സോയാബീൻ

സോയാബീനിലെ തണ്ടുവാട്ടം

Diaporthe phaseolorum var. sojae

കുമിൾ

ചുരുക്കത്തിൽ

  • കാണ്ഡം, ഇലഞെട്ടുകൾ, വിത്തറകൾ എന്നിവയിൽ ഇരുണ്ട പുള്ളികളുടെ നീളത്തിലുള്ള വരികൾ.
  • വിത്തിന്റെ ഗുണനിലവാരം കുറയുന്നു.
  • വിത്തിന്റെ പുറമേ വെളുത്ത പൊടിരൂപത്തിലുള്ള പൂപ്പൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

സോയാബീൻ

ലക്ഷണങ്ങൾ

സീസണിൻ്റെ അവസാനത്തിൽ ബാധിക്കപ്പെട്ട കാണ്ഡം, വിത്തറകൾ, പൊഴിഞ്ഞുവീണ ഇലഞെട്ടുകൾ എന്നിവയിൽ വരികളായി ക്രമീകരിച്ചിരിക്കുന്ന ചെറുതും കറുത്തതുമായ പുള്ളിക്കുത്തുകളുടെ രൂപത്തിലുള്ള പൈക്നിഡിയയുടെ (കുമിളിൻ്റെ പ്രത്യുല്പാദന ഘടനകൾ) സാന്നിധ്യമാണ് തണ്ടുവാട്ടത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ ലക്ഷണം. ബാധിക്കപ്പെട്ട ചെടികളുടെ മുകൾ ഭാഗങ്ങൾ മഞ്ഞനിറമാവുകയും നശിക്കുകയും ചെയ്യും. തണ്ടുവാട്ടം രോഗം ബാധിച്ച വിത്തറകൾ പലപ്പോഴും പൊട്ടിയതും, മങ്ങിയതും ചുരുങ്ങിയതും ആയിരിക്കും, മാത്രമല്ല അവ ചാരനിറത്തിലുള്ള പൂപ്പലിനാൽ പൊതിഞ്ഞിരിക്കും. ബാധിക്കപ്പെട്ട ചെടികളുടെ ഭാഗങ്ങൾ പാകമാകുന്നതിനുമുൻപ് നശിക്കാനിടയുണ്ട്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗത്തിന് ഫലപ്രദമായ ജൈവ നിയന്ത്രണ രീതി ലഭ്യമല്ല. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനുള്ള വിജയകരമായ ഏതെങ്കിലും രീതിയെക്കുറിച്ച് താങ്കൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വിത്ത് രൂപപ്പെടുന്നതിൻ്റെ തുടക്കത്തിൽ പ്രയോഗിച്ചാൽ ഇലകളിൽ തളിക്കുന്ന കുമിൾനാശിനികൾക്ക് വിത്തിൻ്റെ ഗുണനിലവാരം സംരക്ഷിക്കാൻ കഴിയും. വിത്തറ രൂപീകരണത്തിൽ തുടങ്ങി പിന്നീടുള്ള വിത്തറ ഘട്ടങ്ങളിൽ പ്രയോഗിക്കുന്ന കുമിൾനാശിനികൾ വിത്തുകളിലെ ബാധിപ്പ് കുറയ്ക്കും. രോഗം ബാധിച്ച വിത്തുകൾ വിതയ്ക്കുന്നതിന് മുമ്പ് പരിചരിക്കണം (ബെനോമൈൽ പോലെയുള്ള കുമിൾനാശിനികൾ ഉപയോഗിച്ച്) .

അതിന് എന്താണ് കാരണം

പലപ്പോഴും ഫോമോപ്സിസ് സോജെ എന്നും അറിയപ്പെടുന്ന ഡയപോർത്തെ ഫാസിയോലോറം എന്ന കുമിൾ ഇനമാണ് തണ്ടുവട്ടത്തിന് കാരണമാകുന്നത്. ശൈത്യകാലത്ത് രോഗം ബാധിക്കപ്പെട്ട വിത്തുകളിലും വിളകളുടെ അവശിഷ്ടങ്ങളിലും കുമിൾ അതിജീവിക്കുന്നു. ബാധിക്കപ്പെട്ട വിത്തുകൾ ചുരുങ്ങി വിണ്ടുകീറി ഒരു വെളുത്ത കുമിൾ ഘടനകൾ കൊണ്ട് പൊതിഞ്ഞിരിക്കും. സാരമായി ബാധിക്കപ്പെട്ട വിത്ത് മുളയ്ക്കില്ല. വിത്തറ വികസന ഘട്ടത്തിലും പാകമാകുന്ന ഘട്ടത്തിലുമുള്ള നീണ്ട ഊഷ്മളവും നനഞ്ഞതുമായ കാലാവസ്ഥ വിത്തറകളിൽ നിന്ന് വിത്തുകളിലേക്ക് രോഗം വ്യാപിക്കുന്നതിന് അനുകൂലമാണ്. വളരെ നനഞ്ഞ സാഹചര്യങ്ങൾ വിത്തറ നിറയുന്ന ഘട്ടങ്ങളിൽ തണ്ടുവാട്ടം ബാധിപ്പിന് അനുകൂലമാണ്. രോഗകാരി കാര്യമായ വിളനാശമുണ്ടാകുന്നതിനും വിത്തിൻ്റെ ഗുണനിലവാരം കുറയുന്നതിനും കാരണമാകും.


പ്രതിരോധ നടപടികൾ

  • നടുന്നതിന് ഉയർന്ന നിലവാരമുള്ളതും രോഗരഹിതവുമായ വിത്തുകൾ ഉപയോഗിക്കുക.
  • മുൻപ് തണ്ടുവാട്ടം രോഗം ബാധിച്ച ഒരു കൃഷിയിടത്തിൽ സോയാബീൻ നടുന്നത് ഒഴിവാക്കുക.
  • തണ്ടുവാട്ടം രോഗത്തിൻ്റെ സാനിധ്യം പരിശോധിക്കുന്നതിനായി വിത്തറകൾ നിറയുന്നത് മുതൽ വിളവെടുപ്പിനായി പാകമാകുന്ന ഘട്ടം വരെ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ചെടികൾ പരിശോധിക്കുക.
  • വെൽ‌വെറ്റ്ലീഫ്, പിഗ്‌വീഡ് എന്നിവ പോലെയുള്ള ഇതര ആതിഥേയ കളകളിൽ നിന്ന് താങ്കളുടെ കൃഷിയിടം കളവിമുക്തമായി സൂക്ഷിക്കുക.
  • വിളവെടുപ്പ് വൈകുന്നത് തണ്ടുവാട്ടം രോഗത്തിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്നു, എന്തെന്നാൽ ചെടികൾ തണുത്തതും നനഞ്ഞതുമായ സാഹചര്യങ്ങൾക്ക് വിധേയമാകുന്നത് രോഗവികസനത്തിന് അനുകൂലമാണ്.
  • കൃത്യസമയത്ത് വിളവെടുക്കുകയും ശരിയായി നിലമൊരുക്കുന്നതും മണ്ണിലെ രോഗാണു ബീജകോശങ്ങളുടെ അളവ് കുറയ്ക്കും.
  • ചോളം അല്ലെങ്കിൽ ഗോതമ്പ് പോലെയുള്ള ആതിഥ്യമേകാത്ത ഇതര വിളകളുമായി വിള-പരിക്രമം നടപ്പിലാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക