ഉരുളക്കിഴങ്ങ്

ഏർളി ബ്ലൈറ്റ്

Alternaria solani

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിലും, കുറഞ്ഞ അളവിൽ തണ്ടുകളിലും ഫലങ്ങളിലും ഏകകേന്ദ്രീകൃതമായ വളർച്ചയുള്ള ഇരുണ്ട പുള്ളിക്കുത്തുകളും മഞ്ഞ നിറമുള്ള വലയങ്ങളും ദൃശ്യമാകും.
  • ഫലങ്ങൾ അഴുകാൻ തുടങ്ങി ക്രമേണ കൊഴിയുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

ചെടികളിലെ ഏർളി ബ്ലൈറ്റിൻ്റെ ലക്ഷണങ്ങൾ ചെടിയുടെ മുതിര്‍ന്ന ഇലപ്പടർപ്പുകളിലും, തണ്ടുകളിലും, ഫലങ്ങളിലും കാണപ്പെടുന്നു. ചാരനിറം മുതൽ തവിട്ടുനിറം വരെയുള്ള പുള്ളിക്കുത്തുകൾ ഇലകളിൽ പ്രത്യക്ഷപ്പെടുന്നു, മാത്രമല്ല ഇത് ക്രമേണ ഏകകേന്ദ്രീകൃതമായി വ്യക്തമായ മധ്യഭാഗത്തിനുചുറ്റും വളരുന്നു- ഈ സവിശേഷ രൂപം "കാളകണ്ണ്" എന്നറിയപ്പെടുന്നു. ഈ വടുക്കള്‍ ഒരു തെളിഞ്ഞ മഞ്ഞ വലയത്താൽ ചുറ്റപ്പെടുന്നു. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച്, എല്ലാ ഇലകളും വിളറിക്കൊഴിയും, ഇത് കാര്യമായ ഇലപൊഴിയലിലേക്ക് നയിക്കും. ഇലകൾ നശിച്ച് വീഴുമ്പോൾ, ഫലങ്ങൾ സൂര്യതാപത്താൽ വേവുന്നതിന് സാധ്യത കൂടുന്നു. വ്യക്തമായ മധ്യഭാഗത്തോടെ ഒരേ തരത്തിലുള്ള പുള്ളികൾ തണ്ടിലും ഫലങ്ങളിലും പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്ന് ഫലങ്ങള്‍ അഴുകുകയും പിന്നീട് അടര്‍ന്നു വീഴുകയും ചെയ്തേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബാസില്ലസ് സബ്ടിലിസ് അടിസ്ഥാനമാക്കിയ ഉത്പന്നങ്ങൾ അല്ലെങ്കിൽ ജൈവികമെന്ന് രജിസ്റ്റര്‍ ചെയ്ത കോപ്പർ അടിസ്ഥാനമാക്കിയ കുമിള്‍നാശിനികളായി പ്രയോഗിക്കുന്നതും ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. ഏർളി ബ്ലൈറ്റ് നിയന്ത്രിക്കാൻ നിരവധി കുമിള്‍നാശിനികൾ വിപണികളിൽ ലഭ്യമാണ്. അസോക്സിസ്ട്രോബിൻ, പൈറക്ളോസ്ട്രോബിൻ, ബോസ്‌കാലിഡ്, ക്ലൊറാത്തലോനിൽ, ഫെനമിഡോൺ, മനേബ്, മൻക്കോസെബ്, ട്രൈഫ്ലോക്‌സിസ്ട്രോബിൻ, സിറം എന്നിവ അടിസ്ഥാനമാക്കിയതോ അവയുടെ സംയോജിത മിശ്രിതമോ ആയ കുമിൾനാശികൾ ഉപയോഗിക്കാം. വിവിധ രാസ സംയുക്തങ്ങൾ മാറിമാറി ഉപയോഗിക്കുന്നത് ശുപാർശ ചെയ്യുന്നു. പരിചരണങ്ങൾ കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ച് യഥാസമയം പ്രയോഗിക്കുക. സുരക്ഷിതമായി വിളവെടുക്കുന്നതിന്, വിളവെടുപ്പിനു മുൻപുള്ള ഇടവേള ശ്രദ്ധാപൂർവം പരിശോധിച്ച് ഇത്തരം ഉത്പന്നങ്ങൾ പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

ബാധിക്കപ്പെട്ട ചെടി അവശിഷ്ടങ്ങളിലോ ഇതര ആതിഥേയ വിളകളിലോ ശൈത്യകാലം അതിജീവിക്കുന്ന ആൾട്ടർനേരിയ സൊളാനി എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. വാങ്ങിയ വിത്തുകളോ തൈച്ചെടികളോ ചിലപ്പോൾ മുന്നേതന്നെ അണുബാധയേറ്റതായിരിക്കാം. താഴ്‌ഭാഗത്തെ ഇലകൾ അണുബാധയേറ്റ മണ്ണുമായി സമ്പർക്കത്തിൽ വന്നാൽ മിക്കവാറും ബാധിക്കപ്പെട്ടേക്കും. ഊഷ്മളമായ താപനിലയും (24-29°C) ഉയർന്ന ആർദ്രതയും (90%) രോഗവ്യാപനത്തിന് അനുകൂലമാണ്. ദീർഘകാലത്തെ നനവും (അല്ലെങ്കിൽ മാറിമാറി വരുന്ന നനഞ്ഞ/വരണ്ട കാലാവസ്ഥ) ബീജകോശങ്ങളുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നു, ഈ ബീജകോശങ്ങൾ കാറ്റ്, മഴത്തുള്ളികളുടെ തെറിക്കൽ, ചെടിക്കുമുകളിലൂടെയുള്ള ജലസേചനം എന്നിവയിലൂടെ വ്യാപിക്കുന്നു. പച്ചയായിരിക്കുമ്പോഴോ നനവുള്ള സാഹചര്യങ്ങളിലോ കിഴങ്ങുകൾ വിളവെടുക്കുമ്പോൾ ബാധിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് പലപ്പോഴും കനത്തമഴയുള്ള ദിവസങ്ങൾക്കുശേഷം ശ്രദ്ധയിൽപ്പെടാം മാത്രമല്ല ഉഷ്ണമേഖലാ മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് പ്രത്യേകിച്ചും വിനാശകാരിയാണ്.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ രോഗാണു-വിമുക്തമായ വിത്തുകളോ നടീൽ വസ്തുക്കളോ ഉപയോഗിക്കുക.
  • രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • നീർവാർച്ച മെച്ചപ്പെടുത്തുന്നതിന് ഉയർത്തി ഒരുക്കിയ വിതനിലങ്ങളിൽ നടുകയോ പറിച്ചുനടുകയോ ചെയ്യുക.
  • കാറ്റിൻ്റെ ദിശയിൽ ചെടിയുടെ നിരകൾ ക്രമപ്പെടുത്തുക കൂടാതെ തണലുള്ള പ്രദേശങ്ങൾ ഒഴിവാക്കുക.
  • മഴയ്ക്കോ ജലസേചനത്തിനോ ശേഷം ചെടികളുടെ ഇലവിതാനം വേഗം ഉണങ്ങത്തക്കവിധം ചെടികൾക്കിടയിൽ അകലം പാലിക്കുക.
  • മണ്ണിൽ പുതയിട്ട് ചെടികളും മണ്ണുമായുള്ള സമ്പർക്കം ഒഴിവാക്കുക.
  • രോഗലക്ഷങ്ങൾക്കായി കൃഷിയിടം നിരീക്ഷിക്കുക, പ്രത്യേകിച്ചും നനഞ്ഞ കാലാവസ്ഥകളിൽ.
  • മണ്ണിനോട് ചേർന്ന് നിൽക്കുന്ന അടിവശത്തെ ഇലകൾ നീക്കം ചെയ്യുക.
  • രോഗലക്ഷണങ്ങൾ ദൃശ്യമാകുന്ന ഇലകൾ നീക്കം ചെയ്ത് നശിപ്പിക്കുക.
  • ശരിയായ അളവിലുള്ള പോഷകങ്ങൾ ലഭ്യമാക്കി ചെടികൾ ആരോഗ്യമുള്ളതും ഓജസ്സുള്ളതുമായി പരിപാലിക്കുക.
  • ചെടികൾ നിവർന്നുനിൽക്കാൻ താങ്ങുകൾ ഉപയോഗിക്കുക.
  • ഇലകൾ നനയുന്നത് കുറക്കാൻ തുള്ളിനന രീതി ഉപയോഗിക്കുക.
  • ചെടികൾ രാവിലെ നനയ്ക്കുക, എന്തെന്നാൽ അതുമൂലം ചെടികൾ പകൽ സമയത്ത് ഉണങ്ങും.
  • കൃഷിയിടത്തിലും അതിനു ചുറ്റുമുള്ള സംശയിക്കപ്പെടുന്ന കളകൾ നിയന്ത്രിക്കുക.
  • ചെടികൾ നനഞ്ഞിരിക്കുമ്പോൾ കൃഷിയിടത്തിൽ പണിയെടുക്കുന്നത് ഒഴിവാക്കുക.
  • വിളവെടുപ്പിനു ശേഷം, വിള അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കത്തിക്കുക (കമ്പോസ്റ്റിനായി ഉപയോഗിക്കരുത്).
  • മറ്റൊരുവിധത്തിൽ, വിള അവശിഷ്ടങ്ങൾ മണ്ണിൽ ആഴത്തിൽ ഉഴുതു മറിക്കുക (45 സെ.മി.
  • കൂടുതൽ).
  • രോഗബാധ സംശയിക്കാത്ത വിളകളുമായി രണ്ടോ മൂന്നോ വർഷത്തെ വിളപരിക്രമം ആസൂത്രണം ചെയ്യുക.
  • കിഴങ്ങുകൾ തണുത്ത താപനിലയിലും നല്ല വായൂ സഞ്ചാരമുള്ള പ്രദേശങ്ങളിലും സംഭരിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക