Puccinia kuehnii
കുമിൾ
ഇലകളിൽ ചെറിയ നിർജ്ജീവമായ പാടുകളായി ക്ഷതങ്ങൾ ആരംഭിക്കുന്നു. പിന്നീട് അവ 4 മില്ലീമീറ്റർ വരെ നീളവും 3 മില്ലീമീറ്റർ വീതിയുമുള്ള ഓറഞ്ച്-തവിട്ട് നിറമുള്ള ക്ഷതങ്ങളായി വികസിക്കുന്നു. ക്ഷതങ്ങൾ സാധാരണയായി ഇലയുടെ ചുവടുഭാഗത്ത് കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയും കൂട്ടത്തോടെ സംഭവിക്കുകയും ചെയ്യുന്നു. ഓറഞ്ച് നിറത്തിലുള്ള ബീജകോശങ്ങൾ ഇലകളുടെ താഴ്ഭാഗത്ത് ഉത്പാദിപ്പിക്കപ്പെടുന്നു. ഗുരുതരമായി ബാധിക്കപ്പെട്ട കലകൾ നശിക്കുന്നു, ഇത് ചെടിയുടെ ഇലവിതാനം കുറയുന്നത്തിന് കാരണമാകുന്നു. ഗുരുതരമായ സന്ദർഭങ്ങളിൽ, ഇലപ്പോളകളിലും പാടുകൾ പ്രത്യക്ഷപ്പെടുന്നു, തത്ഫലമായി മുഴുവൻ ഇലപ്പടർപ്പും അകലെ നിന്ന് തവിട്ടുനിറമായി കാണപ്പെടും.
നാളിതുവരെ, ഈ രോഗത്തിനെതിരെ ലഭ്യമായ ഏതെങ്കിലും ജൈവ നിയന്ത്രണ രീതിയെക്കുറിച്ച് ഞങ്ങൾക്ക് അറിവില്ല. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനുള്ള വിജയകരമായ ഏതെങ്കിലും രീതിയെക്കുറിച്ച് താങ്കൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കുമിൾനാശിനികൾ ഉപയോഗിക്കുന്നത് വിളനാശം കുറയ്ക്കാൻ സഹായിക്കും. സ്ട്രോബിലൂറിൻ ക്ലാസ്സിലുള്ള കുമിൾനാശിനികളായ പൈറക്ലോസ്ട്രോബിൻ, അസോക്സിസ്ട്രോബിൻ എന്നിവ തളിച്ച് രോഗത്തെ പരിചരിക്കാം . കൂടാതെ ട്രയാസോൾ ക്ലാസ്സിലുള്ള കുമിൾനാശിനികളായ മെറ്റ്കോണസോൾ, പ്രൊപികോനാസോൾ എന്നിവ 3 മുതൽ 4 ആഴ്ച വരെ ഇടവേളകളിൽ പ്രയോഗിക്കാൻ കഴിയും.
പുക്സിനിയ കുഹ്‌നൈ എന്ന കുമിളാണ് രോഗത്തിന് കാരണം. തുരുമ്പ് ഉല്പാദിപ്പിക്കുന്ന അതിസൂക്ഷ്മമായതും, നേരിയതും, ദൃഢവുമായ ബീജകോശങ്ങൾ മുഖേനയാണ് ഇത് വ്യാപിക്കുന്നത്, ഇത് കാറ്റിലൂടെയും വെള്ളം തെറിക്കുന്നതിലൂടെയും ഹ്രസ്വവും ദീർഘദൂരവുമായ വ്യാപനത്തെ എളുപ്പമാക്കുന്നു. മണ്ണിലെ സസ്യാവശിഷ്ടങ്ങളിലും ബീജകോശങ്ങൾ നിലനിൽക്കുന്നു. വേനൽക്കാലത്തും ശരത്കാലത്തിൻ്റെ തുടക്കത്തിലും ഊഷ്മളവും ഈർപ്പമുള്ളതും ഉയർന്ന ആർദ്രത ഉള്ളതുമായ പരിസ്ഥിതി സാഹചര്യങ്ങളിലുമാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. ഇത് കൂടുതൽ പാകമായ കരിമ്പിനെ ബാധിക്കുന്നു (സാധാരണയായി 6 മാസത്തിൽ കൂടുതൽ പ്രായമുള്ളവ). 30°C-ൽ കൂടുതലുള്ള താപനിലയും 70 മുതൽ 90% വരെയുള്ള ആർദ്രതയും വളർച്ചയും വ്യാപനവും പരിമിതപ്പെടുത്തുന്നു. ഉയർന്ന വേഗത്തിലുള്ള കാറ്റും തുടർച്ചയായ മേഘവും രോഗത്തെ കൂടുതൽ വഷളാക്കുന്നു.