Stagonospora sacchari
കുമിൾ
ഇല പത്രങ്ങളിൽ വെള്ള മുതൽ മഞ്ഞനിറത്തിൽ പാടുകളുള്ള പ്രാരംഭ ലക്ഷണങ്ങൾ ചെറുതാണ്, മാത്രമല്ല അവ രോഗാണു പ്രവേശിച്ചു 3 മുതൽ 8 ദിവസങ്ങൾക്ക് ശേഷം സംഭവിക്കും. ഇളം ഇലകളിൽ ചുവപ്പ് അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ട് പാടുകൾ പ്രത്യക്ഷപ്പെടുകയും ക്രമേണ നീണ്ട് വ്യക്തമായ മഞ്ഞ വലയത്തോടുകൂടി അച്ചുതണ്ടിന്‍റെ ആകൃതിയിലാകുകയും ചെയ്യും. രോഗം തീവ്രമാകുന്ന സാഹചര്യങ്ങളിൽ, പാടുകൾ ഒന്നിച്ച് ചേർന്ന് സംവഹന സിരകൾക്കൊപ്പം ഇലയുടെ അഗ്രത്തിലേക്ക് നീളുകയും അച്ചുതണ്ടിന്‍റെ ആകൃതിയിലുള്ള വരകളായി മാറുകയും ചെയ്യുന്നു. ക്ഷതങ്ങൾ ആദ്യം ചുവപ്പ് കലർന്ന തവിട്ടുനിറമാണ്, പിന്നീട് ഇത് ചുവന്ന അരികുകളോടുകൂടി വൈക്കോൽ നിറമായി മാറുന്നു. ഇലകളിലെ നശിച്ച കലകളിൽ ചെറിയ കറുത്ത കുമിൾ ഘടനകളും ഉത്പാദിപ്പിക്കപ്പെടുന്നു. ഗുരുതരമായി ബാധിക്കപ്പെട്ട ഇലകൾ ഉണങ്ങി അകാലത്തിൽ പൊഴിയുന്നു. ബാധിപ്പ് തണ്ടിന്‍റെ ഉയരം, വ്യാസം, ഇടമുട്ടുകളുടെ എണ്ണം, പച്ചിലകളുടെ എണ്ണം എന്നിവ കുറയ്ക്കുന്നു.
നാളിതുവരെ, ഈ രോഗത്തിനെതിരെ ലഭ്യമായ ഏതെങ്കിലും ജൈവിക നിയന്ത്രണ രീതിയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും വിജയകരമായ മാർഗ്ഗത്തെക്കുറിച്ച് താങ്കൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കാർബെൻഡാസിം, മാങ്കോസെബ് തുടങ്ങിയ കുമിൾനാശിനികൾ പ്രയോഗിക്കുക. ബോർഡോ മിശ്രിതം അല്ലെങ്കിൽ ക്ലോർത്തലോണിൽ, തിയോഫാനേറ്റ്- മീഥൈൽ, സൈനെബ് എന്നിവ തളിക്കുക.
സ്റ്റാഗനോസ്പോറ സക്കാരി എന്ന കുമിൾ രോഗാണുവാണ് രോഗലക്ഷണങ്ങൾക്ക് കാരണം, ഇത് കടുത്ത വാട്ടത്തിന് കാരണമാവുകയും ചെടികളുടെ പ്രകാശസംശ്ലേഷണപ്രവർത്തനം വളരെയധികം കുറയ്ക്കുകയും ചെയ്യുന്നു. പ്രധാനമായും മഴയ്ക്കുശേഷം അല്ലെങ്കിൽ കൃഷിയിടങ്ങളിൽ അധിക ജലസേചനം നൽകുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. ഇത് പ്രവർത്തനക്ഷമമായ ഇലയുടെ വിസ്തീർണ്ണം കുറയുന്നതിന് കാരണമാകുന്നു. മണ്ണ്, വിത്ത് കരിമ്പ്, കാർഷിക ഉപകരണങ്ങൾ എന്നിവയിലൂടെ രോഗത്തിന് പകരാൻ കഴിയില്ല. വായുപ്രവാഹം, കാറ്റ്, മഴ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും വ്യാപിക്കുന്നത്. വരണ്ട കാലാവസ്ഥയിൽ, വരകളുടെ രൂപീകരണം വേഗത്തിലായിരിക്കും. മിക്ക വരകളും കൂടിയോജിച്ച്, നീണ്ട്, പാകമാകൽ തടസ്സപ്പെടുത്തി, കലകളുടെ നിറംമാറ്റുന്നു. വസന്തകാലത്തും ശരത്കാലത്തും വരകളുടെ രൂപീകരണം കൂടുതൽ വ്യക്തമാണ്, എന്നാൽ ശൈത്യകാലത്ത് രോഗകാരിക്ക് അതിജീവിക്കാൻ താപനില വളരെ കുറവായിരിക്കും. അവസാനമായി, ഇലയുടെ മുഴുവൻ പ്രതലവും ഒരു പ്രത്യേക രീതിയിലുള്ള കരിഞ്ഞ രൂപം ദൃശ്യമാക്കുന്നു.