Cylindrocarpon
കുമിൾ
ഇളം മുന്തിരിവള്ളികൾ ബാധിക്കപ്പെടുകയും നീളംകുറഞ്ഞ ഇടമുട്ടുകൾ, വലിപ്പം കുറഞ്ഞ ഇലകളും ഇലവിതാനവും പോലെയുള്ള ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു. 3 മുതൽ 5 വർഷം വരെ പ്രായമുള്ള മുന്തിരി ഇലകൾ മഞ്ഞനിറമാവുകയും വാടിപ്പോകുകയും ക്രമേണ പാകമാകുന്നതിനുമുൻപ് പൊഴിയുകയും ചെയ്യും. വേരുകൾ കുറയുകയും കുഴിവുകൾ ഉണ്ടാകുകയും ചെയ്യുന്നു, അവയിൽ ഇരുണ്ട ക്ഷതങ്ങൾ കാണപ്പെടുന്നു, ഇത് മുഴുവൻ ചെടിയും വാടിപ്പോകാനും നശിക്കാനും ഇടയാക്കും. വേരിലെ കലകളിൽ പർപ്പിൾ നിറവ്യത്യാസം സാധാരണമാണ്. ബാധിക്കപ്പെട്ട വള്ളികളിൽ വലിപ്പം കുറഞ്ഞ കാണ്ഡം, നീളംകുറഞ്ഞ ഇടമുട്ടുകൾ, മറ്റുള്ളവയെ അപേക്ഷിച്ച് തടിയുടെ പാകത സമാനമല്ലാതെ ഇരിക്കുക എന്നിവയോടൊപ്പം വള്ളികൾ ഓജസ്സ് കുറഞ്ഞും കാണപ്പെടുന്നു. ബാധിക്കപ്പെട്ട വള്ളികളുടെ സംവഹന കലകളും നിബിഡതയും നിറവ്യത്യാസവും കാണിക്കും. ഇളം മുന്തിരിവള്ളികൾ കൂടുതൽ വേഗത്തിൽ ബാധിക്കപ്പെടുന്നു, അതേസമയം പ്രായമായവയ്ക്ക് ക്രമേണ അധഃപതനം സംഭവിക്കും. ഇളം വള്ളികൾ ആക്രമിക്കപ്പെടുമ്പോൾ, അവ വളരെ വേഗം നശിക്കും, എന്നാൽ പ്രായമെത്തിയ മുന്തിരിവള്ളികൾക്ക് അണുബാധയേൽക്കുമ്പോൾ അവയ്ക്ക് ക്രമേണ അധഃപതനം സംഭവിക്കുന്നു, കൂടാതെ അവ നശിക്കാൻ ഒരു വർഷത്തിൽ കൂടുതൽ സമയമെടുക്കും.
ഒരു പ്രതിരോധ നടപടിയായി ട്രൈക്കോഡെർമ ഇനങ്ങൾ പ്രൂണിങ് മൂലമുണ്ടായ മുറിവുകൾ, പ്രജനന വസ്തുക്കളുടെ ചുവടുഭാഗം, ഗ്രാഫ്റ്റ് യൂണിയനുകൾ എന്നിവയിൽ പ്രയോഗിക്കുക. നഴ്സറിയിലെ സുഷുപ്താവസ്ഥയിലുള്ള വള്ളികൾ ട്രൈക്കോഡെർമയോടൊപ്പം 50°C താപനിലയിൽ ചൂടുവെള്ളം ഉപയോഗിച്ച് പരിചരിക്കുക. ട്രൈക്കോഡെർമ ഇനങ്ങൾ, മൈക്കോറൈസ, കമ്പോസ്റ്റ് എന്നിവ ഉപയോഗിച്ചുള്ള മണ്ണ് പരിചരണം ചെടികൾ സമ്മർദ്ദ സാഹചര്യങ്ങൾക്ക് വിധേയമാകുമ്പോൾ ചെടികളുടെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിന് ഫലപ്രദമാണ്.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. നാളിതുവരെ, ഈ കുമിളിനെതിരെ രാസനിയന്ത്രണ രീതികളൊന്നും വികസിപ്പിച്ചിട്ടില്ല.
സിലിൻഡ്രോകാപോൺ എന്ന മണ്ണിലൂടെ വ്യാപിക്കുന്ന നിരവധി കുമിൾ ആണ് മുന്തിരിവള്ളികളിലെ കറുത്ത ചുവട് ചീയൽ ലക്ഷണങ്ങൾക്ക് കാരണം. പ്രധാനമായും 2-8 വർഷങ്ങൾക്കിടയിൽ പ്രായമുള്ള മുന്തിരിവള്ളികളെയാണ് കുമിൾ ബാധിക്കുന്നത്. മുറിവുകളിലൂടെയോ വേരുകളിലെ സ്വാഭാവിക സുഷിരങ്ങളിലൂടെയോ കുമിൾ മുന്തിരിവള്ളിയിൽ പ്രവേശിക്കുന്നു. മുന്തിരിവള്ളികൾ വെള്ളത്തിന്റെയോ അല്ലെങ്കിൽ പോഷകത്തിന്റെയോ സമ്മർദത്തിൽ ആയിരിക്കുമ്പോൾ രോഗബാധയ്ക്ക് സാധ്യത കൂടുതലാണ്. ഇളം ചെടികളിലെ കനത്ത വിളഭാരം, മോശം നീർവാർച്ച, മണ്ണിന്റെ ഞെരുക്കം എന്നിവയും രോഗത്തിന്റെ വികാസത്തിന് അനുകൂലമാണ്.