ചോളം

ചോളത്തിലെ തവിട്ടു വരയന്‍ ഡൗണി മിൽഡ്യൂ

Sclerophthora rayssiae var. zeae

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ നീണ്ട മഞ്ഞ, പിന്നീട് തവിട്ട് നിറമുള്ള വരകൾ/രേഖകൾ.
  • ഇലകളുടെ അടിഭാഗത്ത് കുമിൾ വളർച്ച.
  • അകാലത്തിലുള്ള ഇലപൊഴിയൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ചോളം

ലക്ഷണങ്ങൾ

ആദ്യഘട്ടത്തിലെ ലക്ഷണങ്ങൾ ഏറ്റവും താഴത്തെ ഇലകളിൽ പാടുകളുടെയോ കുമിളകളുടെയോ രൂപത്തിൽ കാണപ്പെടുന്നു, ഇത് അവയ്ക്ക് പൊള്ളലേറ്റ ഒരു രൂപം നൽകുന്നു. ഇവ നീളത്തിൽ വലുതാകുകയും സിരകൾക്കിടയിലെ ഇടുങ്ങിയ ഭാഗത്തേക്ക് (3-7 മില്ലീമീറ്റർ) കൂടിച്ചേർന്ന്, ഇലയുടെ മുഴുവൻ നീളം വരെ വ്യാപിക്കുകയും ചെയ്യും. ഈ മഞ്ഞ വരകൾ മഞ്ഞകലർന്ന-തവിട്ട് മുതൽ പർപ്പിൾ നിറം വരെ ആയിമാറുകയും ഒടുവിൽ തവിട്ടുനിറമാകുകയും ചെയ്യും. താഴ്ഭാഗത്തെ ഇലകളിൽ ഇടുങ്ങിയ ഹരിതനാശം സംഭവിച്ച അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള വരകളുടെ രൂപത്തിൽ ക്ഷതങ്ങൾ വികസിക്കാൻ തുടങ്ങുന്നു, 3-7 മില്ലീമീറ്റർ വീതിയും വ്യക്തമായ അതിരുകളോടും കൂടിയ ഈ ക്ഷതങ്ങൾ സിരകളാൽ വേർതിരിക്കപ്പെടുന്നു. ഉയർന്ന ഈർപ്പമുള്ള സാഹചര്യങ്ങളിൽ, ചാരനിറം കലര്‍ന്ന വെളുത്ത പൂപ്പൽ വളർച്ച ഇലകളുടെ താഴ്ഭാഗത്ത് പ്രത്യക്ഷപ്പെടും. ഇലകളുടെ സിരകൾ ബാധിക്കപ്പെടുന്നില്ല എന്നതിനാൽ ഇലപത്രങ്ങൾ പൊടിഞ്ഞുപോകുന്നത് അസാധാരണമാണ്. കഠിനമായ ബാധിപ്പിൽ മാത്രമേ ഇലകൾ കീറിപോകുന്നുള്ളൂ. പാകമാകുന്നതിനുമുൻപുള്ള ഇലപൊഴിയൽ, ചോളക്കായകൾ ആവിർഭവിക്കുന്നതിനുള്ള തടസ്സം എന്നിവ രോഗത്തിന്‍റെ പിന്നീടുള്ള ഘട്ടങ്ങളിലെ ലക്ഷണങ്ങളാണ്. ക്രേസി ടോപ്പ് രോഗത്തിന് വിപരീതമായി, ഡൗണി മിൽഡ്യൂ ലക്ഷണങ്ങളിൽപ്പെടുന്ന രൂപവൈകൃതം, മുരടിക്കൽ അല്ലെങ്കിൽ ഇല കട്ടിയാകൽ എന്നിവ ഉണ്ടാകില്ല. വിത്തുകളുടെ വളർച്ച തടസ്സപ്പെട്ടേക്കാം, മാത്രമല്ല പൂവിടുന്നതിനുമുൻപായി കുരുക്കള്‍ പൊന്തിയാല്‍ ചെടി നശിച്ചേക്കാം.

Recommendations

ജൈവ നിയന്ത്രണം

നാളിതുവരെ, ഡൗണി മിൽഡ്യൂ നിയന്ത്രിക്കുന്നതിനുള്ള ജൈവിക നിയന്ത്രണ രീതികളൊന്നും ഫലപ്രദമല്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. താങ്കളുടെ ചെടികളില് ബാധിപ്പ് തടയാൻ സംരക്ഷക കുമിൾനാശിനികൾ സഹായിക്കും. വിത്തുകൾ അസൈലലാനൈൻ കുമിൾനാശിനി മെറ്റലാക്സൈൽ ഉപയോഗിച്ച് പരിചരിക്കുക, തുടർന്ന് നടീലിനു ശേഷം 30 ദിവസം വരെ ഇലകളിൽ പ്രയോഗിക്കുക. പ്രതിരോധവും, സംരക്ഷിത വ്യവസ്ഥാപരമായതുമായ രീതിയിലാണ് മെഫെനോക്സാം ഉപയോഗിക്കുന്നത്.

അതിന് എന്താണ് കാരണം

സ്ക്ലിറോഫ്തോറ റെയ്‌സിയെ വാർ. സിയെ എന്ന കുമിളാണ് രോഗലക്ഷണങ്ങൾക്ക് കാരണം, പതിവായി മഴയും (100 സെന്റിമീറ്റർ വാർഷിക മഴ), ഊഷ്മളമായ താപനിലയുമുള്ള (22-25°C) പ്രദേശങ്ങളിൽ ഇത് വളരെ വിനാശകരമായേക്കാം. ഈ രോഗത്തിന് വിളകളുടെ ഇലവിതാനത്തിൽ ഉയർന്ന തോതിൽ ഈർപ്പം ആവശ്യമാണ്. കാറ്റിലൂടെ വീശിയെറിയപ്പെട്ട ഇല അവശിഷ്ടങ്ങളിലൂടെയോ, സമ്പർക്കം മൂലമോ, വിത്തുകളിലെ ബാധിപ്പ് മൂലമോ, മഴവെള്ളം തെറിക്കുന്നതിലൂടെയോ രോഗാണുക്കൾ വ്യാപിക്കുന്നു. കുമിളഘടനകൾക്ക് അനുയോജ്യമായ വികസന സാഹചര്യങ്ങൾ 18-30°C താപനിലയിൽ ലഭ്യമാകുന്നു. 3 വർഷം വരെ ജീവനക്ഷമമായ ഈ കുമിൾഘടനകളുടെ രൂപത്തിൽ രോഗകാരി മണ്ണിൽ അതിജീവിക്കുന്നു.


പ്രതിരോധ നടപടികൾ

  • ലഭ്യമാണെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ അല്ലെങ്കിൽ സങ്കരയിനങ്ങൾ തിരഞ്ഞെടുക്കുക.
  • ഡൗണി മിൽഡ്യൂ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനായി നടുന്നതിന് മുൻപ്, വിത്തുകൾ ഉണക്കി ഈർപ്പം 14% ആയി കുറച്ച് മാസങ്ങളോളം സൂക്ഷിക്കുക.
  • ചെടികൾക്കിടയിൽ നല്ല അകലം നൽകുക.
  • കൃഷിയിടത്തിലും പരിസരത്തും കളകൾ നിയന്ത്രിക്കുക.
  • കൃഷിയിടത്തിൽനിന്ന് ചെടി അവശിഷ്ടങ്ങൾ നീക്കംചെയ്യുക.
  • ഉപകരണങ്ങളും ആയുധങ്ങളും വൃത്തിയായി സൂക്ഷിക്കുക.
  • ബാധിക്കപ്പെട്ട മണ്ണും ചെടി അവശിഷ്ടങ്ങളും വ്യാപിക്കുന്നത് ഒഴിവാക്കുക.
  • എസ്.
  • റെയ്‌സിയെ വാർ.
  • സിയെയുടെ മറ്റ് ആതിഥേയ വിളകൾ ക്രാബ്ഗ്രാസ്, അരിച്ചോളം, കരിമ്പ് എന്നിവയാണ്.
  • ബാധിക്കപ്പെട്ട ചെടികളെ പ്രാരംഭ ഘട്ടത്തിൽ തന്നെ പിഴുതുമാറ്റുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക