പേരയ്‌ക്ക

പേരയിലെ കായ് ചീയൽ രോഗം

Pestalotiopsis psidii

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • കായകളിൽ വളരെച്ചെറിയ, തവിട്ട് നിറത്തിലുള്ള, തുരുമ്പ് പോലെയുള്ള നിർജ്ജീവ കോശങ്ങളുടെ ഭാഗങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
പേരയ്‌ക്ക

പേരയ്‌ക്ക

ലക്ഷണങ്ങൾ

ഈ രോഗം സാധാരണയായി പച്ച കായകളിലും അപൂർവ്വമായി ഇലകളിലും ദൃശ്യമാകുന്നു. കായകളിൽ ബാധിപ്പിന്റെ ആദ്യ ലക്ഷണങ്ങളായി വളരെച്ചെറിയ, തവിട്ട് നിറത്തിലുള്ള, തുരുമ്പ് പോലെയുള്ള നിർജ്ജീവ കോശങ്ങളുടെ ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നു. ബാധിപ്പ് അധികരിക്കുന്ന ഘട്ടങ്ങളിൽ, നിർജ്ജീവമായ ഭാഗങ്ങൾ ചെടിയുടെ പുറംതൊലി കീറുന്നു. ബാധിക്കപ്പെട്ട കായകൾ അവികസിതവും, കാഠിന്യമേറിയതും, വികലവും ആയിരിക്കും, മാത്രമല്ല കായകൾ കൊഴിഞ്ഞുപോകുകയും ചെയ്യും.

Recommendations

ജൈവ നിയന്ത്രണം

കായകളിൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ കായകൾ ചെറുതായിരിക്കുമ്പോള്‍ തന്നെ വലകൾ ഉപയോഗിച്ച് പൊതിയുക.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ബോർഡോ മിശ്രിതം അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് എന്നിവയുടെ സംരക്ഷണ സ്പ്രേകൾ രോഗവ്യാപനം വേണ്ടത്ര നിയന്ത്രിക്കും. പരാഗണത്തിനു ശേഷം ഇളം കായകളിൽ ഡൈമെത്തോയേറ്റ് പോലുള്ള വ്യവസ്ഥാപരമായ കീടനാശിനികൾ ഉപയോഗിച്ചുള്ള സംരക്ഷണ പ്രയോഗങ്ങൾ നല്ല ഫലങ്ങൾ കാണിക്കുന്നതായി റിപ്പോർട്ടുണ്ട്.

അതിന് എന്താണ് കാരണം

ഈ രോഗം കുമിൾ മൂലമാണ് ഉണ്ടാകുന്നത്, കുമിൾ ഘടനകളുടെ പ്രാഥമിക ഉറവിടം ഒരു പ്രവർത്തനരഹിതമായ മൈസീലിയമാണ്. കുമിളിന്റെ പെട്ടെന്നുള്ള ആക്രമണം കായകളുടെ നാശത്തിന് കാരണമാകുന്നു. കാറ്റിലൂടെ വ്യാപിക്കുന്ന കൊണിഡിയ വഴി വെള്ളം തെറിക്കുന്നതിലൂടെയും, രോഗം ബാധിക്കപ്പെട്ട ചെടികളുടെ സാമീപ്യം, മുറിവ്, രോഗബാധിതമായ ഇലകൾ എന്നിവയിലൂടെയും രോഗബാധ ദ്വിതീയമായി വ്യാപിക്കാം. 20°C നും 25°C ഇടയിലുള്ള ഊഷ്മാവിൽ ഈർപ്പമുള്ള ചുറ്റുപാടുകളിൽ ഇടതൂർന്ന ഇലവിതാനവും അപര്യാപ്തമായ വായുപ്രവാഹവുമുള്ള അവസ്ഥയിൽ കുമിളിന് വളരാൻ കഴിയും.


പ്രതിരോധ നടപടികൾ

  • രോഗം കുറയ്ക്കാൻ വേനൽക്കാലത്ത് ജലസേചനവും പോഷകലഭ്യതയും ഉറപ്പുവരുത്തുക.
  • കായകളിൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ കായകൾ ചെറുതായിരിക്കുമ്പോള്‍ തന്നെ വലകൾ ഉപയോഗിച്ച് പൊതിയുക.
  • രോഗകാരി പ്രാഥമികമായി മുറിവിലൂടെ വ്യാപിക്കുന്ന പരാന്നഭോജിയാണ്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക