ആപ്പിൾ

ആപ്പിളിലെ സൂട്ടി ബ്ലോച്ച് രോഗം

Phyllachora pomigena

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഫലങ്ങളുടെ പ്രതലത്തിൽ കടും പച്ചനിറം മുതൽ കറുത്തനിറം വരെയുള്ള കുമിൾ വളർച്ച.
  • വൃത്താകൃതിയിലോ ക്രമരഹിതമായതോ ആയ ഭാഗങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ആപ്പിൾ

ലക്ഷണങ്ങൾ

ഫലങ്ങളുടെ ഉപരിതലത്തിൽ 5 മില്ലീമീറ്ററോ അതിൽ കൂടുതലോ വ്യാസമുള്ള, ക്രമരഹിതമായ ആകൃതിയിലുള്ള രൂപരേഖയോടുകൂടിയ തവിട്ട് മുതൽ മങ്ങിയ കറുപ്പ് വരെ നിറങ്ങളിൽ അഴുക്കുപുരണ്ട പാടുകൾ കാണപ്പെടുന്നു. ഈ പാടുകൾ കൂടിച്ചേർന്ന് കായകൾ പൂർണമായും പൊതിഞ്ഞേക്കാം. ഫലങ്ങളുടെ ഉപരിതലത്തിൽ അഴുക്കുപുരണ്ട അല്ലെങ്കിൽ മങ്ങിയ പാടുകളായി സൂട്ടി ബ്ലോച്ച് കാണപ്പെടുന്നു. വ്യക്തതയില്ലാത്ത രൂപരേഖയുള്ള ഒലിവ് പച്ച നിറത്തിലാണ് പാടുകൾ. പാടുകൾ സാധാരണയായി ഒരു ഇഞ്ചിന്റെ നാലിലൊന്ന് വ്യാസമോ അതിൽ കൂടുതലോ ആയിരിക്കും, മാത്രമല്ല ഫലത്തിന്റെ ഭൂരിഭാഗവും പൊതിയാൻ ഇവ കൂടിച്ചേർന്നേക്കാം. അയഞ്ഞതും ഇഴചേർന്നതുമായ ഇരുണ്ട ഹൈഫേ എന്ന ഘടനകളുടെ പിണ്ഡത്താൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നൂറുകണക്കിന് സൂക്ഷ്മമായ ഇരുണ്ട കുമിൾഘടനകളാണ് ഇവയുടെ കറുത്ത രൂപത്തിന് കാരണം. സൂട്ടി ബ്ലോച്ച് കുമിൾ സാധാരണയായി പുറംതൊലിയുടെ പുറംഭാഗത്തേക്ക് പരിമിതപ്പെട്ടിരിക്കുന്നു. അപൂർവ സന്ദർഭങ്ങളിൽ, പുറം തൊലിയിലെ കോശങ്ങൾക്കുള്ളിലേക്ക് ഹൈഫേ എന്ന ഘടന തുളച്ചുകയറുന്നു.

Recommendations

ജൈവ നിയന്ത്രണം

വേനൽക്കാലത്ത് നാളികേര സോപ്പ് പരിചരണം രോഗബാധയ്ക്ക് നേരിയ കുറവ് നല്‍കും.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂടിച്ചേർന്ന ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. സ്ട്രോബിലൂറിൻ കുമിൾനാശിനി, ക്രെസ്‌സിം മീഥൈൽ അല്ലെങ്കിൽ ട്രൈഫ്ലോക്സിസ്ട്രോബിൻ എന്നിവയുടെ സ്പ്രേകൾ സൂട്ടി ബ്ലോച്ച് രോഗം നിയന്ത്രിക്കാൻ പരീക്ഷിച്ചിട്ടുണ്ട്. തയോഫാനേറ്റ്-മീഥൈൽ, ക്യാപ്റ്റൻ (ഇൻസ്‌പയർ സൂപ്പർ, മറ്റ് പ്രീ-മിക്‌സുകൾ എന്നിവ) നല്ല നിയന്ത്രണം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു, പക്ഷേ അവ അത്ര ഫലപ്രദമല്ല. മാങ്കോസെബ് 75% WG ഒരു ലിറ്റർ വെള്ളത്തിൽ 3 ഗ്രാം അളവിൽ തളിക്കുക, ഒരു മരത്തിൽ 10 ലിറ്റർ സ്പ്രേ ഫ്ലൂയിഡ് ഉപയോഗിക്കുക.

അതിന് എന്താണ് കാരണം

ഫൈലക്കോറ പോമിഗേന (ബന്ധമില്ലാത്ത നിരവധി കുമിൾ) ആണ് ഈ രോഗത്തിന് കാരണം. കുമിളുകളുടെ ബീജങ്ങൾ തോട്ടത്തിലേക്ക് കാറ്റിലൂടെ പതിക്കുന്നു. പതിവായുള്ള മഴയും ഉയർന്ന ആർദ്രതയും ഉള്ള, സാധാരണ വേനൽക്കാലത്തെ ചൂടിനേക്കാൾ ഉയർന്ന താപനിലയോടുകൂടിയ നീണ്ട തുടർച്ചയായ കാലമാണ് രോഗബാധയ്ക്ക് അനുകൂലം. കുമിൾ വളർച്ച ഒരു നിറവ്യത്യാസം പിന്നിൽ അവശേഷിപ്പിക്കുന്നു. വിശാല ശ്രേണിയിലുള്ള തടി മരങ്ങളിലും, ഓഷധികളിലും ഇലകൾ, ചില്ലകൾ, കായകൾ എന്നിവയെ ഇത് ബാധിക്കുന്നു. വസന്തകാലത്തും വേനൽക്കാലത്തിന്റെ തുടക്കത്തിലും ബീജകോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു.


പ്രതിരോധ നടപടികൾ

  • തോട്ടത്തിൽ നിന്നും കൂടാതെ ചുറ്റുമുള്ള വേലികളിൽ നിന്നും മുള്‍ച്ചെടി ഇനത്തിൽപ്പെട്ട ഇതര ആതിഥേയവിളകൾ നീക്കം ചെയ്യുക.
  • മരങ്ങളിൽ ഇലവിതാനത്തിന്റെ നിബിഡത കുറയ്ക്കുന്നതിനും വായൂ സഞ്ചാരം സുഗമമാക്കുന്നതിനും, മഴയ്ക്ക് ശേഷം കായകൾ പെട്ടെന്ന് ഉണങ്ങുന്നതിനും വേനൽക്കാലത്ത് മരങ്ങളിൽ പ്രൂണിങ് നടത്തുക.
  • കായ്കുലകളെ വേർതിരിക്കുന്നതിനും രോഗബാധ തടയുന്നതിനും മരങ്ങൾ വെട്ടിയൊതുക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക