കാബേജ്

റിംഗ് സ്പോട്ട് രോഗം

Mycosphaerella brassicicola

കുമിൾ

ചുരുക്കത്തിൽ

  • മഞ്ഞ വലയത്താൽ ചുറ്റപ്പെട്ട ഇരുണ്ട പാടുകൾ.
  • പാടുകൾക്കുള്ളിൽ കേന്ദ്രീകൃതമായ ഇരുണ്ട വലയങ്ങൾ.
  • ഇലകളുടെ മഞ്ഞപ്പ്.
  • അകാലത്തിലെ ഇലപൊഴിയൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
കാബേജ്
കോളിഫ്ലവർ

കാബേജ്

ലക്ഷണങ്ങൾ

സാധാരണയായി പ്രായമായ ഇലകളിൽ രോഗലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നു, എന്നാൽ ഇളം ഇലകൾ ബാധിക്കപ്പെട്ടാൽ ലക്ഷണങ്ങൾ കൂടുതൽ രൂക്ഷമാകും. തുടക്കത്തിൽ, മഞ്ഞ വലയത്താൽ ചുറ്റപ്പെട്ട 3-5 മില്ലിമീറ്റർ വലിപ്പമുള്ള ചെറിയ ഇരുണ്ട പാടുകൾ ഇലകളുടെ പ്രതലങ്ങളിൽ കാണപ്പെടുന്നു. പച്ച-തവിട്ട് അല്ലെങ്കിൽ ചാര-കറുപ്പ് നിറമുള്ള ഇവ ഇലകളുടെ സിരകളാൽ പരിമിതപ്പെട്ടിരിക്കും, ഒടുവിൽ ഈ പാടുകൾ 2-3 സെന്റിമീറ്റർ വരെ വലിപ്പം വയ്ക്കും. ചെറിയ ഇരുണ്ട പുള്ളികൾ പാടുകൾക്കുള്ളിൽ കേന്ദ്രീകൃത വലയങ്ങൾ ഉണ്ടാക്കുന്നു. പാടുകൾ കൂടിച്ചേർന്ന് ഇലയുടെ മഞ്ഞപ്പിന് കാരണമാകാം. കഠിനമായി ബാധിക്കപ്പെടുമ്പോൾ, ഇത് അകാലത്തിലെ ഇലപൊഴിയലിന് കാരണമായേക്കാം. റിംഗ് സ്പോട്ട് കുമിൾ മൂലമുണ്ടാകുന്ന പാടുകൾ ആൾട്ടർനേറിയ സ്പീഷീസ് മൂലമുണ്ടാകുന്ന പാടുകൾക്ക് സമാനമാണ്. പ്രധാന വ്യത്യാസം, റിംഗ് സ്പോട്ട് ക്ഷതങ്ങൾക്ക് ചാരനിറമാണ്, മാത്രമല്ല അവയിൽ കേന്ദ്രീകൃത വലയങ്ങളിൽ കറുത്ത പുള്ളിക്കുത്തുകൾ കാണാം. ചെടിയുടെ മണ്ണിന് മുകളിലുള്ള എല്ലാ ഭാഗങ്ങളും രോഗലക്ഷണങ്ങൾ കാണിച്ചേക്കാം. ഓരോ ക്ഷതങ്ങളിലും മഞ്ഞകലർന്ന മേഖലയാൽ ചുറ്റപ്പെട്ട, കൃത്യമായ അരികുകളോടുകൂടിയ ഇരുണ്ട കേന്ദ്രീകൃത വളയങ്ങൾ ഉണ്ട്, കറുത്ത കുമിൾ ഘടനകളാണ് ഇതുണ്ടാക്കുന്നത്. കഠിനമായ ബാധിപ്പിൽ പാടുകൾ കൂടിച്ചേരുകയും, മുഴുവൻ ചെടിയും ബാധിക്കപ്പെടുകയും അവയെ കറുപ്പിക്കുകയും ചെയ്തേക്കാം. വിത്ത് തണ്ടുകളിൽ, 2,4-ഡി എന്ന കളനാശിനി മൂലമുണ്ടാകുന്ന ക്ഷതത്തിന് സമാനമായ വൈരൂപ്യമാണ് കുമിൾ ഉണ്ടാക്കുന്നത്. സൂക്ഷിച്ചിരിക്കുന്ന കാബേജിൽ ഇരുണ്ട ക്ഷതങ്ങൾ ഉണ്ടാകുകയും ആഴത്തിൽ തുളച്ചുകയറുകയും ചെയ്യാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

നാളിതുവരെ, ഈ രോഗത്തിനെതിരായ ജൈവികനിയന്ത്രണ മാർഗ്ഗങ്ങളൊന്നും ഞങ്ങൾക്കറിയില്ല. ബാധിപ്പോ രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയോ കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും വിജയകരമായ മാർഗ്ഗം നിങ്ങൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂടിച്ചേർന്ന ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. താങ്കളുടെ വിത്ത് നടുന്നതിന് മുൻപ് തൈറം അല്ലെങ്കിൽ മാങ്കോസെബ് ഉപയോഗിച്ച് പരിചരിക്കുക. തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ ക്ലോറോതനോനിൽ, മാങ്കോസെബ് അല്ലെങ്കിൽ കോപ്പർ എന്നിവ തളിക്കുക. രോഗാണുക്കളുടെ വ്യാപനത്തിനും അണുബാധയ്ക്കും അനുകൂലമായ, തണുത്തതും ഈർപ്പമുള്ളതുമായ പാരിസ്ഥിതിക സാഹചര്യങ്ങളിൽ അന്തരീക്ഷത്തിൽ വായുവിലൂടെ ധാരാളം ബീജകോശങ്ങൾ വ്യാപിച്ചിരിക്കുന്നത് കാരണം പച്ചക്കറി ഉൽപാദനം വലിയതോതിൽ നടക്കുന്നിടത്ത് രോഗം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതിന് എന്താണ് കാരണം

വായുവിലൂടെ പകരുന്ന മൈകോസ്‌ഫെറല്ല ബ്രാസിസിക്കോള എന്ന രോഗാണുക്കളാണ് കേടുപാടുകൾക്ക് കാരണം. വെള്ളം തെറിക്കുന്നതിലൂടെയും, കാറ്റും മഴയും വഴിയാണ് ബീജകോശങ്ങൾ വ്യാപിക്കുന്നത്. കുമിളുകളുടെ പുനരുൽപാദനത്തിന് 100% ആപേക്ഷിക ആർദ്രത കുറഞ്ഞത് നാല് ദിവസമെങ്കിലും നീണ്ടുനിൽക്കേണ്ടത് ആവശ്യമാണ്. 16-20°C താപനിലയും മണ്ണിലെ മോശം നീർവാർച്ചയും രോഗകാരിയുടെ വളർച്ചയെ സഹായിക്കും. ഈ രോഗം കൂടുതലും വിത്തുൽപ്പാദനവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ്, വിത്തുകളിൽ രോഗകാരിയുടെ സാന്നിധ്യം കണ്ടേക്കാം. ബാധിക്കപ്പെട്ട കളകളിലും ആതിഥേയ വിളകളിലും അല്ലെങ്കിൽ അവശിഷ്ടങ്ങളിലും കുമിൾ ശൈത്യകാലം അതിജീവിക്കുന്നു. കാറ്റ് വഴിയാണ് ബീജങ്ങൾ വ്യാപിക്കുന്നത്. തണുത്ത ഈർപ്പമുള്ള കാലാവസ്ഥ രോഗത്തിന്റെ വികാസത്തിന് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • താങ്കളുടെ തൈച്ചെടികളിലെ ഇലകളിൽ പാടുകൾ ഉണ്ടോയെന്ന് നിരീക്ഷിക്കുക, ബാധിക്കപ്പെട്ട ഇലകൾ നീക്കം ചെയ്യുക, അല്ലെങ്കിൽ കൂടുതൽ ഇലകളിൽ പാടുകൾ ഉണ്ടെങ്കിൽ, തൈകൾ നശിപ്പിക്കുക.
  • താങ്കളുടെ കൃഷിയിടത്തിൽ ആരോഗ്യമുള്ള തൈകൾ മാത്രം നടുക.
  • താങ്കളുടെ കൃഷിയിടത്തിൽ നിന്നും അതിന്റെ പരിസരത്തുനിന്നും കളകൾ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുക, കാരണം അവ ഇതര ആതിഥേയ സസ്യങ്ങളായേക്കാം.
  • വിളകളുടെ അവശിഷ്ടങ്ങൾ ശേഖരിച്ച് കത്തിച്ചോ കുഴിച്ചുമൂടിയോ നശിപ്പിക്കുക.
  • പകരമായി, താങ്കൾക്ക് ബാധിക്കപ്പെട്ട വിള അവശിഷ്ടങ്ങൾ ഉഴുതുമറിക്കുകയും ആവാം.
  • കൃഷിയിടത്തിൽ വീണ്ടും നടുന്നതിന് മുൻപ് അവശിഷ്ടങ്ങൾ പൂർണ്ണമായും അഴുകുന്നത് വരെ കാത്തിരിക്കുക.
  • ആതിഥേയരല്ലാത്ത വിള ഉപയോഗിച്ച് 2-3 വർഷത്തേക്ക് വിള പരിക്രമം പരിഗണിക്കുക.
  • 122°F താപനിലയിൽ 30 മിനിറ്റ് ചൂടുവെള്ളത്തിൽ വിത്ത് സംസ്കരിക്കുക.
  • ഇത് വിത്തിലൂടെ വ്യാപിക്കുന്ന രോഗാണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
  • വിത്തുകൾ ചെറിയ അളവില്‍ മാത്രം പരിചരിക്കുക , കൂടാതെ എല്ലാ വിത്തുകളും പരിചരിക്കുന്നതിന് മുൻപ് ബീജാങ്കുരണശേഷി പരിശോധിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക