ചോളം

ടാർ സ്പോട്ട്

Phyllachora maydis

കുമിൾ

ചുരുക്കത്തിൽ

  • ഇലയുടെ ഇരുവശങ്ങളിലും ചെറിയ ഇരുണ്ട ഉയർന്ന പാടുകൾ.
  • തവിട്ടുനിറത്തിലുള്ള ക്ഷതങ്ങളാൽ ചുറ്റപ്പെട്ട, "മത്സ്യ-കണ്ണ് " ലക്ഷണം.
  • ഇല മുഴുവൻ പാടുകളാൽ പൊതിഞ്ഞ് ഉണങ്ങിപ്പോകും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ചോളം

ലക്ഷണങ്ങൾ

ഇലയുടെ ഇരുവശങ്ങളിലും ചെറിയ, ഉയർന്ന മഞ്ഞ-തവിട്ട് നിറത്തിലുള്ള പാടുകൾ കറുത്ത കേന്ദ്രഭാഗത്തോടുകൂടി കാണപ്പെടുന്നതാണ് ആദ്യ ലക്ഷണങ്ങൾ. ഇരുണ്ട അരികുകളുള്ള വൃത്താകൃതിയിലുള്ള തവിട്ടുനിറത്തിലുള്ള ക്ഷതങ്ങൾ ഈ പാടുകളെ ചുറ്റപ്പെട്ട് കാണപ്പെടും, സാധാരണയായി ഇതിനെ "മത്സ്യ-കണ്ണ് "എന്ന് വിളിക്കുന്നു. വൃത്താകൃതിയിലോ, അണ്ഡാകൃതിയിലോ, ചിലപ്പോൾ കോണീയ ആകൃതിയിലോ ക്രമരഹിതമായ ഈ പാടുകൾ കൂടിച്ചേർന്ന് 10 മില്ലിമീറ്റർ വരെ നീളമുള്ള വരകൾ രൂപപ്പെടാം. ഇല മുഴുവനും പാടുകളാൽ പൊതിയുകയും അതിനു ചുറ്റുമുള്ള ഇല ഉണങ്ങുകയും ചെയ്യും. രോഗലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് താഴ്ഭാഗത്തെ ഇലകളിൽ ആണ്, ഇത് മുകളിലെ ഇലകളിലേക്ക് വ്യാപിക്കും. രൂക്ഷമായ ബാധിപ്പിൽ, പാടുകൾ ഉമിയിലും ഇലപ്പോളകളിലും പ്രത്യക്ഷപ്പെടും. 21 മുതൽ 30 ദിവസം വരെ കഴിയുമ്പോൾ ഇലകൾ പൂർണ്ണമായും നശിച്ചേക്കാം. ഇത് വിപണനയോഗ്യത കുറയ്ക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗത്തിനെതിരെ ജൈവ നിയന്ത്രണ പരിഹാരമൊന്നും ലഭ്യമല്ല. ഏതെങ്കിലും വിജയകരമായ മാർഗ്ഗം നിങ്ങൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂടിച്ചേർന്ന ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ഈ രോഗത്തിനെതിരായ രാസനിയന്ത്രണ മാർഗ്ഗങ്ങളൊന്നും ഞങ്ങൾക്കറിയില്ല. ഏതെങ്കിലും മാർഗ്ഗം നിങ്ങൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

അതിന് എന്താണ് കാരണം

മൂന്ന് കുമിൾ ഗണങ്ങളുടെ പ്രതിപ്രവർത്തനം ആണ് രോഗലക്ഷണങ്ങൾക്ക് കാരണം: ഫില്ലക്കോറ മെയ്ഡിസ്, മോണോഗ്രാഫല്ല മെയ്ഡിസ്, ഹൈപ്പർപാരസൈറ്റ് കോണിയോതൈറിയം ഫില്ലകോറെ. പി. മെയ്ഡിസ് ബാധിപ്പുണ്ടായി രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം, ഈ ക്ഷതങ്ങളിൽ എം. മെയ്ഡിസ് ആക്രമിക്കുന്നു. 3 മാസമോ അതിൽ കൂടുതലോ ചെടിയുടെ അവശിഷ്ടങ്ങളിൽ കുമിൾ അതിജീവിക്കും. കാറ്റിലും മഴയിലും ബീജകോശങ്ങൾ വ്യാപിക്കുന്നു. 16-20°C താപനിലയും ഉയർന്ന ആപേക്ഷിക ആർദ്രതയും രോഗബാധയ്ക്ക് അനുകൂലമാണ്. അതിനാൽ നദീതീരത്തിനടുത്തുള്ള കൃഷിയിടങ്ങളിൽ ഈ രോഗത്തിന് സാധ്യതയുണ്ട്.


പ്രതിരോധ നടപടികൾ

  • താങ്കളുടെ ചോളം ചെടികളുടെ താഴ്ഭാഗത്തെ ഇലകളിൽ ചെറുതും ഉയർന്നതുമായ തിളങ്ങുന്ന ഇരുണ്ട പാടുകൾ അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള ക്ഷതങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കുക.
  • ബാധിക്കപ്പെട്ട ചെടികളുടെ അവശിഷ്ടങ്ങൾ ഉഴുതുമറിക്കുകയോ അല്ലെങ്കിൽ നീക്കം ചെയ്‌ത്‌ നശിപ്പിക്കുകയോ ചെയ്യുക.
  • വ്യത്യസ്ത വിളകൾ ഉപയോഗിച്ച് വിള പരിക്രമം ആസൂത്രണം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക