മഞ്ഞപ്പും കലകളിലെ കോശനാശവും, ചെടി നശിക്കുന്നതിന് കാരണമാകുന്നു. യെല്ലോ സ്റ്റണ്ട് അല്ലെങ്കിൽ "യെല്ലോ ഡിസീസ് കോംപ്ലക്സ്" ഉണ്ടാകുന്നത് വേര് പടലത്തിലെ അമിതമായ ഈർപ്പം മൂലമാണ്, ഇത് വേരുകളിൽ വായുസഞ്ചാരത്തിന്റെ അഭാവത്തിന് കാരണമാകുന്നു. ഈ സാഹചര്യത്തിൽ, പുകയിലച്ചെടികളിലെ വേരുകളുടെ തകർച്ച, യെല്ലോ സ്റ്റണ്ട് രോഗവുമായി ബന്ധപ്പെട്ട രോഗകാരികൾ ചെടികളിൽ കടന്നുകയറുന്നതിനും ആക്രമണത്തിനും അനുകൂലമാകുന്നു അല്ലെങ്കിൽ ചെടികൾ ബാധിക്കപ്പെടാനുള്ള സാധ്യത കൂടുന്നു.

Recommendations

ജൈവ നിയന്ത്രണം

മണ്ണിലൂടെ വ്യാപിക്കുന്ന രോഗകാരികളെ പ്രതിരോധിക്കുന്ന ചെടി ഇനങ്ങൾ ഉപയോഗിക്കുക.

രാസ നിയന്ത്രണം

യെല്ലോ സ്റ്റണ്ട് രോഗം രാസപരമായി നിയന്ത്രിക്കാൻ കഴിയില്ല. ഈ രോഗം മോശമായ ജലസേചന രീതികളും, പരിപൂരിതമായ മണ്ണും കാരണം സംഭവിക്കുന്നു.

അതിന് എന്താണ് കാരണം

പുകയിലച്ചെടിയ്ക്ക് ഓക്സിജൻ അഭാവത്തോടും, അമിതമായ കാർബൺ ഡൈ ഓക്‌സൈഡിനോടും സഹിഷ്ണുത കുറവാണ്. അമിതമായ ഈർപ്പം, ഓക്സിജന്റെ അഭാവം, ഉയർന്ന താപനില എന്നിവ ഒരുമിച്ച് സംഭവിക്കുന്നത് വേര് പടങ്ങളുടെ തകർച്ചയ്ക്ക് കാരണമാകും. പുകയില വേരുകളുടെ തകർച്ച, യെല്ലോ സ്റ്റണ്ട് രോഗവുമായി ബന്ധപ്പെട്ട ഫ്യൂസേറിയം ഇനങ്ങൾ, റൈസോക്ടോണിയ സോളാനി, പൈത്തിയം ഇനങ്ങൾ തുടങ്ങിയ രോഗകാരികളുടെ നുഴഞ്ഞുകയറ്റത്തിന് അനുകൂലമാണ്. പരിണതഫലങ്ങൾ വളർച്ചയുടെ ഘട്ടം, പാരിസ്ഥിതിക സാഹചര്യങ്ങൾ, ദൈർഘ്യം, ബാധിക്കപ്പെട്ട വേരുകളുടെ ശതമാനം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.


പ്രതിരോധ നടപടികൾ

  • നഴ്സറിയിൽ, അമിത പെരുപ്പം ഒഴിവാക്കാൻ ഉചിതമായ വിത്ത് നിരക്ക് ഉപയോഗിക്കുക.
  • പറിച്ചുനടുന്ന സമയത്ത് ഉയർന്ന സാന്ദ്രതയിൽ നടുന്നത് ഒഴിവാക്കുക.
  • പരിപൂരിത മണ്ണിന് കാരണമാകുന്ന അമിത നന കുറച്ചുകൊണ്ട് ജലസേചനം നടത്തുക.
  • ദൃഢതയേറിയ പാളികൾ ഇല്ലാതാക്കുന്നതിനായി സബ്-സോയിലിംഗ് ഉപയോഗിച്ച് മണ്ണ് നിബിഡത ഒഴിവാക്കുക.
  • വരമ്പിന് മുകളിൽ നട്ടുപിടിപ്പിച്ച് ഉയർന്ന വരമ്പ് സംവിധാനങ്ങൾ നടപ്പിലാക്കുക.
  • ആവരണ വിളകൾ വളർത്തുന്നത് മണ്ണിന്റെ ഘടന മെച്ചപ്പെടുത്തും.
  • മണ്ണിലൂടെ വ്യാപിക്കുന്ന രോഗകാരികളോട് ഉയർന്ന സഹിഷ്ണുതയുള്ള ഇനങ്ങൾ ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക