വെണ്ടക്ക

വെണ്ടയിലെ സെർക്കോസ്‌പോറ ഇലപ്പുള്ളി രോഗം

Cercospora malayensis

കുമിൾ

ചുരുക്കത്തിൽ

  • ഇലകളുടെ അടിവശത്ത് തവിട്ട് നിറത്തിലുള്ള ക്രമരഹിതമായ പാടുകൾ.
  • ഇലകളുടെ ഉണക്കവും വാട്ടവും.
  • ഇലപൊഴിയൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വെണ്ടക്ക

ലക്ഷണങ്ങൾ

തുടക്കത്തിൽ, തവിട്ടുനിറമുള്ള ക്രമരഹിതമായ പാടുകൾ ഇലകളുടെ താഴ്ഭാഗത്ത് പ്രത്യക്ഷപ്പെടും. തറനിരപ്പിനോട് ചേര്‍ന്ന മുതിര്‍ന്ന ഇലകളിലാണ് കൂടുതലും രോഗം ബാധിക്കുന്നത്. രോഗം പുരോഗമിക്കുമ്പോൾ ഇലകൾ ഉണങ്ങി തവിട്ടുനിറവുമാവുകയും പിന്നീട് ചുരുളുകയും ക്രമേണ അടര്‍ന്നു വീഴുകയും ചെയ്തേക്കാം. സാരമായ ബാധിപ്പിൽ, ചെടി പൂർണമായും ഇലപൊഴിച്ചേക്കാം. തുടക്കത്തിൽ, ഇലകളുടെ താഴ്ഭാഗത്ത് ഒലിവ് പച്ച നിറമുള്ള പുള്ളിക്കുത്തുകളുടെ രൂപത്തിൽ അവ്യക്തമായ പാടുകളായി രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നു. പിന്നീട്, ഇളം തവിട്ട് മുതൽ ചാരനിറം വരെയുള്ള പൂപ്പൽ വളർച്ച അടിവശം മുഴുവൻ മൂടുന്നു. സാരമായ സന്ദർഭങ്ങളിൽ, ഇലകളുടെ മുകൾ ഭാഗത്തും നിർജ്ജീവമായ പാടുകൾ കാണാം. ബാധിക്കപ്പെട്ട ഇലകൾ ആത്യന്തികമായി ഉണങ്ങി പൊഴിഞ്ഞു പോകുന്നു. ഈ രോഗം താഴ്ഭാഗത്തെ ഇലകളിൽ നിന്ന് മുകളിലേക്ക് നീങ്ങുകയും, തണ്ടിനെയും പഴങ്ങളെയും ബാധിച്ച് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ രോഗലക്ഷണങ്ങൾ കറുത്ത കോണീയ രൂപത്തിലുള്ള പാടുകൾക്ക് കാരണമാകുന്ന പി. അബെൽമോസ്കിയുമായി ആശയക്കുഴപ്പമുണ്ടാക്കിയേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

നാളിതുവരെ, ഈ രോഗത്തിനെതിരെ ലഭ്യമായ ഏതെങ്കിലും ജൈവ നിയന്ത്രണ രീതിയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനുള്ള വിജയകരമായ ഏതെങ്കിലും രീതിയെക്കുറിച്ച് താങ്കൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഉച്ചകഴിഞ്ഞ് ഇലകളുടെ അടിവശത്ത് കുമിൾനാശിനി തളിക്കുക. സംരക്ഷിത കുമിൾനാശിനികളായ കോപ്പർ ഓക്സിക്ലോറൈഡ് @ 0.3%, മാങ്കോസെബ് @ 0.25% അല്ലെങ്കിൽ സിനെബ് @ 0.2% വിതച്ചതിനു ശേഷം ഒരു മാസം കഴിഞ്ഞ് ഉപയോഗിക്കുക, വീണ്ടും രണ്ടാഴ്ച ഇടവേളകളിൽ രോഗതീവ്രതയനുസരിച്ച് ഈ പ്രക്രിയ ആവർത്തിക്കുക.

അതിന് എന്താണ് കാരണം

സെർക്കോസ്‌പോറ മലയെൻസിസ്‌, സെർക്കോസ്‌പോറ അബെൽമോസ്‌ക്കി എന്നീ കുമിളുകളാണ് ഇലപ്പുള്ളികൾക്ക് കാരണം. ഇവ മണ്ണിലെ ചെടി അവശിഷ്ടങ്ങളിൽ ശൈത്യകാലം കഴിച്ചുകൂട്ടുകയും അതിജീവിക്കുകയും ചെയ്യുന്നു, അങ്ങനെ വെണ്ടച്ചെടികളുടെ വേരുകളെയും താഴ്ഭാഗത്തെ ഇലകളെയും ബാധിക്കുന്നു. കാറ്റ്, മഴ, ജലസേചനം, യാന്ത്രികമായ ഉപകരണങ്ങൾ എന്നിവയിലൂടെ ബീജകോശങ്ങൾ ദ്വിതീയമായി വ്യാപിക്കുന്നു. ഈർപ്പമുള്ളതും ഊഷ്മളവുമായ കാലാവസ്ഥ കുമിളുകൾക്ക് അനുകൂലമായതിനാൽ, ആർദ്രതയേറിയ സീസണിൽ ഇലപ്പുള്ളികൾ വളരെ സാധാരണമാണ്. മഴയും ഉയർന്ന ആർദ്രതയും ബാധിപ്പിനും, രോഗ വികസനത്തിനും ഇലകളിലെ രോഗകാരികളുടെ ബീജാങ്കുരണത്തിനും അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ വിത്ത് വകകൾ മാത്രം ഉപയോഗിക്കുക, താങ്കളുടെ വിളകൾ ആവശ്യത്തിന് അകലത്തിൽ നടുക, അങ്ങനെ ഇലകളിലെ നനവ്‌ വേഗത്തില്‍ ഉണങ്ങും.
  • താങ്കളുടെ കൃഷിയിടം പതിവായി നിരീക്ഷിക്കുകയും ബാധിക്കപ്പെട്ട ഇലകൾ ഉചിതമാംവിധം നീക്കം ചെയ്യുകയും ചെയ്യുക (അവ കത്തിക്കുന്നതും മറ്റൊരു മാർഗ്ഗമാണ്).
  • മികച്ച കളനിവാരണ നടപടികൾ നിർദ്ദേശിക്കുന്നു.
  • ആവശ്യത്തിന് നനവ്, വളപ്രയോഗം എന്നിവയിലൂടെ ചെടികളിലെ ക്ലേശങ്ങൾ ഒഴിവാക്കുക.
  • വൈകുന്നേരത്തെ അപേക്ഷിച്ച് രാവിലെ ജലസേചനം നടത്തുക, കൂടാതെ ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനവും, നീർവാർച്ച മോശമായ മണ്ണും ഒഴിവാക്കുക.
  • ആതിഥ്യമേകാത്ത ഇതര വിളകൾക്കൊപ്പം വിള പരിക്രമം പരിഗണിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക