കടല & പരിപ്പ്

കടലച്ചെടിയിലെ വേരുണക്കം

Macrophomina phaseolina

കുമിൾ

ചുരുക്കത്തിൽ

  • കോശങ്ങളിലെ ജലാംശം കുറയുന്ന ക്ലേശത്തിന് വിള വിധേയമാകുന്ന സാഹചര്യങ്ങളിൽ വേരുണക്കം രോഗം കൂടുതൽ പ്രബലമാണ്.
  • അനുകൂല സാഹചര്യങ്ങളിൽ ഇത് 50 - 100% വിളവ് നഷ്‌ടത്തിന് കാരണമാകും.
  • രോഗകാരി വിത്തിലൂടെയോ മണ്ണിലൂടെയോ വ്യാപിക്കും.
  • പൂവിടൽ കഴിയുന്ന ഘട്ടത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാണ്: ഇലഞെട്ടിന്റെയും യും ഇലകളുടെയും മഞ്ഞപ്പും വാടലും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കടല & പരിപ്പ്

ലക്ഷണങ്ങൾ

കടല കൃഷിയിടങ്ങളിൽ, ഉണങ്ങിയ ചെടികൾ അവിടിവിടെയായി പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്റെ തുടക്കം. ഇലയുടെ മഞ്ഞപ്പും ഉണക്കുമാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ. ബാധിക്കപ്പെട്ട ഈ ഇലകൾ സാധാരണയായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പൊഴിയുകയും അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മുഴുവൻ ചെടികളും നശിക്കുകയും ചെയ്യും. ബാധിക്കപ്പെട്ട ചെടികളുടെ ഇലകളും തണ്ടും സാധാരണയായി വൈക്കോൽ നിറമായിരിക്കും, എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ, താഴത്തെ ഇലകളും കാണ്ഡവും തവിട്ട് നിറം മാറ്റം കാണിക്കുന്നു. വരണ്ട മണ്ണിൽ തായ്‌വേര് ഇരുണ്ടതും എളുപ്പം പൊട്ടുന്നതുമായിരിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇല, തടി, പുറംതൊലി, പഴ സത്ത്, ജലീയ സത്ത്, വേപ്പെണ്ണ എന്നിവ പോലെയുള്ള എണ്ണ തയ്യാറിപ്പുകൾ മണ്ണിൽ നിന്നും വ്യാപിക്കുന്ന രോഗകാരിയായ എം. ഫാസോലിനയുടെ വളർച്ചയെ തടയുന്നു. ട്രൈക്കോഡെർമ വിരിഡെ, ട്രൈക്കോഡെർമ ഹാർസിയാനം തുടങ്ങിയ പ്രതിയോഗി രോഗകാരികൾ / ജൈവ നിയന്ത്രണ ഏജന്റുകൾ ബാധിപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. വിത്ത് പരിചരണത്തിനായി ടി. ഹാർസിയാനം + പി. ഫ്ലൂറസെൻസ് (രണ്ടും ഒരു കിലോ വിത്തിന് @ 5 ഗ്രാം) പ്രയോഗിക്കുക, തുടർന്ന് സമ്പുഷ്ടമാക്കിയ ടി. ഹാർസിയാനം + പി. ഫ്ലൂറസെൻസ് 250 കിലോഗ്രാം കാലിവളത്തോടൊപ്പം 2.5 കിലോഗ്രാം എന്ന അളവിൽ വിതയ്ക്കുന്ന സമയത്ത് പ്രയോഗിക്കണം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വേരുണക്കം രോഗത്തിന്റെ രാസ നിയന്ത്രണം ഫലപ്രദമല്ല, കാരണം എം. ഫാസോലിനയ്ക്ക് വിശാലമായ ആതിഥേയ ശ്രേണിയുണ്ട്, മാത്രമല്ല കൂടുതൽ കാലം മണ്ണിൽ നിലനിൽക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും തൈച്ചെടികളായിരിക്കുന്ന ഘട്ടത്തിൽ ബാധിക്കപ്പെടാൻ സാധ്യത കൂടുതൽ ആയതിനാൽ, കുമിൾനാശിനികൾ ഉപയോഗിച്ച് വിത്ത് പരിചരിക്കുന്നത് കടലയുടെ വിളവ് നഷ്ടം കുറയ്ക്കുന്നതിന് ഒരു പരിധിവരെ ഫലപ്രദമാണ്. കാർബെൻഡാസിം, മാങ്കോസെബ് എന്നിവ ഉപയോഗിച്ചുള്ള കുമിൾനാശിനി വിത്ത് പരിചരണവും തുടർന്ന് മണ്ണിലെ പ്രയോഗവും രോഗത്തിൻ്റെ ബാധിപ്പ് ഗണ്യമായി കുറയ്ക്കും.

അതിന് എന്താണ് കാരണം

മണ്ണിൽ വ്യാപിക്കുന്ന കുമിൾ ഘടനകൾ അല്ലെങ്കിൽ മാക്രോഫോമിന ഫാസോലിന എന്ന കുമിളിന്റെ ബീജകോശങ്ങൾ മൂലം മണ്ണിലൂടെ പകരുന്ന രോഗമാണിത്. അന്തരീക്ഷ താപനില 30 - 35°C നും ഇടയിലായിരിക്കുമ്പോൾ രോഗലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു. താപനിലയിലെ വർദ്ധനവും തുടർച്ചയായി ഈർപ്പത്തിനായുള്ള സമ്മർദ്ദവും മൂലം ഉഷ്ണമേഖലാ ആർദ്ര പ്രദേശങ്ങളിൽ കുമിൾ കൂടുതൽ തീവ്രമാകും. വൈകി പൂവിടുമ്പോഴും, വിത്തറകൾ രൂപപ്പെടുന്ന ഘട്ടങ്ങളിലുമാണ് ഈ രോഗം സാധാരണയായി പ്രത്യക്ഷപ്പെടുന്നത്, ബാധിക്കപ്പെട്ട ചെടികൾ പൂർണ്ണമായും ഉണങ്ങി അവശേഷിക്കുന്നു. ആതിഥേയ വിളയുടെ അഭാവത്തിൽ, ലഭ്യമായ നശിച്ച ജൈവവസ്തുക്കളിൽ പാഴ്വസ്തുക്കളിൽ വളരുന്ന സൂക്ഷ്മജീവിയായി ഇത് മണ്ണിൽ നിലനിൽക്കുന്നു. എം. ഫാസോലിന അനുകൂലമായ സാഹചര്യങ്ങളിൽ 50 - 100% വരെ വിളവ് നഷ്ടത്തിന് കാരണമാകും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ സഹിഷ്ണുതയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • പാകമാകുന്ന സമയത്ത് ഉയർന്ന താപനില ഒഴിവാക്കാൻ മൂപ്പ് കുറഞ്ഞ ഇനങ്ങൾ വിതയ്ക്കുക, അതുവഴി ബാധിപ്പ് കുറയ്ക്കാം.
  • രോഗ ലക്ഷണങ്ങൾക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • മണ്ണിൽ നല്ല ഈർപ്പം നിലനിർത്തുക.
  • രോഗം ബാധിച്ച ചെടികളുടെ അവശിഷ്ടങ്ങൾ മണ്ണിൽ നിന്ന് നീക്കം ചെയ്ത് നശിപ്പിക്കുകയും ആഴത്തിൽ ഉഴുതുമറിക്കുകയും ചെയ്യുക.
  • വിളവെടുപ്പിനുശേഷം, താങ്കളുടെ മണ്ണ് അണുവിമുക്തമാക്കാൻ മണ്ണില്‍ സൂര്യതാപീകരണം നടത്തുക.
  • മൺനിരപ്പിൽ നിന്നും ഉയർത്തി തയ്യാറാക്കിയ ഞാറ്റടികളിൽ വിതയ്ക്കുക കൂടാതെ നടുന്നതിന് മുമ്പ് നീർച്ചാലുകൾ തയ്യാറാക്കുക.
  • രോഗകാരിക്ക് ആതിഥ്യമേകാത്ത വിളകൾ ഉപയോഗിച്ച് 3 വർഷത്തെ വിളപരിക്രമം ആസൂത്രണം ചെയ്യുക, ഉദാഹരണത്തിന്, അരിച്ചോളം അല്ലെങ്കിൽ ഉലുവ.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക