സോയാബീൻ

സോയാബീനിലെ ആൾട്ടർനേരിയ ഇലപ്പുള്ളി

Alternaria spp.

കുമിൾ

ചുരുക്കത്തിൽ

  • ബാധിക്കപ്പെട്ട വിത്തുകളിൽ നിന്നും പുതുതായി മുളയ്ക്കുന്ന തൈച്ചെടികളുടെ നാശം.
  • ഇലപ്പടർപ്പുകളിൽ ഏകകേന്ദ്രീകൃത വലയങ്ങളോടുകൂടിയ, തവിട്ട് മുതൽ ചാരനിറം വരെയുള്ള വട്ടത്തിലുള്ള പുള്ളികൾ.
  • പുള്ളികളുടെ മധ്യഭാഗം ഉണങ്ങി അടർന്നു പോയേക്കാം, ഇത് "വെടിയുണ്ട- കയറിയതുപോലെയുള്ള" രൂപത്തിനും പാകമാകുന്നതിനുമുൻപ് ഇലപൊഴിയുന്നതിനും കാരണമാകുന്നു.
  • വിത്തുകളുടെ പ്രതലത്തിൽ ഇരുണ്ട ക്രമരഹിതമായ കുഴിഞ്ഞ ഭാഗങ്ങളോടെ അവ ചെറുതും ചുരുങ്ങിയതും ആയിരിക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ

സോയാബീൻ

ലക്ഷണങ്ങൾ

പ്രസ്തുത വിളയുടെ ഇനത്തിനനുസരിച്ച് ലക്ഷണങ്ങൾ നേരിയതോതിൽ വ്യത്യാസപ്പെട്ടിരിക്കും. ബാധിക്കപ്പെട്ട വിത്തുകളിൽ നിന്നും മുളയ്ക്കുന്ന തൈച്ചെടികളിൽ, രോഗാണുക്കൾ സാധാരണയായി പുതുതായി മുളച്ച ചെടികളുടെ നാശത്തിനു കാരണമാകുന്നു. പ്രായമായ ചെടികളിൽ ഏകകേന്ദ്രീകൃത വളർച്ചകളോടുകൂടിയ, ഇരുണ്ട-തവിട്ടുനിറത്തിലുള്ള വട്ടത്തിലുള്ള പുള്ളികളും വ്യക്തമായ അരികുകളും ആദ്യം മുതിർന്ന ഇലകളിൽ പ്രത്യക്ഷപ്പെടുന്നു. ക്രമേണ, ഈ ലക്ഷ്യസ്ഥാനം-പോലെയുള്ള പുള്ളികളുടെ മധ്യഭാഗം കനംകുറഞ്ഞ് പേപ്പർ പോലെയാകുകയും തത്‌ഫലമായി അടർന്നുവീണ് ഇലകളിൽ വെടിയുണ്ട- കയറിയതുപോലെയുള്ള" രൂപത്തിന് കാരണമാകുകയും ചെയ്യുന്നു. ക്ഷതങ്ങൾ വലുതാവുകയും കൂടിച്ചേരുകയും ചെയ്യുന്നതിനാൽ, ഇലകൾ നശിച്ച കലകളാൽ മൂടപ്പെടുകയും, പാകമാകുന്നതിനുമുൻപ് പൊഴിയുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. പാകമായ വിത്തറകളിലും പുള്ളിക്കുത്തുകൾ പ്രത്യക്ഷപ്പെട്ടേക്കാം, ജീര്‍ണ്ണതയുടെ ലക്ഷണങ്ങളോടുകൂടിയ ചുരുങ്ങിയ, വലിപ്പം കുറഞ്ഞ, നിറംമാറ്റം സംഭവിച്ച വിത്തുകൾക്ക് ഇത് കാരണമാകുന്നു. എന്നിരുന്നാലും, രോഗം സാധാരണയായി ചെടികൾ പാകമാകുന്ന ഘട്ടത്തിൽ ഉണ്ടാകുന്നതിനാൽ, ചെറിയ വിളവുനഷ്ടത്തിന് മാത്രമേ കാരണമാകുന്നുള്ളൂ മാത്രമല്ല പ്രത്യേക നടപടികളൊന്നും ശുപാർശ ചെയ്യുന്നില്ല.

ശുപാർശകൾ

ജൈവ നിയന്ത്രണം

സോയാബീനിലെ ആൾട്ടർനേരിയ ഇലപ്പുള്ളിക്കെതിരെ ജൈവിക ഉത്പന്നങ്ങളൊന്നും ലഭ്യമല്ല. കോപ്പർ അടിസ്ഥാനമാക്കിയ കുമിൾനാശികളുടെ ഉപയോഗം (സാധാരണയായി ഏകദേശം 2.5 ഗ്രാം/ലി) ജൈവിക പരിചരണ രീതികളിൽ ഉൾപ്പെട്ടിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കാർഷിക സീസണിൻ്റെ വൈകിയ ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്നതിനാൽ ഈ രോഗത്തിന് പ്രത്യേക നിയന്ത്രണ നടപടികളൊന്നും ആവശ്യമില്ല. സീസണിൽ നേരത്തേയുണ്ടാകുന്ന ബാധിപ്പുകളിലും കുമിളുകളുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങളിലും കുമിൾനാശികളുടെ പ്രയോഗം പരിഗണിക്കുക. ഇത്തരം സംഭവങ്ങളിൽ മാങ്കോസെബ്, അസോക്സിസ്ട്രോബിൻ, പൈറാക്ലോസ്സ്ട്രോബിൻ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങൾ ലക്ഷണങ്ങൾ കണ്ടെത്തിയ ഉടനെ പ്രയോഗിക്കാം. വലിയ അളവിൽ രോഗം വ്യാപിക്കുന്നത് കണ്ടെത്തുന്നതുവരെ പരിചരണം വൈകിക്കരുത്, എന്തെന്നാൽ ഫലപ്രദമായ നിയന്ത്രണം വൈകിയേക്കും. ഈ കുമിൾനാശിനികൾ ഉപയോഗിച്ച് വിത്തുകൾ പരിചരിക്കുന്നതും രോഗബാധ തടയാൻ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

ആൾട്ടർനേരിയ ഇനങ്ങളിൽപ്പെട്ട നിരവധി കുമിളുകളാണ് സോയാബീനിൽ ആൾട്ടർനേരിയ ഇലപ്പുള്ളിക്ക് കാരണം. ഈ രോഗാണുക്കൾ വിത്തറകളുടെ ആവരണം പൊട്ടിച്ച് വിത്തുകളെ ബാധിക്കുകയും, സീസണുകൾക്കിടയിൽ രോഗം വ്യാപിക്കുന്നതിനുള്ള പ്രധാന വ്യാപനമാർഗ്ഗമായി അവയെ മാറ്റുകയും ചെയ്യും. രോഗബാധ സംശയിക്കപ്പെടുന്ന വിളകളിലോ അഴുകാത്ത ചെടി അവശിഷ്ടങ്ങളിലോ കുമിളുകൾ ശൈത്യകാലം അതിജീവിക്കുന്നു. ചെടികൾ തമ്മിലുള്ള ദ്വിതീയ ബാധിപ്പ് പ്രധാനമായും കാറ്റിലൂടെ വ്യാപിക്കുന്നു മാത്രമല്ല ഊഷ്മളമായ, ശക്തിയേറിയ കാറ്റോടുകൂടിയ ആർദ്രമായ കാലാവസ്ഥ കൂടാതെ മഴവെള്ളം തെറിക്കുന്നതും ബാധിപ്പിന് അനുയോജ്യമാണ്. മാത്രമല്ല, ഇലകളിലെ ഈർപ്പനില അനുകൂലമായിരിക്കണം, മണിക്കൂറുകൾക്കുള്ളിൽ കുമിളുകളുടെ ബീജാങ്കുരണം സംഭവിച്ച്, സുഷിരങ്ങളിലൂടെയോ കീടങ്ങൾ മൂലമുള്ള മുറിവുകളിലൂടെയോ കലകൾക്കുള്ളിൽ പ്രവേശിക്കുന്നു. 20-27°C വരെയുള്ള താപനിലയാണ് രോഗത്തിൻ്റെ വികസനത്തിന് അനുയോജ്യം. ബീജാങ്കുരണ ഘട്ടത്തിലും, ഇലകൾ പാകമാകുന്ന സീസണിലെ വൈകിയ ഘട്ടത്തിലുമാണ് ചെടികൾക്ക് രോഗബാധയേൽക്കാൻ കൂടുതൽ സാധ്യത. മഴയ്ക്ക് ശേഷമുള്ള സീസണിലെ ജലസേചന സൗകര്യമുള്ള സോയാബീൻ വിളകളിൽ ബാധിപ്പ് പ്രധാനമാണ്, മാത്രമല്ല ശരീരശാസ്ത്രപരമായതോ പോഷകങ്ങൾ മൂലമോ ചെടികൾക്കുണ്ടാകുന്ന ക്ലേശങ്ങൾ ബാധിപ്പിന് കൂടുതൽ അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • സാധ്യമെങ്കിൽ, സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള ഉയർന്ന ഗുണനിലവാരമുള്ള ആരോഗ്യമുള്ള വിത്തുകൾ ഉപയോഗിക്കുക.
  • താങ്കളുടെ പ്രദേശത്ത് പ്രതിരോധശക്തിയുള്ള ഇനങ്ങൾ ലഭ്യമാണോയെന്ന് പരിശോധിക്കുക.
  • നല്ല വായൂ സഞ്ചാരം ഉറപ്പുവരുത്തുന്നതിന്, നടീൽ സമയത്ത് ചെടികൾക്കിടയിൽ മതിയായ അകലം നൽകുക.
  • രോഗലക്ഷണങ്ങൾക്കായി പതിവായി കൃഷിയിടം നിരീക്ഷിക്കുക, പ്രത്യേകിച്ചും സാഹചര്യങ്ങൾ രോഗത്തിന് അനുകൂലമായിരിക്കുമ്പോൾ.
  • ബാധിക്കപ്പെട്ട ചെടികളും അവയ്ക്ക് ചുറ്റുപാടുമുള്ള ചെടികളും ശേഖരിച്ച് നീക്കംചെയ്യുക.
  • കൃഷിയിടത്തിലും അതിനുചുറ്റുമുള്ള കളകൾ നശിപ്പിക്കുക.
  • ഇലപ്പടർപ്പുകൾ നനഞ്ഞിരിക്കുമ്പോൾ കാർഷികപ്രവർത്തനങ്ങൾ ഒഴിവാക്കുക.
  • വിളവെടുപ്പിനുശേഷം കൃഷിയിടത്തിലുള്ള ചെടി അവശിഷ്ടങ്ങൾ നശിപ്പിക്കുക.
  • കുറഞ്ഞത് മൂന്നു വര്‍ഷം രോഗബാധ സംശയിക്കപ്പെടാത്ത വിളകളുമായി വിളപരിക്രമം ആസൂത്രണം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക