മുന്തിരി

മുന്തിരിയിലെ തുരുമ്പ് രോഗം

Phakopsora euvitis

കുമിൾ

ചുരുക്കത്തിൽ

  • ഇലയുടെ അടിഭാഗത്ത് ഓറഞ്ച്-തവിട്ട് നിറമുള്ള പൊടിരൂപത്തിലുള്ള വസ്തുക്കൾ.
  • അകാലത്തിലുള്ള ഇലപൊഴിയൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മുന്തിരി

ലക്ഷണങ്ങൾ

തുടക്കത്തിൽ ഇലയുടെ അടിഭാഗത്ത് ഓറഞ്ച്-തവിട്ട് നിറത്തിലുള്ള പൊടിരൂപത്തിലുള്ള വസ്തുക്കൾ കാണാം. പിന്നീട് ഇലയുടെ ഇരുവശത്തും മഞ്ഞനിറം മുതൽ തവിട്ടുനിറം വരെയുള്ള ചെറിയ ക്ഷതങ്ങൾ കാണപ്പെടുന്നു. രോഗം മൂർച്ഛിക്കുമ്പോൾ ഓറഞ്ച് നിറത്തിലുള്ള പിണ്ഡങ്ങൾ ഇരുണ്ട-തവിട്ട് നിറം മുതൽ ഏകദേശം കറുത്തനിറം വരെയാകുകയും നീളമേറിയ ക്ഷതങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. സാരമായ ബാധിപ്പ് ചെടി മുഴുവനായും മഞ്ഞയോ അല്ലെങ്കിൽ തവിട്ടുനിറമോ ആയി കാണപ്പെടുന്നതിനും ക്രമേണ അകാല ഇലപൊഴിയലിനും കാരണമാകും. തുടർന്നുള്ള കാർഷിക സീസണിൽ നാമ്പുകളുടെ വളർച്ച മോശമാകുകയും മുന്തിരിവള്ളികളുടെ വളർച്ച മുരടിക്കുകയും ചെയ്യും. ചെടിയുടെ വളർച്ച മോശമാകാനും കായ്കളുടെ ഗുണമേന്മ കുറയാനും ആദായം നഷ്‌ടപ്പെടാനും ഈ രോഗം കാരണമാകും.

ശുപാർശകൾ

ജൈവ നിയന്ത്രണം

കുമിൾനാശിനി അടങ്ങിയ സൾഫർ ഉപയോഗിച്ച് ഇലകളിൽ തളിക്കുക. കുമിൾനാശിനി രോഗകാരിക്കെതിരെ പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്താൻ, മഴയുള്ള കാലാവസ്ഥയിൽ തളിക്കുന്നത് ഒഴിവാക്കുക.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. രോഗാണുബാധയെ ഗണ്യമായി കുറയ്ക്കുമെന്ന് പറയപ്പെടുന്ന ബോർഡോ മിശ്രിതം, ക്യാപ്റ്റഫോൾ, ഡൈഫോലേറ്റൻ, പ്രൊപികോണസോൾ, ടെബുകോണസോൾ അല്ലെങ്കിൽ അസോക്സിസ്ട്രോബിൻ എന്നിവ അടങ്ങിയ കുമിൾനാശിനികൾ ഉപയോഗിക്കുക. തുടർന്നുള്ള കാർഷിക സീസണുകളിൽ രണ്ടാഴ്ച ഇടവേളകളിൽ ബെയ്‌കോർ (0.1%) സ്‌പ്രേകൾ 3-4 തവണ പ്രയോഗിച്ച് മുന്തിരിത്തോട്ടങ്ങളിൽ തുരുമ്പ് രോഗം നിയന്ത്രിക്കാം.

അതിന് എന്താണ് കാരണം

ഫാകോപ്‌സോറ വൈറ്റിസ് എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. കുമിൾ ബീജകോശങ്ങൾ ചെടികളുടെ അവശിഷ്ടങ്ങളിലും ഇതര ആതിഥേയ വിളകളിലും നിലനിൽക്കുകയും കാറ്റിലൂടെ വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇലയുടെ താഴത്തെ പ്രതലത്തിൽ ഓറഞ്ച് നിറത്തിലുള്ള തരികളുടെ രൂപത്തിൽ കാണപ്പെടുന്ന പാടുകളിലാണ് തുരുമ്പ് രോഗകാരി വികസിക്കുന്നത്. മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള യൂറിഡിനോസ്പോറുകൾ ഇലയുടെ താഴത്തെ ഭാഗത്ത് ഉത്പാദിപ്പിക്കപ്പെടുന്നു, അതോടൊപ്പം ഇലകളുടെ മുകൾ പ്രതലത്തിൽ ഇരുണ്ട നിർജീവകോശങ്ങളുടെ പാടുകൾ രൂപപ്പെടും. 20°C-ന് മുകളിലുള്ള താപനിലയും ഈർപ്പമുള്ള കാലാവസ്ഥയും രോഗത്തിന്റെ വികാസത്തിന് അനുകൂലമാണ്. കാറ്റിലൂടെ ബീജകോശങ്ങൾ എളുപ്പത്തിൽ വ്യാപിക്കും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • ഇലയുടെ അടിഭാഗത്ത് തുരുമ്പ് രോഗത്തിന്റെ ലക്ഷണങ്ങൾക്കായി താങ്കളുടെ മുന്തിരിവള്ളികൾ പതിവായി നിരീക്ഷിക്കുക.
  • രോഗം ബാധിക്കപ്പെട്ട ചെടിയുടെ ഭാഗങ്ങൾ ശേഖരിച്ച് കത്തിക്കുക.
  • നല്ല വായൂ സഞ്ചാരം ലഭിക്കാൻ വള്ളികൾ വെട്ടിയൊതുക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക