Colletotrichum spp.
കുമിൾ
വിളയുടെ തരം, ഇനം, പാരിസ്ഥിതിക അവസ്ഥകൾ എന്നിവ രോഗലക്ഷണങ്ങളുടെ തീവ്രതയെ സ്വാധീനിക്കും. ചാരനിറം മുതൽ തവിട്ട് നിറമുള്ള ക്ഷതങ്ങൾ ഇലകൾ, കാണ്ഡം, കായ്കൾ അല്ലെങ്കിൽ വിത്തറകളിൽ പ്രത്യക്ഷപ്പെടുന്നു. ഈ പാടുകൾ വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ അല്ലെങ്കിൽ ക്രമരഹിതമായ ആകൃതിയിലോ ഇരുണ്ട തവിട്ട്, ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള അരികുകളോടുകൂടിയോ ആകാം. അനുകൂലമായ കാലാവസ്ഥയിൽ, അവയുടെ എണ്ണം വളരെയധികം വർദ്ധിക്കുകയും, വലുതായി ഒന്നിച്ചു ചേര്‍ന്ന് ഇരുണ്ട തവിട്ടോ കറുപ്പോ നിറമായി മാറും. അവയുടെ കേന്ദ്രഭാഗം ക്രമേണ ചാരനിറമാവുകയും, ബാധിപ്പിന്‍റെ പിന്നീടുള്ള ഘട്ടങ്ങളിൽ, ഇതില്‍ ചെറിയ ചിതറിയ കറുത്ത അടയാളങ്ങൾ ദൃശ്യമാകുകയും ചെയ്യും. ചില വിളകളിൽ ഇലകളുടെ മധ്യസിരയിൽ ചുവപ്പ് നിറംമാറ്റം സാധാരണമാണ്. ഗുരുതരമായ സാഹചര്യങ്ങളിൽ, ഇലകൾ വാടിപ്പോകുകയും ഉണങ്ങി അകാലത്തിൽ ഇലപൊഴിയുന്നതിന് കാരണമാകുകയും ചെയ്യും. കാണ്ഡത്തിൽ, ക്ഷതങ്ങൾ നീളമേറിയതും, കുഴിഞ്ഞതും, ഇരുണ്ട അരികുകളോടുകൂടി തവിട്ടുനിറത്തിലും ആണ്. അവ വലുതാകുമ്പോൾ, ക്ഷതങ്ങൾ തണ്ടിനെ ചുറ്റുകയും, ചെടി വാടിപ്പോകുകയും ചെയ്യും. തണ്ടുകളുടെയോ അല്ലെങ്കിൽ ശാഖകളുടെയോ കൊമ്പുണക്കം സാധാരണമാണ്.
വിത്ത് വിതയ്ക്കുന്നതിന് മുൻപ് ഒരു ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുന്നതിലൂടെ രോഗം വ്യാപിക്കുന്നത് തടയാം (താപനിലയും സമയവും വിളയെ ആശ്രയിച്ചിരിക്കുന്നു). വേപ്പണ്ണയും തളിക്കാം. രോഗബാധ നിയന്ത്രിക്കാൻ ജൈവിക ഏജന്റുമാരും സഹായിച്ചേക്കാം. ട്രൈക്കോഡെർമ ഹാർസിയാനം എന്ന മിത്രകുമിളും, സ്യൂഡോമോണസ് ഫ്ലൂറസെൻസ്, ബാസിലസ് സബ്സ്റ്റൈലിസ് അല്ലെങ്കിൽ ബി. മൈലോലിക്യുഫാസിയൻസ് എന്ന ബാക്റ്റീരിയയും വിത്ത് പരിചരണത്തിന്‍റെ ഭാഗമായി ഉപയോഗിക്കാം. രോഗലക്ഷണങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ ജൈവിക അംഗീകാരമുള്ള കോപ്പർ അടിസ്ഥാന തയ്യാരിപ്പുകൾ ഈ രോഗത്തിനെതിരെ വിവിധ വിളകളിൽ തളിക്കാം.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ദിവസാരംഭത്തില്‍ തളിക്കുകയും ചൂടുള്ള കാലാവസ്ഥയില്‍ പ്രയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. കൂടാതെ വിതയ്ക്കുന്നതിന് മുൻപ് വിത്ത് പരിചരണംവും നടത്തണം. വിതയ്ക്കുന്നതിനു മുമ്പായി കുമിളിനെ നശിപ്പിക്കാന്‍ വിത്തുകള്‍ പൊതിയുകയും ചെയ്യാം. ബാധിപ്പിന്‍റെ സാധ്യത കുറയ്ക്കുന്നതിന് അസോക്സിസ്ട്രോബിൻ, ബോസ്കാലിഡ്, ക്ലോറോത്തലോണിൻ, മാനെബ്, മാങ്കോസെബ് അല്ലെങ്കിൽ പ്രോത്തിയോകോണസോൾ എന്നിവ അടങ്ങിയ കുമിൾനാശിനികൾ പ്രതിരോധമാർഗ്ഗമായി തളിക്കാം (ദയവായി താങ്കളുടെ വിളയ്ക്കുള്ള നിർദ്ദിഷ്ട തയ്യാരിപ്പുകളും ശുപാർശകളും പരിശോധിക്കുക). ഈ ഉത്പന്നങ്ങളിൽ ചിലതിനെ പ്രതിരോധിക്കുന്ന ചില സാഹചര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചില വിളകളിൽ ഫലപ്രദമായ പരിചരണങ്ങളൊന്നും ലഭ്യമല്ല. അവസാനമായി, വിളവെടുപ്പിനു ശേഷം ഭക്ഷ്യ യോഗ്യമായ(ഫുഡ്-ഗ്രേഡ്) മെഴുകും ചേര്‍ന്ന പരിചരണങ്ങള്‍ പ്രയോഗിച്ച് വിദേശത്തേക്ക് കയറ്റി അയയ്ക്കേണ്ട ഫലങ്ങളിലെ ബാധിപ്പ് കുറയ്ക്കാൻ കഴിയും.
കൊളോട്രിക്കം ജനുസ്സിലെ നിരവധി ഇനം കുമിളുകളാണ് ഈ രോഗലക്ഷണങ്ങൾക്ക് കാരണം. വിത്തുകളുമായി ബന്ധപ്പെട്ട മണ്ണിൽ അല്ലെങ്കിൽ ചെടി അവശിഷ്ടങ്ങളിലും ഇതര ആതിഥേയ വിളകളിലും നാലുവർഷം വരെ അവ അതിജീവിക്കുന്നു. പുതിയ ചെടികളിലേക്ക് അണുബാധ എത്തുന്നതിന് രണ്ട് വഴികളുണ്ട്. മണ്ണ് അല്ലെങ്കിൽ വിത്തിലൂടെ വ്യാപിക്കുന്ന ബീജകോശങ്ങൾ ബീജാങ്കുരണം നടക്കുമ്പോൾ തൈകളെ ബാധിച്ച്, ചെടിയുടെ കലകളിൽ വ്യവസ്ഥാപിതമായി വളർന്നാണ് പ്രാഥമിക അണുബാധ സംഭവിക്കുന്നത്. മറ്റ് സന്ദർഭങ്ങളിൽ, ബീജകോശങ്ങൾ താഴ്ഭാഗത്തെ ഇലകളിലേക്ക് മഴത്തുള്ളികളാൽ തെറിച്ച് മുകളിലേക്ക് വ്യാപിക്കുന്ന ഒരു അണുബാധ ആരംഭിക്കുന്നു. ഇലകളിലോ അല്ലെങ്കിൽ ഫലങ്ങളിലെ ക്ഷതങ്ങളിലോ ഉത്പാദിപ്പിക്കപ്പെടുന്ന ബീജകോശങ്ങൾ മഴവെള്ളം തെറിക്കുമ്പോഴോ, മഞ്ഞ്, നീരൂറ്റിക്കുടിക്കുന്ന പ്രാണികൾ അല്ലെങ്കിൽ കർഷക തൊഴിലാളികൾ എന്നിവയിലൂടെ മുകളിലുള്ള ചെടി ഭാഗങ്ങളിലേക്കോ മറ്റ് ചെടികളിലേക്കോ വ്യാപിക്കുമ്പോഴാണ് ദ്വിതീയ അണുബാധ ആരംഭിക്കുന്നത്. തണുത്തത് മുതൽ ഊഷ്മളമായ താപനില (അനുകൂലമായത് 20 മുതൽ 30°C വരെ), ഉയർന്ന പി.എച്ച് ഉള്ള മണ്ണ്, ദീർഘനേരം നീണ്ടുനിൽക്കുന്ന ഇലകളിലെ നനവ്, തുടർച്ചയായുള്ള മഴ, ഇടതൂർന്ന ഇലവിതാനം എന്നിവ രോഗത്തിന് അനുകൂലമാണ്. സന്തുലിതമായ വളപ്രയോഗം, വിളകളിൽ ആന്ത്രാക്നോസ് രോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.