Pseudocercospora abelmoschi
കുമിൾ
തുടക്കത്തിൽ, ഇലകളുടെ താഴ്ഭാഗത്ത് വ്യക്തമല്ലാത്ത ഒലിവ് നിറമുള്ള പാടുകൾ കാണാം. പ്രത്യേകിച്ച് തറയോട് അടുത്തുള്ള മുതിര്‍ന്ന ഇലകളിൽ രോഗം ബാധിക്കുന്നു. ഇളം തവിട്ട് മുതൽ ചാരനിറത്തിലുള്ള പൂപ്പൽ ബാധിക്കപ്പെട്ട ഇലകളുടെ പ്രതലങ്ങളിൽ വളരാം. രോഗം പുരോഗമിക്കുമ്പോൾ, ഈ പാടുകൾ നിർജ്ജീവമായി മാറുകയും ഇലകളുടെ മുകൾ പ്രതലത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ബാധിക്കപ്പെട്ട ഇലകൾ ഒടുവിൽ വാടി ഉണങ്ങുന്നു. സമാനമായ ലക്ഷണങ്ങളാൽ തണ്ടും കായകളും ബാധിക്കപ്പെട്ടേക്കാം. കഠിനമായ ബാധിപ്പിൽ, പൂർണമായ ഇലപൊഴിയൽ സംഭവിക്കാം. സി. മലയൻസിസുമായി ഈ ലക്ഷണങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കും.
നാളിതുവരെ, ഈ രോഗത്തിനെതിരെ ലഭ്യമായ ഏതെങ്കിലും ജൈവ നിയന്ത്രണ രീതിയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. രോഗലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കുന്നതിനുള്ള വിജയകരമായ ഏതെങ്കിലും രീതിയെക്കുറിച്ച് താങ്കൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. ഉച്ചകഴിഞ്ഞ് ഇലകളുടെ താഴ്ഭാഗത്ത് കുമിൾനാശിനി തളിക്കുക. വിതച്ച് ഒരു മാസം കഴിഞ്ഞ് സംരക്ഷിത കുമിൾനാശിനികളായ കോപ്പർ ഓക്സിക്ലോറൈഡ് @ 0.3%, മാങ്കോസെബ് @ 0.25% അല്ലെങ്കിൽ സിനെബ് @ 0.2% തളിക്കുക, രോഗതീവ്രത അനുസരിച്ച് രണ്ടാഴ്ച ഇടവേളകളിൽ ഈ പ്രക്രിയ ആവർത്തിക്കുക. 15 ദിവസത്തെ ഇടവേളയിൽ കാർബെൻഡസിം 50 ഡിഎഫ് @ 0.1% രോഗം നിയന്ത്രിക്കുന്നതിൽ നല്ല ഫലങ്ങൾ കാണിക്കുന്നു.
സ്യൂഡോസെർകോസ്പോറ അബെൽമോസ്കി എന്ന കുമിളാണ് ഇലപ്പുള്ളികൾക്ക് കാരണം. ഇത് മണ്ണിലെ ചെടി അവശിഷ്ടങ്ങളിൽ അതിജീവിച്ച് , അങ്ങനെ വെണ്ടച്ചെടികളുടെ വേരുകളെയും താഴ്ഭാഗത്തെ ഇലകളെയും ബാധിക്കുന്നു. കാറ്റ്, മഴ, ജലസേചനം, യാന്ത്രിക ഉപകരണങ്ങൾ എന്നിവയിലൂടെ ബീജകോശങ്ങൾ ദ്വിതീയമായി വ്യാപിക്കുന്നു. ആർദ്രമായ സീസണിൽ (പൂവിടുമ്പോൾ) ഇലപ്പുള്ളികൾ വളരെ സാധാരണമാണ്, കാരണം കുമിൾ വളർച്ചയ്ക്ക് ഊഷ്മളവും ഈർപ്പമുള്ളതുമായ കാലാവസ്ഥ അനുകൂലമാണ്.