ബാർലി

ബാര്‍ലിയിലെ ആവരണം ചെയ്യപ്പെട്ട കരിമ്പൂപ്പല്‍

Ustilago segetum var. hordei

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • കറുത്ത ധാന്യ മണികള്‍.
  • ചുരുണ്ടതും വികൃതവുമായ ആരുകള്‍.
  • മുരടിച്ച ചെടികള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ബാർലി

ബാർലി

ലക്ഷണങ്ങൾ

ബാധിക്കപ്പെടുന്ന ചെടികള്‍ സാധാരണ കതിരുകള്‍ ആവിര്‍ഭവിക്കുന്നതു വരെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ല. രോഗം ബാധിച്ച കതിരുകള്‍ പൊതുവേ ആരോഗ്യമുള്ളവയ്ക്കൊപ്പമോ അല്പം വൈകിയോ ആണ് ആവിര്‍ഭവിക്കുന്നത്. അവ അവസാന ഇലയ്ക്കു താഴെയുള്ള പോളയിലൂടെയാണ് സാധാരണയായി ആവിര്‍ഭവിക്കുന്നത്. ധാന്യമണികളുടെ നിറം മാറി കറുപ്പ് നിറമാകുന്നതാണ് സ്പഷ്ടമായ ലക്ഷണം. ബാധിക്കപ്പെട്ട കതിരുകളിലെ ധാന്യമണികള്‍ കട്ടിയുള്ള പച്ച-വെള്ള പാടയിലാണ് ഉറച്ചിരിക്കുന്നത്. വിളവെടുപ്പ് അടുക്കുമ്പോള്‍ ധാന്യങ്ങള്‍ പൂര്‍ണ്ണമായും ബീജകോശങ്ങളാല്‍ പുന:സ്ഥാപിക്കപ്പെടും. ആരുകള്‍ വികൃതമായി കാണപ്പെടും. ബാര്‍ലി ചെടികളില്‍ വളര്‍ച്ച മുരടിപ്പും ഉണ്ടാകാം.

Recommendations

ജൈവ നിയന്ത്രണം

കരിനൊച്ചി ഇലയുടെ പൊടി ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുന്നതും ഫലപ്രദമാണ്. ട്രൈക്കോഡര്‍മ ഹര്‍സിയനം, ടി. വിരിഡേ, സ്യൂഡോമൊണാസ് ഫ്ലൂറസെന്‍സ് എന്നിവ പോലെയുള്ള ജൈവ നിയന്ത്രണ ഏജന്‍റുകള്‍ ഉപയോഗിച്ചു വിത്തുകള്‍ പരിചരിക്കുന്നത് രോഗനിയന്ത്രണത്തില്‍ കുമിള്‍ നാശിനികളെക്കാള്‍ ഫലപ്രാപ്തി കുറവാണ്.

രാസ നിയന്ത്രണം

ലഭ്യമായ ജൈവപരിചരണ രീതികളെയും പ്രതിരോധ നടപടികളെയും സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. ഒരു കിലോഗ്രാം വിത്തിനെ കാര്‍ബണ്‍ഡസിം 50 WP (2.5 ഗ്രാം.), മാങ്കോസേബ് 50 WP+ കാര്‍ബണ്‍ഡസിം(1 ഗ്രാം), കാര്‍ബോക്സിന്‍ 37.5 WP + തിരം 37.5 WP (1.5 ഗ്രാം.), ടെബുകോണസോള്‍ 2 DS (1.5ഗ്രാം) എന്നിവ ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുന്നതിലൂടെ സമ്പൂര്‍ണ്ണ രോഗനിയന്ത്രണം കൈവരിക്കാം.

അതിന് എന്താണ് കാരണം

അസ്റ്റിലാഗോ സെഗാറ്റം വർ ഹോര്‍ഡെ എന്ന രോഗാണു ആണ് ലക്ഷണങ്ങള്‍ക്കു കാരണം. ഇത് വിത്തിലൂടെ ബാഹ്യമായി പകരുന്നതാണ്, ഇതിനര്‍ത്ഥം രോഗബാധയുണ്ടായ ചെടിയുടെ തലപ്പുകള്‍ ആരോഗ്യമുള്ള വിത്തുകളുടെ പ്രതലത്തില്‍ ബീജകോശങ്ങളെ വ്യാപിപ്പിക്കുന്നു എന്നാണ്. വിളവെടുപ്പിനു ശേഷം ബാര്‍ലി മെതിയ്ക്കുമ്പോള്‍ ബീജകോശ പിണ്ഡങ്ങള്‍ പൊട്ടുകയും അസംഖ്യം ബീജങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. നിരവധി ബീജങ്ങള്‍ ആരോഗ്യമുള്ള ധാന്യമണികളില്‍ പതിച്ച് വിത്ത് വിതയ്ക്കപ്പെടുന്നതു വരെ അവയില്‍ സുഷുപ്താവസ്ഥയില്‍ വസിക്കുന്നു. ബാര്‍ലി വിത്തുകള്‍ മുളച്ചു തുടങ്ങുമ്പോള്‍ ബീജകോശങ്ങളും മുളച്ച് തൈകളില്‍ രോഗബാധയുണ്ടാക്കുന്നു. ഊഷ്മളവും ഈര്‍പ്പമുള്ളതുമായ അമ്ലതയുള്ള മണ്ണ് തൈകളിലെ രോഗബാധയ്ക്ക് അനുകൂലമാണ്. മുളച്ചുതുടങ്ങുന്ന കാലയളവില്‍ മണ്ണില്‍ 10°C നും 21°C നും ഇടയിലുള്ള ഊഷ്മാവ് ഈ രോഗത്തിന് അനുകൂലമാണ്. പലപ്പോഴും ആവരണം ചെയ്ത കരിമ്പൂപ്പലിനെ ചിതറിയ കരിമ്പൂപ്പലില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്.


പ്രതിരോധ നടപടികൾ

  • ലഭ്യമാണെങ്കില്‍ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • നടുന്നതിനായി രോഗ വിമുക്തമായ വിത്തുകള്‍ ഉപയോഗിക്കുക.
  • സാമാന്യം ഉണങ്ങിയ മണ്ണില്‍ വിത്തുകള്‍ വിതയ്ക്കുക.
  • 2.5 സെ.മീ.
  • ആഴത്തില്‍ വിത്തുകള്‍ വിതയ്ക്കുന്നതിലൂടെ രോഗബാധ കുറയ്ക്കാന്‍ കഴിയും.
  • സാധ്യമെങ്കില്‍ അമ്ലതയുള്ള മണ്ണില്‍ നടുന്നതിനു പകരം അമ്ലമോ ക്ഷാരമോ അല്ലാത്ത മണ്ണിലോ ക്ഷാര സ്വഭാവമുള്ള മണ്ണിലോ നടാം.
  • വികൃതമായി ബാധിക്കപ്പെട്ട ചെടികള്‍ ചുവടോടെ പിഴുതുമാറ്റി കത്തിച്ചു കളയണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക