മുന്തിരി

മുന്തിരിയുടെ കറുത്ത അഴുകൽ രോഗം

Phyllosticta ampelicida

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇരുണ്ട അരികുകളോടുകൂടിയ ഇലപ്പുള്ളി.
  • തളിരുകൾ, തണ്ട്, ഇലഞെട്ടുകൾ എന്നിവയും ബാധിക്കപ്പെടുന്നു.
  • കായകളുടെ കറുത്ത അഴുകൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മുന്തിരി

ലക്ഷണങ്ങൾ

ക്രമരഹിതമായ ആകൃതിയിലുള്ള ഇരുണ്ട വരയാൽ രൂപപ്പെട്ട പാടുകൾ ഇലകളിൽ പ്രത്യക്ഷപ്പെടുന്നു. തളിരുകൾ, തണ്ട്, ഇലഞെട്ടുകൾ എന്നിവയിലും ഈ പാടുകളുടെ ലക്ഷണങ്ങൾ ദൃശ്യമായേക്കാം. ഇലഞെട്ടുകൾ ബാധിക്കപ്പെട്ടാൽ, ഇല മുഴുവനായും ഉണങ്ങും. തുടക്കത്തിൽ മുന്തിരി ചാരനിറത്തിലുള്ള നിറവ്യത്യാസങ്ങൾ കാണിക്കും, അത് പിന്നീട് ചുവപ്പ് കലർന്ന തവിട്ട് അല്ലെങ്കിൽ വയലറ്റ് പാടുകളായി മാറുന്നു. ഫലങ്ങൾ വികൃതമാവുകയും ക്രമേണ ചുരുങ്ങി , കറുത്ത് ഉണങ്ങുകയും ചെയ്യും.

Recommendations

ജൈവ നിയന്ത്രണം

പൂവിടൽ ഘട്ടത്തിനുശേഷം ഉടൻ തന്നെ താങ്കൾക്ക് ബാസിലസ് തുരിൻജിയെൻസിസ് തളിക്കാം.

രാസ നിയന്ത്രണം

ഒരു പ്രതിരോധം എന്ന രീതിയിലാണ് രാസകുമിൾനാശിനി പ്രയോഗങ്ങൾ നടത്തുന്നത്. പൂവിടുന്നതിന് രണ്ടാഴ്ച മുൻപ് ക്യാപ്റ്റൻ + മൈകോബുട്ടാനിൽ അല്ലെങ്കിൽ മാങ്കോസെബ് + മൈകോബുട്ടാനിൽ ഉപയോഗിച്ച് തളിക്കുക. പൂക്കൾ വിരിയുന്നതിന് തൊട്ടുമുൻപായി താങ്കൾക്ക് കാർബറിൽ അല്ലെങ്കിൽ ഇമിഡാക്ലോപ്രിഡ് ഉപയോഗിക്കാം. പൂവിടലിനുശേഷം മാങ്കോസെബ് + മൈകോബുട്ടാനിൽ, ഇമിഡാക്ലോപ്രിഡ് അല്ലെങ്കിൽ അസഡിറാക്റ്റിൻ എന്നിവ തളിക്കുക. പൂവിട്ട് പത്ത് ദിവസത്തിന് ശേഷം താങ്കളുടെ മുന്തിരിവള്ളികളിൽ ക്യാപ്ടനും സൾഫറും കലർന്ന മിശ്രിതം പ്രയോഗിക്കാം. മിക്ക മുന്തിരി ഇനങ്ങളും പൂവിട്ട് മൂന്നോ നാലോ ആഴ്ചകൾക്ക് ശേഷം അണുബാധയെ പ്രതിരോധിക്കും എന്നതിനാൽ, ആ സമയത്ത് രാസ തളിപ്രയോഗങ്ങൾ ഒഴിവാക്കണം.

അതിന് എന്താണ് കാരണം

ഫൈലോസ്റ്റിക്റ്റ ആംപെലിസിഡ എന്ന കുമിളാണ് കേടുപാടുകൾക്ക് കാരണം. മണ്ണിലോ, ബാധിക്കപ്പെട്ട തളിരുകളിലോ അല്ലെങ്കിൽ ഉണങ്ങിയ ഫലങ്ങളോ ഉള്ള മുന്തിരിവള്ളിയിലൂടെ രോഗാണുക്കൾ സുഷുപ്തകാലം അതിജീവിക്കുന്നു. ചെറിയ മഴയിൽ ബീജകോശങ്ങൾ പുറന്തള്ളപ്പെടുകയും പിന്നീട് കാറ്റിലൂടെ ചിതറുകയും ചെയ്യും. 25°C താപനിലയും 6 മണിക്കൂർ നീണ്ടുനിൽക്കുന്ന ഇലകളുടെ സ്ഥിരമായ നനവും ആണ് അനുകൂലമായ വളർച്ചാ സാഹചര്യങ്ങൾ. കുമിൾ ഊഷ്മളവും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് ഇഷ്ടപ്പെടുന്നത്. ഫലങ്ങളുടെ വിളവ് കുറയുന്നു.


പ്രതിരോധ നടപടികൾ

  • ലഭ്യമാണെങ്കിൽ കൂടുതൽ പ്രതിരോധശേഷിയുള്ള ഇനം തിരഞ്ഞെടുക്കുക.
  • മുന്തിരിവള്ളിയിൽ നിന്ന് കേടുസംഭവിച്ച് ഉണങ്ങിയ കായകൾ നീക്കം ചെയ്യുക.
  • വിളവെടുപ്പിനുശേഷം ബാധിക്കപ്പെട്ട തടിയും വള്ളികളും നീക്കം ചെയ്ത് നശിപ്പിക്കണം.
  • തുടർന്ന്, മുന്തിരിത്തോട്ടത്തിൽ നിന്ന് ബാധിക്കപ്പെട്ട ഇലകൾ നീക്കം ചെയ്യുക.
  • താങ്കളുടെ മുന്തിരിത്തോട്ടം കളരഹിതമായി സൂക്ഷിക്കുക.
  • ശരിയായ വായൂസഞ്ചാരവും വെളിച്ചവും ഉറപ്പുവരുത്തുക.
  • എല്ലാ വർഷവും തഴച്ചു വളരുന്ന ഘട്ടത്തിനുമുൻപ് താങ്കളുടെ ചെടികൾ വെട്ടിയൊതുക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക