ഇഞ്ചി

ഇഞ്ചിയിലെ ഇലപ്പുള്ളി രോഗം

Phyllosticta zingiberis

കുമിൾ

ചുരുക്കത്തിൽ

  • വെള്ളത്തിൽ കുതിർന്ന ഇലപ്പുള്ളികൾ.
  • ഇരുണ്ട അരികുകളും മഞ്ഞ വലയവും കൊണ്ട് ചുറ്റപ്പെട്ട വെളുത്ത പുള്ളി.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ഇഞ്ചി

ഇഞ്ചി

ലക്ഷണങ്ങൾ

ഇളം ഇലകളിൽ ദൃശ്യമാകുന്ന ചെറിയ നീണ്ട വെള്ളത്തിൽ കുതിർന്ന പാടുകളായാണ് രോഗം ആരംഭിക്കുന്നത്. പിന്നീട് മഞ്ഞ വലയത്താൽ ചുറ്റപ്പെട്ട ഇരുണ്ട അരികുകളോടുകൂടി മധ്യഭാഗം വെളുത്ത നിറമായി ഇവ മാറുന്നു. പുള്ളികൾ വലുതാകുകയും കൂടിച്ചേർന്ന് വലിയ നിർജ്ജീവ ക്ഷതങ്ങൾ രൂപപ്പെടുകയും ചെയ്യും. ഇലയുടെ ഭൂരിഭാഗവും ക്ഷതങ്ങളാൽ മൂടുമ്പോൾ, അത് ക്രമേണ ഉണങ്ങി നശിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

നാളിതുവരെ, ഈ രോഗത്തിനെതിരെ ലഭ്യമായ ഏതെങ്കിലും ജൈവ നിയന്ത്രണ രീതിയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥ കുറയ്ക്കുന്നതിനുള്ള വിജയകരമായ ഏതെങ്കിലും രീതിയെക്കുറിച്ച് താങ്കൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളെ ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവിക പരിചരണ രീതികൾക്കൊപ്പം പ്രതിരോധ നടപടികളും ചേർത്ത ഒരു സംയോജിത സമീപനം എല്ലായ്പ്പോഴും പരിഗണിക്കുക. രോഗം ആദ്യം കണ്ടെത്തുമ്പോൾ ബോർഡോ മിശ്രിതം തളിക്കുക അല്ലെങ്കിൽ കാർബെൻഡസിം + മാങ്കോസെബ് അല്ലെങ്കിൽ ഹെക്സകോണസോൾ (0.1%), പ്രൊപികോണസോൾ (0.1%) എന്നിവ അടങ്ങിയിരിക്കുന്ന കുമിൾനാശിനികൾ ഉപയോഗിക്കുക, തുടർന്ന് 20 ദിവസത്തെ ഇടവേളയിൽ രണ്ട് തവണ ഇലകളിലെ സ്പ്രേ പ്രയോഗം ആവർത്തിക്കുക.

അതിന് എന്താണ് കാരണം

ഫിലോസ്റ്റിക്റ്റ സിങ്കിബെറിസ് എന്ന മണ്ണിലൂടെ വ്യാപിക്കുന്ന കുമിളാണ് രോഗലക്ഷണങ്ങൾക്ക് കാരണം. മണ്ണിലോ അല്ലെങ്കിൽ സസ്യ അവശിഷ്ടങ്ങളിലോ കാണപ്പെടുന്ന ബീജകോശങ്ങളിലൂടെയാണ് പ്രാഥമിക രോഗബാധ ഉണ്ടാകുന്നത്. കാറ്റ്, മഴവെള്ളം തെറിക്കുന്നത് എന്നിവ ദ്വിതീയ രോഗബാധയ്ക്ക് കാരണമാകുന്നു. ഉയർന്ന ആർദ്രതയും 20°C നും 28°C നും ഇടയിലുള്ള താപനിലയുമാണ് രോഗകാരിക്ക് അനുകൂലം. ഈ രോഗം ഭൂകാണ്ഡങ്ങളുടെ എണ്ണത്തിലും വലുപ്പത്തിലും ഗണ്യമായ കുറവുണ്ടാക്കും. രണ്ടാഴ്ച പഴക്കമുള്ള ഇലകളാണ് ബാധിക്കപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ളത്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ മിതമായ പ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷിചെയ്യുക.
  • ഇലകൾ പറിച്ചെടുത്ത് നീക്കംചെയ്യുക കൂടാതെ/അല്ലെങ്കിൽ ബാധിക്കപ്പെട്ട ചെടികളെ പിഴുതെടുത്ത് നശിപ്പിക്കുക.
  • മണ്ണിൽനിന്ന് രോഗകാരി മഴവെള്ളത്തിൽ തെറിച്ച് വ്യാപിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിന് ശരിയായ പച്ച പുത ഉപയോഗിക്കുക.
  • രോഗം കുറയ്ക്കുന്നതിന് തണൽ നൽകുക.
  • വിള പരിക്രമം രോഗം പരിമിതപ്പെടുത്താൻ സഹായിച്ചേക്കും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക