Greenaria uvicola
കുമിൾ
കായകളിൽ ഏറ്റവും വ്യക്തമായ ലക്ഷണങ്ങൾ കാണപ്പെടുന്നു. തവിട്ടുനിറത്തിലുള്ള, വെള്ളത്തിൽ കുതിർന്ന ക്ഷതം, പാകമായിക്കൊണ്ടിരിക്കുന്ന കായകളിൽ കാണപ്പെടുന്നതാണ് പ്രാരംഭ ലക്ഷണം. കായകൾ പഴുക്കാൻ തുടങ്ങുമ്പോഴാണ് ബാധിക്കപ്പെടാൻ കൂടുതൽ സാധ്യത. ഫലങ്ങൾ ബാധിക്കപ്പെട്ടാൽ, അവ മൃദുവാകുകയും അവയുടെ ഉപരിതലത്തിൽ കേന്ദ്രീകൃത വലയങ്ങളിൽ ചെറിയ കുമിൾ ഘടനകൾ രൂപപ്പെടുകയും ചെയ്യുന്നു. ക്ഷതങ്ങൾ കേന്ദ്രീകൃത വലയങ്ങളുടെ രൂപത്തിൽ വേഗത്തിൽ വ്യാപിക്കുന്നു, മാത്രമല്ല ചെറിയ സമയത്തിനുള്ളിൽ മുഴുവൻ കായകളും സാധാരണയായി ബാധിക്കപ്പെടും. ഇളം നിറത്തിലുള്ള കായകൾ ബാധിക്കപ്പെടുമ്പോൾ അവ തവിട്ടുനിറമാകും. 2-3 ദിവസത്തിനുശേഷം, കായയുടെ തൊലി കറുത്ത കുരുക്കളാൽ പൊട്ടുന്നു. ഈർപ്പമുള്ള സാഹചര്യങ്ങളിൽ, ഈ കുരുക്കൾ കൂടിച്ചേർന്ന് കായയുടെ ഉപരിതലത്തിൽ ക്രമരഹിതമായ കുമിളകൾ രൂപപ്പെടുന്നു. കായ്കളുടെ പുറംതൊലി കീറുകയും പിന്നീട് കറുത്ത് ഉണങ്ങി കറുത്ത അഴുകൽ രോഗത്തിന്റെ ലക്ഷണങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്നു. ഇളംതളിരുകളിലും മുന്തിരിക്കുലകളുടെ തണ്ടുകളിലും രോഗലക്ഷണങ്ങൾ വികസിക്കുന്നു, പക്ഷേ അവ അത്ര വ്യക്തമായിരിക്കില്ല. രോഗം ബാധിക്കപ്പെട്ട ഇലകളിൽ, മഞ്ഞ നിറത്തിലുള്ള വലയത്തോടുകൂടിയ ചെറിയ, കുഴിഞ്ഞ, ചുവപ്പ് കലർന്ന തവിട്ട് നിറത്തിലുള്ള പാടുകളായി ലക്ഷണങ്ങൾ കാണപ്പെടുന്നു. തളിരുകൾ, ഇലഞെട്ടുകൾ, പൂത്തണ്ടുകൾ എന്നിവയെയും ബീജകോശങ്ങൾ ബാധിച്ചേക്കാം. പൂത്തണ്ടുകളിൽ ബാധിക്കപ്പെട്ടാൽ, കായകൾ പാകമാകുന്നതുവരെ കുമിൾ പ്രവർത്തനരഹിതമാകും.
എണ്ണകൾ, ഫോസ്ഫറസ് ആസിഡ്, പൊട്ടാസ്യം ബൈ-കാർബണേറ്റ്, പൊട്ടാസ്യം മോണോഫോസ്ഫേറ്റ്, ഓക്സിഡേറ്റ്, കമ്പോസ്റ്റ് ടീ തുടങ്ങിയ ജൈവികമോ അപകടസാധ്യത കുറഞ്ഞതോ ആയ സംയുക്തങ്ങൾ ബിറ്റർ റോട്ട് രോഗം കുറയ്ക്കാൻ സഹായിക്കും.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. പൂവിടുന്നത് മുതൽ വിളവെടുപ്പ് വരെ കുമിൾനാശിനികൾ ഉപയോഗിച്ച് സീസണിൽ മുന്തിരി കായകൾ സംരക്ഷിക്കുക, പ്രത്യേകിച്ച് രോഗബാധയേൽക്കാൻ സാധ്യത കൂടിയ ഇനങ്ങൾ. ഡൗണി മിൽഡ്യൂ, കറുത്ത അഴുകൽ രോഗം തുടങ്ങിയ മറ്റ് രോഗങ്ങൾക്കെതിരെ കുമിൾനാശിനി തളിക്കുന്നതിലൂടെ വേനൽക്കാലത്തിന്റെ ആരംഭം മുതൽ മധ്യം വരെ ഈ രോഗം നിയന്ത്രിക്കാം. കൃഷിയിടത്തിലും സംഭരണത്തിലും ഫലപ്രദമായ നിയന്ത്രണത്തിനായി, ഇപ്രോഡയോൻ 75 WG (0.2%), ബിറ്റെർടാനോൾ 25 WP (0.1%), തയോഫാനേറ്റ് മീഥൈൽ (0.1%) എന്നിവയുടെ സ്പ്രേകൾ പ്രയോഗിക്കുക.
ഗ്രീനേറിയ യുവിക്കോള എന്ന കുമിളാണ് കേടുപാടുകൾക്ക് കാരണം, ഇത് മുന്തിരിത്തോട്ടത്തിൽ, മിക്കവാറും എല്ലാ ചെടികളുടെ അവശിഷ്ടങ്ങളിലും പ്രത്യേകിച്ച് ഉണങ്ങിയ മുന്തിരിക്കായകളിൽ ശൈത്യകാലം അതിജീവിക്കുന്നു. ചെടികളുടെ അവശിഷ്ടങ്ങളിൽ വളരുന്ന കുമിൾ കലകൾ ബീജകോശങ്ങൾ ഉത്പാദിപ്പിക്കുന്നു. ഊഷ്മളമായതും, ആർദ്രതയുള്ളതും മഴയുള്ളതുമായ കാലാവസ്ഥകൾ കുമിളിന്റെ വളർച്ചയ്ക്കും ബീജകോശങ്ങളുടെ രൂപീകരണത്തിനും അനുകൂലമാണ്. ബീജകോശങ്ങൾ ആരോഗ്യമുള്ള ഒരു കായയുമായി സമ്പർക്കം പുലർത്തി ഒരാഴ്ച കഴിഞ്ഞ് കായകളിൽ രോഗലക്ഷണങ്ങൾ ദൃശ്യമാകുന്നു, മാത്രമല്ല കായകളിൽ മുറിവോ മറ്റ് പരിക്കോ ഉണ്ടെങ്കിൽ അതിലും കുറഞ്ഞ സമയത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ദൃശ്യമാകും. അവ സാധാരണയായി താഴ്ന്ന താപനിലയിൽ സജീവമായിരിക്കും. കായകളിൽ കാണപ്പെടുന്ന ബീജകോശങ്ങൾ മറ്റ് കായകളിലേക്ക് മഴവെള്ളത്തിലൂടെ തെറിക്കുകയും തുടർന്നുള്ള ബാധിപ്പിന് കാരണമാവുകയും ചെയ്യും. ബിറ്റർ റോട്ട് രോഗം പലപ്പോഴും കറുത്ത അഴുകൽ രോഗത്തിന്റെ ലക്ഷണങ്ങളുമായി ആശയക്കുഴപ്പം ഉണ്ടാക്കുന്നു; എന്നിരുന്നാലും, കറുത്ത അഴുകൽ രോഗത്തിന് കാരണമാകുന്ന കുമിൾ പാകമാകാത്ത ഇളം കായകളെ ബാധിക്കുമ്പോൾ ബിറ്റർ റോട്ട് രോഗത്തിന് കാരണമാകുന്ന കുമിൾ പാകമായ കായകളെ മാത്രമേ ബാധിക്കുകയുള്ളൂ.