Hemileia vastatrix
കുമിൾ
കാപ്പിച്ചെടിയുടെ ഇലകളിൽ 2-3 മില്ലീമീറ്റർ വ്യാസമുള്ള, മഞ്ഞനിറം കലർന്ന പുള്ളികൾ വികസിക്കുന്നതാണ് ആദ്യ ലക്ഷണം. ഈ പുള്ളികൾ വലിയ വൃത്താകൃതിയിലുള്ള പാടുകളായി വികസിക്കുന്നു, കൂടാതെ അത് തിളക്കമുള്ള ഓറഞ്ച് നിറത്തിൽ നിന്ന് ചുവപ്പിലേക്കും ഒടുവിൽ മഞ്ഞ നിറത്തിലുള്ള അരികോടുകൂടിയ തവിട്ടുനിറത്തിലേക്കും മാറുന്നു. ഇലയുടെ അടിഭാഗത്ത്, ഓറഞ്ച് മുതൽ തവിട്ട് വരെ നിറമുള്ള പൊടി പോലെയുള്ള ബീജകോശങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ഇലകൾ അവസാനം മരത്തിൽ നിന്ന് പൊഴിയുന്നു. ഇലകളുടെ അഭാവം മൂലം പ്രകാശസംശ്ലേഷണം നടക്കില്ല, കൂടാതെ ചെടികളിൽ പോഷകലഭ്യത കുറവായതിനാൽ കാപ്പിയുടെ വിളവും ഗണ്യമായി കുറയുന്നു.
രോഗം നിയന്ത്രിക്കുന്നതിനുള്ള വാണിജ്യ ജൈവിക നിയന്ത്രണമാർഗ്ഗങ്ങൾ വളരെയൊന്നും ലഭ്യമല്ല. പ്രതിരോധം കണക്കിലെടുക്കുന്നത് രോഗത്തെ നിയന്ത്രിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഫലങ്ങൾ നൽകും.
ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. രോഗത്തിന് അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങൾ ഉണ്ടാകുന്നതിന് മുൻപും ഈ കാലയളവ് അവസാനിച്ചതിന് ശേഷവും ബോർഡോ മിശ്രിതം അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് 50% WG പ്രതിരോധ സ്‌പ്രേയിങ് നടത്താം.
ഹെമിലിയ വാസ്റ്റാട്രിക്സ് എന്ന കുമിൾ ആണ് കേടുപാടുകൾക്ക് കാരണം. കാപ്പിച്ചെടിയിലെ തുരുമ്പ് രോഗം വളരെ വേഗത്തിൽ പടരുകയും കൂടാതെ പാരിസ്ഥിതിക ഘടകങ്ങൾ കുമിളിന്റെ വ്യാപനത്തിൽ കാര്യമായ പങ്ക് വഹിക്കുകയും ചെയ്യുന്നു. കാറ്റോ അല്ലെങ്കിൽ വെള്ളമോ ആണ് രോഗവ്യാപനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. പൊടിയും കുമിൾ ബീജകോശങ്ങളും കാറ്റിലൂടെ പറന്ന് സമീപ കൃഷിയിടങ്ങളിലേക്ക് പതിക്കുമ്പോഴോ അവ നിലത്തുവീണ് മഴ പെയ്യുമ്പോൾ അടുത്ത ചെടിയിലേക്ക് തെറിച്ചുവീഴുമ്പോഴോ രോഗകാരികളുടെ വ്യാപനം നടക്കുന്നു. ഈർപ്പമുള്ള അന്തരീക്ഷത്തിൽ കാപ്പിച്ചെടിയിലെ തുരുമ്പ് ജീവിക്കുന്നു, മഴവെള്ളം ഇലകളിൽ തെറിക്കുന്നത് മരങ്ങളിൽ നിന്ന് മറ്റ് മരത്തിലേക്ക് ബീജകോശങ്ങൾ വ്യാപിക്കുന്നതിന് കാരണമാകുന്നു. ബാധിക്കപ്പെട്ട മരങ്ങളുടെ കാപ്പിക്കുരുക്കളുടെ വളർച്ച മോശമാകുകയും ഭാരം കുറയുകയും ചെയ്യും. കാപ്പിച്ചെടിയിലെ തുരുമ്പ് രോഗം പൊട്ടിപ്പുറപ്പെടുന്നത് 75 ശതമാനത്തിലധികം വിളവ് നഷ്‌ടത്തിന് കാരണമാകും.