Fusarium mangiferae
കുമിൾ
ഫ്യൂസെറിയം മാംഗിഫെറ എന്ന കുമിൾ ഇനമാണ് ഈ രോഗത്തിന് കാരണം. വളരുന്ന ഭാഗങ്ങളുടെ രൂപവൈകൃതം ഇളം തൈകളിലാണ് സാധാരണയായി കാണപ്പെടുന്നത്. തൈച്ചെടികൾ ചെറിയ ഇലകളോടുകൂടിയ ചെറിയ നാമ്പുകൾ ഉൽപാദിപ്പിക്കുന്നു, ഇത് നാമ്പുകളുടെ അഗ്രത്തിൽ കുല പോലെയുള്ള രൂപം ദൃശ്യമാകുന്നു. തൈച്ചെടികൾ മുരടിച്ച് ക്രമേണ നശിക്കും. പൂങ്കുലയുടെ രൂപവൈകൃതത്തിൽ പൂക്കുലകളുടെ വ്യതിയാനം കാണാം. വലിയ പൂക്കൾ കാരണം വളരെയധികം വൈരൂപ്യമുണ്ടായ പൂങ്കുലകള്‍ ഒതുക്കമുള്ളതും തിങ്ങിനിറഞ്ഞിരിക്കുന്നതുമാണ്. ബാധിക്കപ്പെട്ട ചെടികളിൽ ഇടതൂർന്ന നാമ്പുകളും പൂക്കളും മൂലം അസാധാരണത്വം വികസിക്കുന്നു. ഇല, അഗ്ര മുകുളങ്ങൾ പോലെയുള്ള വളരുന്ന ഭാഗങ്ങളില്‍ ചെറിയ ഇടമുട്ടുകളോടും പൊട്ടിപ്പോകുന്ന ഇലകളോടും കൂടിയ രൂപവൈകൃതമുള്ള നാമ്പുകൾ വളരുന്നു. ആരോഗ്യമുള്ള ചെടികളേക്കാൾ ഇലകൾ വളരെ ചെറുതായിരിക്കും. ഒരു ചെടിയിൽ ഒരേസമയം സാധാരണവും വികലവുമായ വളർച്ച ഉണ്ടാകാം.
ബാധിപ്പ് കുറയ്ക്കുന്നതിന് ഡാറ്റുര സ്ട്രോമോണിയം (ആൽക്കലോയിഡുകൾ), കലോട്രോപിസ് ജൈജാൻടിയ, വേപ്പ് (ആസാദിരാക്റ്റിൻ) എന്നിവയുടെ ഇല സത്ത് ഉപയോഗിക്കുക. രോഗകാരിയുടെ വളർച്ച നിയന്ത്രിക്കുന്നതിന് ട്രൈക്കോഡെർമ ഹാർസിയാനവും ഫലപ്രദമാണ്. രോഗം ബാധിച്ച ചെടികൾ നശിപ്പിക്കണം. രോഗരഹിതമായ നടീൽ വസ്തുക്കൾ ഉപയോഗിക്കുക. രോഗം ബാധിച്ച മരങ്ങളിൽ നിന്നുള്ള പുനരുത്പാദന ഒട്ടിക്കൽ വസ്തുക്കൾ ഉപയോഗിക്കരുത്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. രോഗത്തിൻ്റെ വ്യാപനം നിയന്ത്രിക്കാൻ കപ്റ്റൻ 0.1% സഹായിക്കുന്നു. ഒരു നിയന്ത്രണ നടപടിയായി ഫോളിഡോൾ അല്ലെങ്കിൽ മെറ്റാസിസ്റ്റോക്സ് കീടനാശിനികൾ തളിക്കുക. പൂവിടൽ ഘട്ടത്തിൽ 10, 15, അല്ലെങ്കിൽ 30 ദിവസത്തെ ഇടവേളയിൽ കാർബെൻഡാസിം 0.1% തളിക്കുക. നാഫ്തലീൻ അസറ്റിക് ആസിഡ് (എൻഎഎ) @ 100 അല്ലെങ്കിൽ 200 ppm അടുത്ത സീസണിൽ രോഗം വരുന്നത് കുറയ്ക്കുന്നു. സിങ്ക്, ബോറോൺ, കോപ്പർ എന്നിവ ചെറിയ അളവിൽ അടങ്ങിയ ഉത്പന്നങ്ങൾ പൂവിടുന്നതിന് മുമ്പും കായകളുടെ വിളവെടുപ്പിനുശേഷവും തളിക്കുന്നത് രൂപവൈകൃതം ബാധിപ്പ് നിയന്ത്രിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതായി തെളിയിച്ചിട്ടുണ്ട്.
ബാധിക്കപ്പെട്ട സസ്യവസ്തുക്കളിലൂടെയാണ് രോഗം പ്രധാനമായും പടരുന്നത്. മണ്ണിലെ അമിതമായ ഈർപ്പം, ചാഴി ബാധിപ്പ്, കുമിൾ അണുബാധ, വൈറസ്, കളനാശിനികൾ, മറ്റ് വിഷ സംയുക്തങ്ങൾ എന്നിവ കുമിൾ ഉൽപാദനത്തിൽ സഹായിക്കുന്നു. ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നിവയുടെ അപര്യാപ്തതയും തകരാറിന് കാരണമാകും. രോഗം ബാധിച്ച തോട്ടങ്ങളിൽ രോഗം പതുക്കെ വ്യാപിക്കുന്നു. പൂവിടുമ്പോൾ 10-15°C താപനില വളർച്ചയെ സഹായിക്കുന്നു.