Taphrina maculans
കുമിൾ
രോഗ ലക്ഷണങ്ങൾ സാധാരണയായി ഇലകളുടെ അടിഭാഗത്ത് കാണപ്പെടുന്നു. പാടുകൾ ചെറുതും 1 - 2 മില്ലീമീറ്റർ വീതിയും കൂടുതലും ചതുരാകൃതിയിലുള്ളതുമായിരിക്കും. പാടുകൾ സിരകൾക്ക് നീളെ വരികളായി ക്രമീകരിച്ച് ക്രമരഹിതമായ ക്ഷതങ്ങൾ രൂപപ്പെടുന്നു. ആദ്യം, അവ ഇളം മഞ്ഞ നിറംമാറ്റമായി പ്രത്യക്ഷപ്പെടുകയും പിന്നീട് അഴുക്കുപുരണ്ട മഞ്ഞ നിറമായി മാറുകയും ചെയ്യുന്നു. ബാധിക്കപ്പെട്ട ഇലകൾ രൂപമാറ്റം സംഭവിച്ച്, ചുവപ്പ് കലർന്ന തവിട്ട് നിറമായിരിക്കും. കഠിനമായ ബാധിപ്പിൽ, ചെടികൾ കരിഞ്ഞുണങ്ങിയ രൂപഭാവം കാണിക്കുകയും ഭൂകാണ്ഡങ്ങളുടെ വിളവ് കുറയുകയും ചെയ്യുന്നു.
രോഗവ്യാപ്തി കുറവാണെങ്കിൽ, സ്യൂഡോമോണസ് ഫ്ലൂറസെൻസും ട്രൈക്കോഡെർമ ഹാർസിയാനവും അടങ്ങിയ ഉൽപന്നങ്ങൾ ബാധിപ്പ് നിയന്ത്രിക്കും. അശോകത്തിന്റെ (പോളിയാന്തിയ ലോംഗിഫോളിയ) ഇല സത്ത് അല്ലെങ്കിൽ വീട്ടിൽ നിര്‍മ്മിച്ച ഉള്ളി സത്ത് എന്നിവയും ബാധിപ്പ് നിയന്ത്രിക്കും.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. വിത്തുകൾ വിതയ്ക്കുന്നതിന് മുൻപ്, ഒരു ലിറ്റർ വെള്ളത്തിന് 3 ഗ്രാം മാങ്കോസെബ് അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിന് 1 ഗ്രാം കാർബൻഡസിം എന്ന അളവിൽ 30 മിനിറ്റ് നേരം കുതിർത്ത് തണലിൽ ഉണക്കി വിതയ്ക്കുക.
കുമിൾ പ്രധാനമായും വായുവിലൂടെയാണ് വ്യാപിക്കുന്നത്, പ്രാഥമിക ബാധിപ്പ് അടിഭാഗത്തെ ഇലകളിലാണ് സംഭവിക്കുന്നത്. കൃഷിയിടങ്ങളിൽ അവശേഷിക്കുന്ന ആതിഥേയ വിളകളുടെ ഉണങ്ങിയ ഇലകളിൽ കുമിൾ ഘടനകൾ നിലനിൽക്കുന്നു. പടിപടിയായി വളരുന്ന കുമിൾ ഘടനയിൽ നിന്ന് പടരുകയും പുതിയ ഇലകളെ ബാധിക്കുകയും ചെയ്യുന്ന അസ്കോസ്പോറുകൾ മൂലമാണ് ദ്വിതീയ ബാധിപ്പ് ഉണ്ടാകുന്നത്. വേനൽക്കാലത്ത്, രോഗകാരി ഇല അവശിഷ്ടങ്ങളിൽ അസ്‌കോജെനസ് കോശങ്ങളിലൂടെയും മണ്ണിലും പൊഴിഞ്ഞുവീണ ഇലകൾക്കിടയിലും ഉണങ്ങിയ അസ്‌കോസ്‌പോറുകളുടെയും ബ്ലാസ്റ്റോസ്‌പോറുകളുടെയും രൂപത്തിൽ നിലനിൽക്കും. മണ്ണിലെ ഉയർന്ന ഈർപ്പം, 25°C താപനില, ഇലകളിലെ ആര്‍ദ്രത എന്നിവ ഈ രോഗത്തിന് അനുകൂലമാണ്.