Pythium spp.
കുമിൾ
ആവിര്‍ഭാവത്തിനു - മുൻപോ ശേഷമോ ഉള്ള രണ്ട് വികസന ഘട്ടങ്ങളിലും തൈച്ചെടികളുടെ നാശം സംഭവിക്കാം. ആവിര്‍ഭാവത്തിനു - മുൻപുള്ള ഘട്ടത്തിൽ, വിതച്ചതിനു ശേഷം വിത്തുകളിൽ കുമിളുകൾ കൂട്ടം കൂടി,വിത്തുകൾ അഴുകുകയും മുളപൊട്ടൽ തടസ്സപ്പെടുത്തുകയും ചെയ്യും. ആവിര്‍ഭാവത്തിനു - ശേഷമുള്ള ഘട്ടത്തിൽ തൈകള്‍ മോശമായി വളർന്ന് തണ്ടിന്‍റെ ചുവടുഭാഗം അഴുകാൻ തുടങ്ങുന്നു. വെള്ളത്തിൽ കുതിർന്ന, ചാരനിറമോ, തവിട്ടുനിറമോ, കറുത്ത നിറമോ ഉള്ള വടുക്കളോട് കൂടിയ മൃദുവായ, വഴുവഴുപ്പുള്ള തണ്ടും ദൃശ്യമാകുന്നു. ഇളം ചെടികളോ അല്ലെങ്കിൽ മരങ്ങളോ വിളറി വാടാന്‍ തുടങ്ങി ക്രമേണ നശിച്ച് വീഴുന്നു, ഇവ ചുവട്ടിൽ നിന്നും മുറിച്ചിട്ടതുപോലെ ദൃശ്യമാകും. വെളുത്തതോ ചാരനിറമോ ഉള്ള ആകാരങ്ങൾ നശിച്ച ചെടികളിലോ മണ്ണിന്റെ ഉപരിതലത്തിലോ കാണപ്പെടും. കൂടുതൽ തൈച്ചെടികൾ നശിച്ചാൽ വീണ്ടും നടേണ്ടതായി വരും.
തൈച്ചെടികളുടെ നാശം പ്രതിരോധിക്കുന്നതിനും ആവിര്‍ഭവിക്കുന്നതിനു മുമ്പേയുള്ള തൈച്ചെടിയുടെ നാശം നിയന്ത്രിക്കുന്നതിനും ട്രൈക്കോഡര്‍മ വിരിഡെ, ബ്യൂവറിയ ബാസിയാന എന്നീ കുമിളുകളോ സ്യൂഡോമോനാസ് ഫ്ലൂറസെന്‍സ് , ബാസിലസ് സബ്റ്റിലിസ് എന്നീ ബാക്ടീയകളോ അടങ്ങിയ ജൈവ കുമിള്‍നാശിനികള്‍ വിത്ത് പരിചരണത്തിനും പറിച്ചു നടുന്ന സമയത്ത് വേരുഭാഗത്തിനു ചുറ്റും പ്രയോഗിക്കാനുമായി ഉപയോഗിക്കാം. ചില സാഹചര്യങ്ങളില്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് അല്ലെങ്കില്‍ ബോര്‍ഡോ മിശ്രിതം പോലെയുള്ള കോപ്പര്‍ കുമിള്‍ നാശിനികള്‍ ഉപയോഗിച്ച് വിത്തുകളില്‍ പ്രതിരോധ നടപടികള്‍ നടത്തുന്നതും രോഗബാധയും കാഠിന്യവും കുറയ്ക്കാന്‍ സഹായിക്കുന്നു. യൂപറ്റൊറിയം കനെബിയം (ഒരിനം വേനല്‍ പച്ച) ചെടിയുടെ സത്ത് അടിസ്ഥാനമായ വീടുകളില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന തയ്യാരിപ്പുകള്‍ ഈ കുമിളിന്റെ വളര്‍ച്ച പൂര്‍ണ്ണമായി തടസപ്പെടുത്തുന്നു.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം സ്വീകരിക്കുക. രോഗ നിവാരണ നടപടികളും, ജാഗ്രതയോടെയുള്ള കാർഷിക പ്രവർത്തനങ്ങളുമാണ് ഈ രോഗം ഒഴിവാക്കുന്നതിനുള്ള നല്ല മാർഗ്ഗം. തൈച്ചെടികളുടെ നാശം മുൻപ് ഉണ്ടായിരുന്നതും നീർവാർച്ച പ്രശ്നങ്ങൾ ഉള്ളതുമായ കൃഷിയിടങ്ങളിൽ രോഗനിവാരണ മാർഗമായി കുമിള്‍നാശിനികൾ ഉപയോഗിക്കുന്നത് പരിഗണിക്കണം. ആവിര്‍ഭവിക്കുന്നതിനു മുൻപുള്ള നാശം നിയന്ത്രിക്കുന്നതിന് വിത്തുകൾ മെറ്റാലാക്‌സിൽ-M ഉപയോഗിച്ച് പരിചരിക്കാം. കപ്റ്റന്‍ @31.8% അല്ലെങ്കില്‍ മെറ്റാലാക്‌സിൽ-M @75% മേഘാവൃതമായ കാലാവസ്ഥയിൽ ഇലകളിൽ തളിക്കുന്നതും രോഗനിയന്ത്രണത്തിന് സഹായിക്കും. നടുന്നതു മുതൽ ഓരോ രണ്ടാഴ്ചയും കോപ്പർ ഓക്സിക്ലോറൈഡ് അല്ലെങ്കിൽ കപ്റ്റന്‍ ഉപയോഗിച്ച് ചെടിയുടെ ചുവട്ടിലെ മണ്ണ് കുതിര്‍ക്കാം.
തൈച്ചെടികൾക്കുണ്ടാകുന്ന നാശം നിരവധി വിളകളെ ബാധിച്ചേക്കാം, മണ്ണിലോ ചെടി അവശിഷ്ടങ്ങളിലോ നിരവധി കാലം അതിജീവിക്കുന്ന പൈത്തിയം ഗണത്തിൽപ്പെട്ട കുമിളുകളാണ് ഇതിന് കാരണം. ഊഷ്മളവും മഴയുള്ളതുമായ കാലാവസ്ഥയിൽ, മണ്ണ് കൂടുതൽ നനവുള്ളതും ചെടികൾ നിബിഢമായി വിതക്കുകയും ചെയ്തിരിക്കുന്ന സാഹചര്യങ്ങളിൽ ഇവ ജീവിക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്നത്, നൈട്രജന്‍റെ അമിത പ്രയോഗം എന്നിങ്ങനെയുള്ള ക്ലേശപൂർണമായ സാഹചര്യങ്ങൾ ചെടികളെ ദുർബലപ്പെടുത്തുകയും രോഗത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു. മലിനമാക്കപ്പെട്ട ആയുധങ്ങള്‍, ഉപകരണങ്ങള്‍, ചെളി പുരണ്ട വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയിലൂടെ ബീജകോശങ്ങൾ പരക്കെ വ്യാപിക്കും. ഒരു ചെടിയുടെ വളർച്ച ഘട്ടം മുഴുവൻ ഈ കുമിളുകൾ ആക്രമിക്കാമെങ്കിലും, ബീജാങ്കുരണ വിത്തുകളും ഇളം തൈച്ചെടികളുമാണ് കൂടുതൽ ബാധിക്കപ്പെടുന്നത്. ഈ രോഗം ഒരു സീസണിൽ നിന്നും മറ്റൊന്നിലേക്ക് വ്യാപിക്കണം എന്നില്ല, പക്ഷേ അനുകൂലമായ സാഹചര്യങ്ങൾ ഒത്തുവന്നാൽ ബാധിച്ചേക്കാം.