പുകയിലച്ചെടി

പുകയിലച്ചെടിയുടെ ബ്ലൂ മോൾഡ് രോഗം

Peronospora hyoscyami

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • പഴകിയ ഇലകളിൽ മഞ്ഞനിറമുള്ള പുള്ളികൾ.
  • ഇലയുടെ അടിഭാഗത്ത് ചാരനിറത്തിലുള്ള പൂപ്പൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
പുകയിലച്ചെടി

പുകയിലച്ചെടി

ലക്ഷണങ്ങൾ

പഴകിയതും ഇരുണ്ടതുമായ ഇലകളിൽ ഒറ്റയായോ കൂട്ടമായോ മഞ്ഞനിറമുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. കൂടാതെ, ഇലയിലെ ക്ഷതങ്ങളുടെ അടിഭാഗത്ത് ഇടതൂർന്ന ചാരനിറത്തിലുള്ള പൂപ്പൽ പ്രത്യക്ഷപ്പെടാം. പാടുകൾ വ്യാപിക്കുകയും ഇലകൾ ഒടുവിൽ നശിക്കുകയും ചെയ്യും. ഒടുവിൽ, ചെടി സാധാരണയിലും ചെറുതായി വളരുന്നു. പലപ്പോഴും, കുമിൾ തണ്ടിലുടനീളം വ്യാപിക്കും. ഏത് പ്രായത്തിലും ചെടിയുടെ വളർച്ച നിലയ്ക്കാനും വാടിപ്പോകാനും ഇത് കാരണമാകും. ഈ തണ്ടുകൾക്കുള്ളിൽ തവിട്ട് വരകൾ കാണാം. നഴ്സറിയിൽ രോഗം നിലവിലുണ്ട് എന്നതിന്‍റെ അടയാളം നശിച്ചുപോകുന്ന തൈകളുടെ ഒരു പ്രദേശമാണ്. ആദ്യം, ഇലകളുടെ മുകൾഭാഗം സാധാരണമായി കാണപ്പെടാം, പക്ഷേ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം മഞ്ഞ നിറമുള്ള പാടുകൾ വികസിക്കുന്നു. തൈകൾ നശിക്കാൻ തുടങ്ങുകയും ഇളം തവിട്ട് നിറമാവുകയും ചെയ്യുന്നു.

Recommendations

ജൈവ നിയന്ത്രണം

നിലവിൽ, ബ്ലൂ മോൾഡ് രോഗം നിയന്ത്രിക്കാൻ ജൈവ ഉൽപ്പന്നങ്ങളൊന്നും ലഭ്യമല്ല.

രാസ നിയന്ത്രണം

മിക്കപ്പോഴും പുകയില കൃഷിചെയ്യുന്ന മിതശീതോഷ്ണ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ രാസപരമായ ബ്ലൂ മോൾഡ് രോഗനിയന്ത്രണം ആവശ്യമാണ്. ഡൈത്തിയോകാർബമേറ്റ്സ് അല്ലെങ്കിൽ അന്തര്‍വ്യാപന ശേഷിയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. നിങ്ങളുടെ പ്രദേശത്ത് നിയന്ത്രിത കീടനാശിനികൾ ഉപയോഗിക്കുക. ശരിയായ പ്രയോഗത്തിനായി എപ്പോഴും ലേബലിലെ നിർദ്ദേശങ്ങൾ പിന്തുടരുക. നിങ്ങൾ തിരഞ്ഞെടുത്ത കീടനാശിനിക്കെതിരെയുള്ള രോഗകാരിയുടെ പ്രതിരോധത്തെക്കുറിച്ച് അറിഞ്ഞിരിക്കുക. ചെടിയുടെ ആന്തരിക ഭാഗങ്ങളിലെ അണുബാധയ്‌ക്കെതിരെ കെമിക്കൽ സ്പ്രേകൾ ഫലപ്രദമല്ല.

അതിന് എന്താണ് കാരണം

ബ്ലൂ മോൾഡ് രോഗത്തിന് കാരണമാകുന്ന പെറോനോസ്പോറ ഹയോസ്‌കയാമി എന്ന സസ്യരോഗാണുക്കളാണ് കേടുപാടുകൾക്ക് കാരണം. പുകയിലച്ചെടികളെ ബാധിക്കുന്ന ഒരു കുമിൾ രോഗമാണിത്. കാറ്റിലൂടെ വ്യാപിക്കുന്ന ബീജങ്ങളിലൂടെയും രോഗബാധിതമായ നടീൽ വസ്തുക്കളിലൂടെയും ഇത് പകരുന്നു. ഒരിക്കൽ ഹാജരായാല്‍ , ചെടിയുടെ കലകളെ ബാധിച്ചാണ് ഈ കുമിളുകൾ വളരുന്നത്. അനുകൂലമായ സാഹചര്യങ്ങളിൽ, പ്രാരംഭ അണുബാധയ്ക്ക് ശേഷം 7-10 ദിവസത്തിനുള്ളിൽ കുമിളുകൾ അടുത്ത തലമുറ ബീജങ്ങളെ ഉത്പാദിപ്പിക്കുന്നു. ബീജങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് കുമിളിന് തണുത്ത, നനവുള്ള മേഘാവൃതവുമായ കാലാവസ്ഥ ആവശ്യമാണ്, ഈ അവസ്ഥകളിൽ രോഗബാധ പകരുന്നത് രൂക്ഷമായേക്കാം. വെയിലും ചൂടുമുള്ള വരണ്ട കാലാവസ്ഥയില്‍ കുമിളിനു അതിജീവനം ബുദ്ധിമുട്ടാണ് .


പ്രതിരോധ നടപടികൾ

  • പുകയിലച്ചെടികളിൽ ബ്ലൂ മോൾഡ് രോഗം ഒഴിവാക്കാന്‍ പ്രതിരോധ നടപടികൾ അത്യാവശ്യമാണ്.
  • രോഗകാരിക്ക് പുനരുൽപ്പാദനം നടത്തുന്നതിനും പുകയിലച്ചെടിയെ ബാധിക്കുന്നതിനും തണുത്തതും ഈർപ്പമുള്ളതുമായ അന്തരീക്ഷം വളരെയധികം പ്രധാനമാണ്.
  • കൃഷിയിടത്തിലെ നീർവാർച്ച ഉറപ്പുവരുത്തുക.
  • ചെടിക്ക് മുകളിലൂടെയുള്ള ജലസേചനം ഒഴിവാക്കുക, കാരണം ഇത് രോഗത്തിൻറെ വികസനത്തിന് അനുകൂലമാണ്.
  • ചെടിക്ക് മുകളിലൂടെയുള്ള ജലസേചനവുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്ലൂ മോൾഡ് രോഗത്തിന്റെ അളവ് കുറയ്ക്കുന്നതിനാൽ തുള്ളിനന രീതി മികച്ച മാർഗ്ഗമാണ്.
  • ചെടികൾക്കിടയിൽ ഉചിതമായ അകലം പാലിക്കുകയും അധിക വളർച്ചയ്ക്ക് കാരണമാകുന്ന നൈട്രജൻ വളപ്രയോഗം പരിമിതപ്പെടുത്തുകയും ചെയ്യുക.
  • പ്രതിരോധശേഷിയുള്ള ഇനങ്ങൾ അന്വേഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക