Lasiodiplodia theobromae
കുമിൾ
ചില്ലകളും ശിഖരങ്ങളും ഉണങ്ങുന്നത് ഇലപൊഴിയലിനും കൊമ്പുണക്കത്തിനും കാരണമാകുന്നു. ഇലകൾ ഇരുണ്ട നിറമാവുകയും അരികുകൾ ചുരുളുകയും ചെയ്യുന്നു. മരത്തിൽ നിന്ന് ചില്ലകൾ നശിച്ച് വീഴാം. അണുബാധയുള്ള സ്ഥലത്തിന് ചുറ്റും ജീർണത പ്രത്യക്ഷപ്പെടുന്നു, ഇത് പിന്നീട് നെക്രോസിസിനും (ചെടിയുടെ ബാധിക്കപ്പട്ട ഭാഗം ഇരുണ്ടതാകുന്നു) മരം നശിക്കാനും കാരണമാകും. ശാഖകളിൽ നീരൊലിപ്പ് ഉണ്ടാകുകയും പിന്നീട് ശാഖയുടെ ഭൂരിഭാഗവും പൊതിയുകയും ചെയ്യും. വിളവെടുപ്പിനു ശേഷം ഫലങ്ങൾ അഴുകുകയും ഇത് കായ്‌കളുടെ ഞെട്ട് ഭാഗത്തുനിന്നും ആരംഭിക്കുകയും ചെയ്യുന്നു. ബാധിക്കപ്പെട്ട ഭാഗം ആദ്യം ചാരനിറമാവുകയും പിന്നീട് കറുത്ത നിറമായി മാറുകയും ചെയ്യും. കഠിനമായ ബാധിപ്പിൽ, ഫലങ്ങൾ പൂർണ്ണമായും ചീഞ്ഞഴുകി ഉണങ്ങിപ്പോകും. ഫലങ്ങളുടെ കാമ്പിന്റെ നിറംമാറും. ഫലങ്ങളിൽ, ഞെട്ടിന്റെ ചുവടുഭാഗത്തുള്ള പെരികാർപ്പ് ഭാഗം ഇരുണ്ടുപോകുന്നു. ബാധിക്കപ്പെട്ട ഭാഗം വലുതായി വൃത്താകൃതിയിലുള്ള കറുത്ത പാടുകൾ ഉണ്ടാക്കുന്നു, ഇത് ഈർപ്പമുള്ള താപനിലയിൽ അതിവേഗം വ്യാപിക്കുകയും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മുഴുവൻ കായകളും പൂർണ്ണമായും കറുത്തതായി മാറുകയും ചെയ്യുന്നു. കാമ്പ് തവിട്ടുനിറമാവുകയും മൃദുവാകുകയും ചെയ്യും.
ബാസില്ലസ് സബ്‌റ്റിലിസ്, സാന്തോമോനാസ് ഒറൈസെ പിവി. ഒറൈസെ എന്നിവ രോഗം നിയന്ത്രിക്കാൻ ഉപയോഗിക്കാം. ട്രൈക്കോഡെർമ ഹാർസിയാനവും പ്രയോഗിക്കാം.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയാൻ, കൊമ്പു കോതലിനുശേഷം വലിയ മുറിവുകളിൽ കുമിൾനാശിനികൾ (പെയിന്റുകൾ, പേസ്റ്റുകൾ) പ്രയോഗിക്കാം. രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ, കാർബൻഡസിം (50 WP) അല്ലെങ്കിൽ തയോഫാനേറ്റ്-മീഥൈൽ (70 WP) 1 ppm-ൽ അല്ലെങ്കിൽ അല്പം കൂടുതൽ അളവിൽ തളിക്കുക. വിളവെടുപ്പിന് 15 ദിവസത്തിനുമുൻപ് കാർബൻഡസിം (0.05%), പ്രൊപികോണസോൾ (0.05%) എന്നിവയുടെ തളി പ്രയോഗം ഞെട്ട് ഭാഗത്തെ അഴുകൽ രോഗം കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വിളവെടുപ്പിനുശേഷം ചൂടുവെള്ളവും കാർബൻഡസിമും ഉപയോഗിച്ചുള്ള പരിചരണം ഞെട്ട് ഭാഗത്തെ അഴുകൽ രോഗത്തിനെതിരെ ഭാഗികമായി ഫലപ്രദമാണ്. നിയന്ത്രിത അന്തരീക്ഷ സംഭരണ സമയത്ത്, ഞെട്ട് ഭാഗത്തെ അഴുകൽ രോഗം നിയന്ത്രിക്കുന്നതിന്, ചൂടുള്ള കാർബൻഡസിമും തുടർന്ന് പ്രോക്ലോറാസും ഉപയോഗിച്ചുള്ള ഇരട്ട പരിചരണം ആവശ്യമാണ്.
മണ്ണിലൂടെ വ്യാപിക്കുന്ന ലാസിയോഡിപ്ലിഡിയ തിയോബ്രോമ എന്ന കുമിളാണ് കേടുപാടുകൾക്ക് കാരണം, ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഇവയ്ക്ക് വിശാലശ്രേണിയിലുള്ള ആതിഥേയ സസ്യങ്ങൾ ഉണ്ട്. ഇത് കൃഷിയിടത്തിലും സംഭരണത്തിലും വിള നശിപ്പിക്കുന്നു. വിളകളുടെ അവശിഷ്ടങ്ങളിൽ ഇത് പൈക്നിഡിയ രൂപത്തിൽ നിലനിൽക്കുന്നു. ബീജകോശങ്ങൾ കാറ്റിലൂടെയും മഴയിലൂടെയും ചിതറുകയും പുതുതായി മുറിച്ചതോ കേടായതോ ആയ സസ്യഭാഗങ്ങളിലൂടെ ആതിഥേയ വിളയിലേക്ക് പ്രവേശിക്കുകയും ചെയ്യും. ജലക്ലേശം അനുഭവിക്കുന്ന ചെടികൾ കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കുന്നു. ഉയർന്ന താപനിലയും ഉയർന്ന മഴയും രോഗത്തിന് അനുകൂലമാണ്.